+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം: വിവാദം ഒഴിവാക്കാമായിരുന്നെന്ന് എ.കെ.ആന്‍റണി

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം കേന്ദ്രസര്‍ക്കാരിന് ഒഴിവാക്കാമായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്‍റണി. വിവാദം കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം: വിവാദം ഒഴിവാക്കാമായിരുന്നെന്ന് എ.കെ.ആന്‍റണി
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം കേന്ദ്രസര്‍ക്കാരിന് ഒഴിവാക്കാമായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്‍റണി. വിവാദം കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയതാണെന്നു പറഞ്ഞ ആന്‍റണി ദേശീയ അവാര്‍ഡുകള്‍ രാഷ്ട്രപതിക്ക് നേരിട്ട് നല്‍കാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം നേരത്തെ അവാര്‍ഡ് ജേതാക്കളെ അറിയിക്കണമായിരുന്നുവെന്നും വ്യക്തമാക്കി.

കേരളത്തില്‍ യുഡിഎഫിലേക്ക് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ തിരികെ കൊണ്ടുവരുന്നതിനേക്കുറിച്ച് സംസ്ഥാന നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും യുഡിഎഫ് വിപുലീകരണം സംസ്ഥാന കാര്യം മാത്രമാണെന്നും ആന്‍റണി കൂട്ടിച്ചേർത്തു.
More in Latest News :