+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊടിക്കാറ്റ്, പേമാരി: ഉത്തരേന്ത്യയിൽ 48 മണിക്കൂർ ജാഗ്രതാ നിർദേശം

ലക്നോ: ഉത്തരേന്ത്യയിൽ വൻ നാശം വിതച്ച് പൊടിക്കാറ്റും പേമാരിയും ഉണ്ടായ സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. അടുത്ത 48 മണിക്കൂർ സമാനമായ സാഹചര്യം നിലനിൽക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്
പൊടിക്കാറ്റ്, പേമാരി: ഉത്തരേന്ത്യയിൽ 48 മണിക്കൂർ ജാഗ്രതാ നിർദേശം
ലക്നോ: ഉത്തരേന്ത്യയിൽ വൻ നാശം വിതച്ച് പൊടിക്കാറ്റും പേമാരിയും ഉണ്ടായ സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. അടുത്ത 48 മണിക്കൂർ സമാനമായ സാഹചര്യം നിലനിൽക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടർന്നാണ് ഇത്.

പൊടിക്കാറ്റിലും പേമാരിയിലും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, രാ​​​​ജ​​​​സ്ഥാ​​​​ൻ എന്നി സംസ്ഥാനങ്ങളിലായി 113 പേർ മ​​​​രി​​​​ച്ചു. ഇ​​രു​​ന്നൂ​​റി​​ല​​ധി​​കം പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. വ​ട​ക്കു​കി​ഴ​ക്ക​ൻ പാ​ക്കി​സ്ഥാ​നി​ൽ ജ​മ്മു-​കാ​ഷ്മീ​രി​നോ​ടു ചേ​ർ​ന്നു രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​പാ​ത്തി​യാ​ണ് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന​യി​ലൂ​ടെ വ​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ൽ നാ​ശം​വി​ത​ച്ച ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​യ​ത്.
More in Latest News :