+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീജിത്തിന്‍റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജി മധ്യവേനൽ അവധിക്കുശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. കേസ് സിബിഐ അന്വ
ശ്രീജിത്തിന്‍റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജി മധ്യവേനൽ അവധിക്കുശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. കേസ് സിബിഐ അന്വേഷിക്കുന്നതു സംബന്ധിച്ചു സർക്കാരിന്‍റെ അഭിപ്രായം വ്യക്തമാക്കാനും കോടതി നിർദേശിച്ചു.

കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐയും ഇന്ന് നിലപാട് കോടതിയിൽ വ്യക്തമാക്കിയിട്ടില്ല. പോലീസുകാർ പ്രതിയായ കേസ് പോലീസുകാർ അന്വേഷിക്കുന്നത് ഉചിതമല്ലെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

കേസിൽ മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥരെയും വരാപ്പുഴ എസ്ഐ ദീപക്കിനെയും പറവൂർ സിഐ ക്രിസ്പിൻ സാമിനെയും അറസ്റ്റു ചെയ്തിരുന്നു.
More in Latest News :