ഹൈദരാബാദ്: തെലുങ്കാനയിൽ സ്വകാര്യ സ്കൂളിൽ സ്റ്റേജിന്റെ മേൽക്കൂര തകർന്നു വീണ് രണ്ടു വിദ്യാർഥികൾ മരിച്ചു. അഞ്ച് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിലെ കുകാത്പള്ളിയിലെ ന്യൂ സെഞ്ചുറി സ്കൂളിലായിരുന്നു സംഭവം.
സ്റ്റേജിൽ വിദ്യാർഥികൾ കരാട്ടെ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. അഞ്ചാം ക്ലാസ് വിദ്യാർഥികളായ മണികീർത്തന (9), ചന്ദന (8) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ കുകാത്പള്ളിയിലെ അനുപമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.