മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ഛഗൻ ഭുജ്ബലിനു ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ഭുജ്ബലിനു ജാമ്യം അനുവദിച്ചത്. അഴിമതിക്കേസിൽ 2016 മാർച്ച് 14നാണ് ഭുജ്ബലിനെ അറസ്റ്റു ചെയ്തത്.
എഴുപത്തിയൊന്നുകാരനായ ഭുജ്ബലിന്റെ ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ മഹാരാഷ്ട്ര ഭവന് നിര്‍മാണത്തില്‍ ഭുജ്ബല്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം.