+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​സ്ബി​യെയും പൊ​ളാ​ൻ​സ്കി​യെ​യും ഓ​സ്ക​ർ അ​ക്കാ​ഡ​മി പുറത്താക്കി

ന്യൂ​യോ​ർ​ക്ക്: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന വി​ഖ്യാ​ത ഹാ​സ്യ​താ​രം ബി​ൽ കോ​സ്ബി​യെ​യും ഫ്ര​ഞ്ച് സം​വി​ധാ​യ​ക​ൻ റൊ​മ​ൻ പൊ​ളാ​ൻ​സ്കി​യേ​യും ഓ​സ്ക​ർ അ​ക്കാ​ഡ​മി (അ​ക്കാ​ഡ​മി ഓ​ഫ് മോ​ഷ​ൻ പി​ക്ച​ർ ആ​ർ​ട
കോ​സ്ബി​യെയും പൊ​ളാ​ൻ​സ്കി​യെ​യും ഓ​സ്ക​ർ അ​ക്കാ​ഡ​മി പുറത്താക്കി
ന്യൂ​യോ​ർ​ക്ക്: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന വി​ഖ്യാ​ത ഹാ​സ്യ​താ​രം ബി​ൽ കോ​സ്ബി​യെ​യും ഫ്ര​ഞ്ച് സം​വി​ധാ​യ​ക​ൻ റൊ​മ​ൻ പൊ​ളാ​ൻ​സ്കി​യേ​യും ഓ​സ്ക​ർ അ​ക്കാ​ഡ​മി (അ​ക്കാ​ഡ​മി ഓ​ഫ് മോ​ഷ​ൻ പി​ക്ച​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ​സ്) പു​റ​ത്താ​ക്കി. ഇ​രു​വ​രും പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഡി​സം​ബ​റി​ലാ​ണ് അം​ഗ​ങ്ങ​ൾ​ക്കാ​യി പെ​രു​മാ​റ്റ​ച്ച​ട്ടം അ​ക്കാ​ഡ​മി രൂ​പീ​ക​രി​ച്ച​ത്.

14 വ​ർ​ഷം മു​ൻ​പു ന​ട​ന്ന ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ കോ​സ്ബി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി വി​ധി​ച്ചി​രു​ന്നു. മു​ൻ ബാ​സ്ക​റ്റ് ബോ​ൾ താ​ര​മാ​യ യു​വ​തി​യെ കോ​സ്ബി ത​ന്‍റെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ വ​സ​തി​യി​ൽ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി​യ​ശേ​ഷം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ പ്ര​സി​ഡ​ൻ​ഷ്യ​ൽ മെ​ഡ​ൽ ഓ​ഫ് ഫ്രീ​ഡം ല​ഭി​ച്ച​യാ​ളാ​ണു കോ​സ്ബി.

അ​തേ​സ​മ​യം, 1978ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സാ​ണ് പൊ​ളാ​ൻ​സ്കി​ക്ക് എ​തി​രാ​യ ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്. കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു അ​ദ്ദേ​ഹം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു. 2003ൽ ​മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം നേ​ടി​യ വ്യക്തിയാണ് പൊ​ളാ​ൻ​സ്കി.

നേ​ര​ത്തെ, ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​നെ​യും ലൈം​ഗീ​കാ​രോ​പ​ണ കേ​സി​ൽ ഓ​സ്കാ​ർ സ​മി​തി പു​റ​ത്താ​ക്കി​യി​രു​ന്നു. ലൈം​ഗി​കാ​രോ​പ​ണ​മു​യ​ർ​ന്നു പ​ത്തു​ദി​വ​സ​ത്തി​ന​ക​മാ​ണ് വെ​യ്ൻ​സ്റ്റെ​യ്നെ അ​ക്കാ​ഡ​മി പു​റ​ത്താ​ക്കി​യ​ത്.
More in Latest News :