+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​രാ​ഷ്ട്ര​പ​തി ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നൊ​രു​ങ്ങു​ന്നു

ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു മൂ​ന്നു വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നൊ​രു​ങ്ങു​ന്നു. ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ ഗ്വാ​ട്ടി​മാ​ല, പ​നാ​മ, പെ​റു എ​ന്നി​വ​യാ​ണ് സ​
ഉ​പ​രാ​ഷ്ട്ര​പ​തി ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നൊ​രു​ങ്ങു​ന്നു
ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു മൂ​ന്നു വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നൊ​രു​ങ്ങു​ന്നു. ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ ഗ്വാ​ട്ടി​മാ​ല, പ​നാ​മ, പെ​റു എ​ന്നി​വ​യാ​ണ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. മേ​യ് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സ​ന്ദ​ർ​ശ​നം 11 വ​രെ നീ​ളും.

ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി സ്ഥാ​ന​മേ​റ്റ ശേ​ഷം അ​ദ്ദേ​ഹം ന​ട​ത്തു​ന്ന ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് സ​ന്ദ​ർ​ശ​നം. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ സ​ർ​വ​ക​ല​ശാ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ഇ​ന്ത്യ​ൻ വം​ശ​ജ​രെ കാ​ണു​ക​യും ചെ​യ്യു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

2014 ജൂ​ലൈ​യി​ൽ ബ്ര​സീ​ൽ സ​ന്ദ​ർ​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. 2016ൽ ​മെ​ക്സി​ക്കോ​യും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
More in Latest News :