+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​പ്രീംകോ​ട​തി​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​രമെന്ന് ജ​സ്റ്റീ​സ് ലോ​ധ

ന്യൂ​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് സു​പ്രീം​കോ​ടി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ആ​ർ.എം ലോ​ധ. സ്ഥി​തി വ​ഷ​ളാ​വാ​ൻ കാ​ര​ണം ചീ​ഫ് ജ​സ്റ്റീ​സ് ദീപക് മിശ്രയാണെന്നും അ​ദ്ദേ​ഹം ത​ന്
സു​പ്രീംകോ​ട​തി​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​രമെന്ന് ജ​സ്റ്റീ​സ് ലോ​ധ
ന്യൂ​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് സു​പ്രീം​കോ​ടി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ആ​ർ.എം ലോ​ധ. സ്ഥി​തി വ​ഷ​ളാ​വാ​ൻ കാ​ര​ണം ചീ​ഫ് ജ​സ്റ്റീ​സ് ദീപക് മിശ്രയാണെന്നും അ​ദ്ദേ​ഹം ത​ന്നി​ഷ്ട​പ്ര​കാ​ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ലോ​ധ കു​റ്റ​പ്പെ​ടു​ത്തി.

സു​പ്രീംകോ​ട​തി വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യം തീ​ർ​ക്കേ​ണ്ട സ്ഥ​ല​മ​ല്ല. കൊ​ളീ​ജി​യം വീ​ണ്ടും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് കോ​ളീ​ജി​യ​ത്തെ ന​യി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ലോ​ധ ​അഭിപ്രായപ്പെട്ടു.

അ​തേ​സ​മ​യം ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി ഉ​യ​ർ​ത്താ​നു​ള്ള ശി​പാ​ർ​ശ കേ​ന്ദ്ര​ സ​ർ​ക്കാ​ർ തി​രി​ച്ച​യ​ച്ച സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ഇ​ന്ന് ചേ​രും. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ജ​സ്റ്റീ​സു​മാ​രാ​യ ജെ. ​ചെ​ല​മേ​ശ്വ​ർ, ര​ഞ്ജ​ൻ ഗൊ​ഗോ​യ്, മ​ദ​ൻ ബി.​ലോ​കു​ർ, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണു കൊ​ളീ​ജി​യം.

ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി ഉ​യ​ർ​ത്താ​നു​ള്ള ശി​പാ​ർ​ശ​യി​ൽ കൊ​ളീ​ജി​യം ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കൊ​ളീ​ജി​യ​ത്തി​ന്‍റെ ശി​പാ​ർ​ശ മ​ട​ക്കി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ത്തി​നു വ​സ്തു​ത​ക​ളും കീ​ഴ്‌​വ‌‌​ഴ​ക്ക​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി മ​റു​പ​ടി കൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​സ്റ്റീ​സ് ജോ​സ​ഫി​നേ​ക്കാ​ൾ സീ​നി​യ​റും യോ​ഗ്യ​രു​മാ​യ വേ​റെ ചീ​ഫ് ജ​സ്റ്റീ​സു​മാ​ർ നി​ല​വി​ലു​ണ്ടെ​ന്നും കേ​ര​ളത്തിന് മ​തി​യാ​യ പ്രാ​തി​നി​ധ്യ​മു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കൊ​ളീ​ജി​യം ന​ൽ​കി​യ ശി​പാ​ർ​ശ കേ​ന്ദ്ര ​സ​ർ​ക്കാ​ർ മ​ട​ക്കി​യ​ത്.
More in Latest News :