കോഴിക്കോട്: പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവർത്തകർ ബലമായി മോചിപ്പിച്ചു. കോഴിക്കോട് പേരാന്പ്രയിലാണു സംഭവം.
ബോംബേറ് കേസിൽ പ്രതിയായ സുധാകരനെയാണ് സിപിഎം പ്രവർത്തകർ കൂട്ടമായെത്തി മോചിപ്പിച്ചത്. പോലീസ് ജീപ്പിൽ കയറ്റിയ സുധാകരനെ പ്രവർത്തകർ ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് ആരോപണം. എഎസ്ഐയും പോലീസുകാരുമാണ് ഈ സമയം ജീപ്പിലുണ്ടായിരുന്നത്.
സംഭവത്തിൽ 15 സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.