+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോടിയേരിയെ തള്ളി കാനം; ആർഎസ്എസിന്‍റെ വോട്ട് സ്വീകരിക്കും, മാണിയെ വേണ്ടേ വേണ്ട...

കൊല്ലം: ചെങ്ങന്നൂരില്‍ ആർഎസ്എസിന്‍റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തള്ളി സിപിഐ. ആർഎസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാ
കോടിയേരിയെ തള്ളി കാനം; ആർഎസ്എസിന്‍റെ വോട്ട് സ്വീകരിക്കും, മാണിയെ വേണ്ടേ വേണ്ട...
കൊല്ലം: ചെങ്ങന്നൂരില്‍ ആർഎസ്എസിന്‍റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തള്ളി സിപിഐ. ആർഎസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാൽ, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവർ‌ത്തിച്ച കാനം, ആര്‍ക്കാണ് വോട്ട് ചെയ്യുകയെന്ന് ഇതുവരെ പറയാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും പരിഹസിച്ചു.

ചെങ്ങന്നൂര്‍ ഫലം സര്‍ക്കാരിന്‍റെ തൊപ്പിയിലെ പൊന്‍തൂവലാകുമെന്നും കാനം പറഞ്ഞു. വ്യാഴാഴ്ചയാണ്, ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ ഒ​ഴി​കെ ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ടി​യേ​രി പറഞ്ഞത്. ബി​ഡി​ജെഎ​സി​നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്ക് വോ​ട്ട് ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞിരുന്നു. ഈ നിലപാടുകളെയെല്ലാം കാനം പാടെ തള്ളുകയായിരുന്നു.
More in Latest News :