+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ദി​യി​ൽ അ​ഴു​കി​യ നി​ല​യി​ൽ 11 മൃ​ത​ദേ​ഹ​ങ്ങ​ൾ; മാ​വോ​യി​സ്റ്റു​ക​ളു​ടേ​തെ​ന്നു പോ​ലീ​സ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​രോ​ലി ജി​ല്ല​യി​ൽ ന​ദി​യി​ൽ​നി​ന്നു മാ​വോ​യി​സ്റ്റു​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന 11 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്രഛ​ത്തി​സ്ഗ​ഡ് അ​തി​ർ​ത്തി​യി​
ന​ദി​യി​ൽ അ​ഴു​കി​യ നി​ല​യി​ൽ 11 മൃ​ത​ദേ​ഹ​ങ്ങ​ൾ; മാ​വോ​യി​സ്റ്റു​ക​ളു​ടേ​തെ​ന്നു പോ​ലീ​സ്
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​രോ​ലി ജി​ല്ല​യി​ൽ ന​ദി​യി​ൽ​നി​ന്നു മാ​വോ​യി​സ്റ്റു​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന 11 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര-ഛ​ത്തി​സ്ഗ​ഡ് അ​തി​ർ​ത്തി​യി​ലെ ഇ​ന്ദ്രാ​വ​തി ന​ദി​യി​ൽ​നി​ന്നാ​ണു ചൊ​വ്വാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​ഴു​കി​ത്തു​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ.

ക​ഴി​ഞ്ഞ ദി​വ​സം സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ​വ​രാ​ണ് ഇ​വ​രെ​ന്നാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​വ​രെ​കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച ഛത്തീ​സ്ഗ​ഡ് അ​തി​ർ​ത്തി​യി​ലു​ള്ള കാ​സ​നാ​സു​ർ വ​ന​ത്തി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 16 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഗ​ഡ്ചി​രോ​ലി പോ​ലീ​സി​ന്‍റെ മാ​വോ​യി​സ്റ്റ് വേ​ട്ട​യ്ക്കു​ള്ള സം​ഘ​മാ​യ സി-60 ​ക​മാ​ൻ​ഡോ​ക​ളാ​ണു മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച​ത്.

തൊ​ട്ടു​പി​ന്നാ​ലെ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ൽ ആ​റു മാ​വോ​യി​സ്റ്റു​ക​ൾ കൂ​ടി കൊ​ല്ല​പ്പെ​ടു​ക​യു​ണ്ടാ​യി. ചൊ​വ്വാ​ഴ്ച ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ​ക്കാ​ക്കി​യാ​ൽ ഏ​റ്റു​മു​ട്ട​ലി​ലെ മാ​വോ​യി​സ്റ്റ് മ​ര​ണ​സം​ഖ്യ 33 ആ​യി ഉ​യ​ർ​ന്നു.
More in Latest News :