+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അധികാരത്തിന്‍റെ ഹുങ്കില്‍ മുഖ്യമന്ത്രി പലതും മറക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധി
അധികാരത്തിന്‍റെ ഹുങ്കില്‍ മുഖ്യമന്ത്രി പലതും മറക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിന്‍റെ ഹുങ്കില്‍ മുഖ്യമന്ത്രി പലതും മറക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷന്‍റെ പണി തന്നെയാണ് ചെയ്തിരിക്കുന്നത്. ആഭ്യന്തരവകുപ്പിന്‍റെ പിടിപ്പു കേടുകൊണ്ടാണ് സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാവുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

നേരത്തേ, മനുഷ്യാവകാശ കമ്മീഷൻ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മീഷൻ കമ്മീഷന്‍റെ പണിയെടുത്താൽ മതിയെന്നുമാണ് മുഖ്യമന്ത്രി വിമർശിച്ചിരുന്നത്.
More in Latest News :