+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിം ജോംഗ് ഉന്നുമായി ചൈനീസ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി

പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായി ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി കൂടിക്കാഴ്ച നടത്തി. പതിനൊന്നു വർഷത്തിനു ശേഷമാണു ചൈനയിലെ വിദേശകാര്യമന്ത്രി ഉത്തര കൊറിയ സന്ദർശിച്ച് ഭരണാധി
കിം ജോംഗ് ഉന്നുമായി ചൈനീസ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി
പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായി ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി കൂടിക്കാഴ്ച നടത്തി. പതിനൊന്നു വർഷത്തിനു ശേഷമാണു ചൈനയിലെ വിദേശകാര്യമന്ത്രി ഉത്തര കൊറിയ സന്ദർശിച്ച് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

ഇരു കൊറിയകൾക്കുമിടയിലെ സൗഹൃദാന്തരീക്ഷം ശക്തമാക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം. ഈ മാസം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കിം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

കഴിഞ്ഞ മാസം കിം ചൈനയിൽ സന്ദർശനം നടത്തിയിരുന്നു.
More in Latest News :