+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കു പോ​ലീ​സി​ൽ നി​യ​മ​നം; ച​രി​ത്രം കു​റി​ക്കാ​നൊ​രു​ങ്ങി ഛത്തി​സ്ഗ​ഡ്

റാ​യ്പു​ർ: ഛത്തി​സ്ഗ​ഡ് പോ​ലീ​സി​ലേ​ക്കു ഭി​ന്ന​ലിം​ഗ​ക്കാ​രെ നി​യ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലിം​ഗ​സ​മ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​
ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കു പോ​ലീ​സി​ൽ നി​യ​മ​നം; ച​രി​ത്രം കു​റി​ക്കാ​നൊ​രു​ങ്ങി ഛത്തി​സ്ഗ​ഡ്
റാ​യ്പു​ർ: ഛത്തി​സ്ഗ​ഡ് പോ​ലീ​സി​ലേ​ക്കു ഭി​ന്ന​ലിം​ഗ​ക്കാ​രെ നി​യ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലിം​ഗ​സ​മ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി. ഇ​ത്ത​ര​ത്തി​ൽ ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​ണ് ഛത്തി​സ്ഗ​ഡെ​ന്ന് ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​നാ​യി സം​സ്ഥാ​ന പോ​ലീ​സ് റാ​യ്പൂ​രി​ൽ വ​ർ​ക്ഷോ​പ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. സ്ത്രീ, ​പു​രു​ഷ വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള അ​തേ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് പോ​ലീ​സി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഭി​ന്ന​ലിം​ഗ​ക്കാ​രെ മൂ​ന്നാം ലിം​ഗ​മാ​യി കാ​ണ​ക്കാ​ക്ക​ണ​മെ​ന്നും മ​റ്റു​ള്ള​വ​ർ​ക്കു ല​ഭി​ക്കു​ന്ന എ​ല്ലാ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളും ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കു ന​ൽ​ക​ണ​മെ​ന്നും 2014ൽ ​സു​പ്രീം കോ​ട​തി വി​ധി​ച്ചി​രു​ന്നു. നേ​ര​ത്തെ, പ്രി​തി​ക യാ​ഷി​നി എ​ന്ന ഭി​ന്ന​ലിം​ഗ​ക്കാ​രി ത​മി​ഴ്നാ​ട് പോ​ലീ​സി​ൽ നി​യ​മ​നം നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ഏ​റെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് പ്രി​തി​ക​യു​ടെ നി​യ​മ​നം ഉ​റ​ച്ച​ത്.
More in Latest News :