ഭോപ്പാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിലെ സ്വതന്ത്ര എംഎൽഎ ബിജെപിയിൽ ചേർന്നു. ദിനേഷ് റായിയാണ് വ്യാഴാഴ്ച ബിജെപിക്കൊപ്പം ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാകേഷ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു ദിനേഷ് ബിജെപിയിൽ ചേർന്നത്.
സിയോനി ജില്ലയുടെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പ്രവർത്തിക്കുമെന്നു തനിക്കു വിശ്വാസമുണ്ടെന്നും ദിനേഷ് പറഞ്ഞു. മുഖ്യമന്ത്രിയുമായി നിരവധി പദ്ധതികളെ സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും ഇവ അദ്ദേഹം അംഗീകരിച്ചിട്ടുണ്ടെന്നും ദിനേഷ് കൂട്ടിച്ചേർത്തു.