+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയ സിപിഎം പ്രവർത്തകനെ സ്റ്റേഷനിൽ ഹാജരാക്കി

കോഴിക്കോട്: പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയ സിപിഎം പ്രവർത്തകനെ പാർട്ടിക്കാർ തന്നെ സ്റ്റേഷനിൽ ഹാജരാക്കി. ബോംബേറ് കേസിൽ പ്രതിയായ സുധാകരനെയാണ് കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ കൂട്ടമായെത്തി പേ
പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയ സിപിഎം പ്രവർത്തകനെ സ്റ്റേഷനിൽ ഹാജരാക്കി
കോഴിക്കോട്: പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയ സിപിഎം പ്രവർത്തകനെ പാർട്ടിക്കാർ തന്നെ സ്റ്റേഷനിൽ ഹാജരാക്കി. ബോംബേറ് കേസിൽ പ്രതിയായ സുധാകരനെയാണ് കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ കൂട്ടമായെത്തി പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയത്.

എ​എ​സ്ഐ​യും പോ​ലീ​സു​കാ​രും ​നോക്കി നിൽക്കെയാണ് സുധാകരനെ ഇറക്കിക്കൊണ്ടു പോയത്. സിപിഎമ്മുകാർക്കു നേരെ കല്ലെറിഞ്ഞ ശിവജി സേന പ്രവർത്തകരെ പിടികൂടാത്തതിലുള്ള സ്വാഭാവിക പ്രതികരണമാണ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.

സം​ഭ​വ​ത്തി​ൽ 15 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭിച്ചിട്ടുണ്ട്.
More in Latest News :