+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗെ​യി​ലി​ന് അ​ർ​ധ​സെ​ഞ്ചു​റി; മും​ബൈ​ക്കു ജ​യി​ക്കാ​ൻ 175 റ​ണ്‍​സ്

ഇ​ൻ​ഡോ​ർ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രേ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 175 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റു ചെ​യ്ത പ​ഞ്ചാ​ബ് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​
ഗെ​യി​ലി​ന് അ​ർ​ധ​സെ​ഞ്ചു​റി; മും​ബൈ​ക്കു ജ​യി​ക്കാ​ൻ 175 റ​ണ്‍​സ്
ഇ​ൻ​ഡോ​ർ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രേ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 175 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റു ചെ​യ്ത പ​ഞ്ചാ​ബ് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 174 റ​ണ്‍​സ് നേ​ടി.

പ​ഞ്ചാ​ബി​നാ​യി വെ​സ്റ്റ്ഇ​ൻ​ഡീ​സ് താ​രം ക്രി​സ് ഗെ​യി​ൽ അ​ർ​ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. 40 പ​ന്തി​ൽ ആ​റു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടെ 50 റ​ണ്‍​സ് നേ​ടി ഗെ​യി​ൽ പു​റ​ത്താ​യി. കെ.​എ​ൽ.​രാ​ഹു​ൽ(24), യു​വ​രാ​ജ് സിം​ഗ്(14), ക​രു​ണ്‍ നാ​യ​ർ(23), അ​ഷ്ക​ർ പ​ട്ടേ​ൽ(13), മാ​ർ​ക​സ് സ്റ്റോ​യി​നി​സ്(29*), മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ(11) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സം​ഭാ​വ​ന.

മും​ബൈ​ക്കാ​യി ജ​സ്പ്രീ​ത് ബും​റ നാ​ലോ​വ​റി​ൽ 19 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് നേ​ടി. മി​ച്ച​ൽ മ​ക്ഗ്ലീ​ഗ​ൻ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ, ബെ​ൻ ക​ട്ടിം​ഗ് എ​ന്നി​വ​രും ഓ​രോ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.
More in Latest News :