സെലസ്റ്റിൻ ജോൺ
ജീവന്റെ സമസ്തമേഖലകളിലും മുമ്പെങ്ങുമില്ലാത്ത രീതിയിൽ വെല്ലുവിളികൾ വർധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ജീവൻ നേരിടുന്ന വെല്ലുവിളികളും ജീവൻ സംരക്ഷണത്തിന്റെ ആവശ്യകതയും പ്രോലൈഫ് ദിനത്തിലെങ്കിലും വിചിന്തനം ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്.
ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ അദ്ഭുതം മനുഷ്യനാണ്. അവന്റെ എല്ലാ പ്രവർത്തനങ്ങളും ജീവന്റെ സംരക്ഷണത്തിനും വളർച്ചയ്ക്കും സഹായകമാകണം. മനുഷ്യജീവിതത്തെ തകർക്കുന്ന കൊലപാതകം, ഗർഭഛിദ്രം, കാരുണ്യവധം, ആത്മഹത്യ, ശരീരത്തിലും മനസിലും ഏൽപ്പിക്കുന്ന ദാരുണ വേദനകൾ, വ്യക്തിയെ അടിച്ചമർത്താനുള്ള ശ്രമം, മനുഷ്യോചിതമല്ലാത്ത തൊഴിൽ-ജീവിത സാഹചര്യങ്ങൾ, അന്യായ ജയിൽ ശിക്ഷകൾ, അടിമത്തം, ഒറ്റപ്പെടുത്തൽ, വേശ്യാവൃത്തി, സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിൽക്കൽ, പാൻമസാല, മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം, അക്രമം, യുദ്ധം, അശ്ലീല സാഹിത്യം, നീലച്ചിത്രങ്ങൾ, വാർധക്യത്തെ അവഗണിക്കൽ, സൈബർ സെക്സ്, പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ ഉപയോഗം എന്നിങ്ങനെ ജീവനെ ഹനിക്കുന്ന ഒട്ടേറെ മേഖലകളുണ്ട്. ജീവന്റെ സംസ്കാരത്തെ തകർത്തു മരണസംസ്കാരത്തിന്റെ വേരുറപ്പിക്കാനുള്ള തീവ്രയത്നത്തിലാണ് സമൂഹത്തിൽ ഏറിയ പങ്കും ഏർപ്പെട്ടിരിക്കുന്നത്.
‘കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും’ (സങ്കീ: 127:3). ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നുള്ളതു തന്നെയാണ് മനുഷ്യമഹത്വത്തിന്റെ അടിസ്ഥാനം. 12 കോടി ജീവിവർഗങ്ങളിൽ വച്ച് ഉന്നതസ്ഥാനം അലങ്കരിക്കുന്ന മനുഷ്യന് ഈ ലോകത്തിലെ സകല ജീവജാലങ്ങളെയും പരിപാലിക്കുവാനും നയിക്കുവാനും ഉത്തരവാദിത്വമുണ്ട്.
‘അമ്മയുടെ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു’. ദൈവത്തിന്റെ വിശുദ്ധിയുടെ ഭാഗമായാണ് ഓരോ കുഞ്ഞും ഈ ലോകത്തിലേക്ക് പിറന്നുവീഴുന്നത്. ദൈവസ്നേഹത്തിന്റെ നിരാസം പാപമാകുന്നുവെങ്കിൽ ജീവനെ നിരസിക്കുന്നത് എത്ര വലിയ തിന്മയാണ്. നമ്മുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലുകളിലൂടെയും നിഷ്ക്രിയ നിലപാടുകളിലൂടെയും ജീവൻ ഹനിക്കപ്പെടാൻ ഇടയാകുന്നുവെങ്കിൽ നാം ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടി വരും.
മനുഷ്യജീവൻ ദൈവത്തിന്റെ ദാനമാണെന്നും അതിന്റെമേൽ ദൈവത്തിനു മാത്രമേ പൂർണ അധികാരമുള്ളൂവെന്നും മനുഷ്യൻ വെറും സൂക്ഷിപ്പുകാരൻ മാത്രമാണെന്നുമുള്ള സത്യം വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഒരു വസ്തു പ്രയോജനപ്രദമാണെങ്കിലേ അതിന് മൂല്യമുള്ളൂവെന്നും പ്രയോജനകരമല്ലാത്തവ നശിപ്പിക്കപ്പെടേണ്ടതാണെന്നുമുള്ള വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഹിറ്റ്ലറുടെ കാലത്ത് ജർമനിയിൽ തടവുകാരും മാറാരോഗികളും ബുദ്ധിവൈകല്യമുള്ളവരും വധിക്കപ്പെടുന്നത്. ആ ചിന്ത ഇന്നും പലരൂപത്തിൽ നമ്മുടെ സമൂഹത്തിൽ വ്യാപരിക്കുന്നു. മനുഷ്യജീവൻ അതിന്റെ ആരംഭനിമിഷം മുതൽ സംരക്ഷിക്കപ്പെടണമെന്നും ഗർഭഛിദ്രവും ശിശുവധവും കഠിനമായ തെറ്റാണെന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു.
1971 ലെ എംടിപി (മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി) ആക്ട് വൻതോതിൽ ഗർഭസ്ഥശിശുക്കളെ കൊന്നൊടുക്കുവാൻ കാരണമായി. ഈ നിയമം അഞ്ചുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെ ചില കാരണങ്ങളുടെ പേരിൽ കൊന്നുകളയാൻ അനുവദിക്കുന്നു. (അമ്മയുടെ അനാരോഗ്യം, കുഞ്ഞിന്റെ അനാരോഗ്യം, ബലാത്സംഗം പോലുള്ള സാമൂഹിക കാരണങ്ങൾ). ഈ നിയമം വന്നതിന്റെ പേരിൽ ഓരോ വർഷവും എത്ര നിഷ്കളങ്ക രക്തമാണ് ഈ ഭൂമിയെ ശാപപങ്കിലമാക്കുന്നത്.
കേരളത്തിലെ വന്ധ്യംകരണത്തിന്റെയും ഗർഭഛിദ്രത്തിന്റെയും കണക്കു കണ്ട് 1998ൽ കേരളം സന്ദർശിച്ച ജർമൻ പ്രതിനിധിസംഘം അത്ഭുതപ്പെട്ടിരുന്നു. 50 വർഷം കഴിഞ്ഞാൽ കേരളം വൃദ്ധന്മാരുടെ മാത്രം നാടാകുമെന്ന അവരുടെ നിരീക്ഷണം ഏറെക്കുറെ ഫലപ്രാപ്തിയോടടുക്കുന്നു. വിവാഹിതരായ ദമ്പതികളിൽ മക്കളില്ലാത്തവരുടെ എണ്ണം കൂടുന്നു. മാത്രമല്ല പ്രായമായിട്ടും വിവാഹത്തിനു തയാറാകാത്ത യുവജനങ്ങളും നാളെ എന്ത് എന്ന ചോദ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. കേരളത്തിലെ പെൺകുട്ടികളിൽ അധികവും പഠനത്തിനായും ജോലിക്കായും വിദേശത്ത് പോകുകയും യുവാക്കൾ പറ്റിയ ഇണയെ കണ്ടെത്താനാകാതെ വിവാഹജീവിതം ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഗൗരവമായി കാണേണ്ടതുണ്ട്.
ഒരു വ്യക്തിയുടെ കഠിനമായ സഹനത്തിന് വിരാമം കുറിക്കുവാനായി അയാളുടെ മരണം ലക്ഷ്യം വച്ചുകൊണ്ട് ചെയ്യുന്ന പ്രവൃത്തിയോ ജീവൻ നിലനിർത്തുവാൻ വേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കലോ ആണ് കാരുണ്യവധം എന്ന പേരിൽ നടക്കുന്ന കാരുണ്യലേശമില്ലാത്ത വധം എന്ന് ‘ജീവന്റെ സുവിശേഷം’ വ്യക്തമായി പറയുന്നു.
പോൾ ആറാമൻ മാർപാപ്പയുടെ ‘ഹ്യൂമാനെ വീത്തേ’ എന്ന ചാക്രിക ലേഖനത്തിൽ സ്നേഹം പങ്കുവയ്ക്കുന്ന, ജീവൻ നൽകുന്ന, ലൈംഗികതയുടെ ഉദാത്ത തലങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതോടൊപ്പം ഒരു വ്യക്തിയുടെ ജന്മം തടയുന്നതിലൂടെ ആ വ്യക്തിയിലൂടെ നിർവഹിക്കപ്പെടേണ്ടതായ ദൈവിക പദ്ധതിയാണ് തടയപ്പെടുന്ന കാര്യവും എടുത്തുപറയുന്നു. സഹനം ജീവിതത്തിന്റെ ഭാഗമായി ഏറ്റെടുക്കുവാൻ കഴിയുന്നില്ലെന്നതാണ് ദയാവധത്തിലേക്ക് മനുഷ്യനെ എത്തിക്കുന്നത്.
മനുഷ്യജീവനും മാനുഷിക മൂല്യങ്ങൾക്കും മനുഷ്യമഹത്വത്തിനുവേണ്ടി നിലപാടുള്ളവരുടെ കൂട്ടായ്മയാണ് പ്രോലൈഫ് പ്രസ്ഥാനം. ആഗോളതലത്തിൽ ജീവൻവിരുദ്ധ പ്രസ്ഥാനങ്ങളോട് സമരം ചെയ്തും പ്രതികരണം അറിയിച്ചും തങ്ങളുടെ അധ്വാനവും സമയവും ചെലവഴിച്ച് പ്രാർത്ഥനയിലും വിശ്വാസത്തിലും ആശ്രയിച്ച് മുന്നേറുന്നവരുടെ ഒരു പ്രസ്ഥാനമാണത്. അന്യജീവൻ നശിപ്പിച്ചുകൊണ്ട് സ്വന്തം സുഖസൗകര്യങ്ങൾ നോക്കുന്ന ജീവൻവിരുദ്ധ പ്രസ്ഥാനങ്ങൾ മറന്നുപോകുന്ന കാര്യമാണ് ഗർഭസ്ഥശിശു തങ്ങളെപ്പോലെ അധികാരങ്ങളും അവകാശങ്ങളുമുള്ള ജീവനാണെന്ന സത്യം. ഗർഭസ്ഥശിശുവിന് ജീവിക്കാൻ അവകാശമുണ്ടെന്നും നവജാത ശിശുവിനും ഗർഭസ്ഥ ശിശുവിനും ജീവൻ ഒന്നുതന്നെയാണെന്നും 2021ൽ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന പി.ബി.സുരേഷ് കുമാർ ഒരു വിധിയുടെ ഭാഗമായി എടുത്തുപറഞ്ഞത് ഏറെ ശ്രദ്ധേയമാണ്.
ദാമ്പത്യത്തെയും കുടുംബസങ്കല്പങ്ങളെയും തകർത്തെറിയുന്ന ആശയങ്ങളുടെ പ്രചാരകരായി നമ്മുടെ പുതുതലമുറ മാറുന്നു എന്നതാണ് ഓരോ മാതാപിതാക്കളുടെയും വ്യഥ. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുമ്പോഴും യത്നിക്കുമ്പോഴും സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ള ലൈസൻസായി എടുക്കുന്ന ദുർബലമാനസങ്ങൾ സമൂഹത്തിനും കുടുംബത്തിനും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആഘാതം ചെറുതല്ല.
ലോകം കീഴടക്കിയ ഓരോ വ്യക്തികളുടെയും വിജയത്തിനു പിന്നിൽ ദൈവം ഒരുക്കിയ കാരുണ്യത്തിന്റെയും കരുതലിന്റെയും വഴികളുണ്ട്. ജീവന്റെ നേരെ നിരന്തരമായി ഉയരുന്ന ഭീഷണികളെ കരുതിയിരിക്കുവാനും എന്തു വിലകൊടുത്തും ജീവനെ സംരക്ഷിക്കുവാനും ആഹ്വാനം ചെയ്ത ചാക്രികലേഖനമാണ് ഏറെ ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമായ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ 1995 മാർച്ച് 25ന് പുറത്തിറക്കിയ ‘ജീവന്റെ സുവിശേഷം’. അതു പ്രസരിപ്പിച്ച ഊർജവും വെളിച്ചവുമാണ് അന്ധകാരശക്തികൾക്കെതിരേ പൊരുതാനുള്ള പ്രോലൈഫ് പ്രവർത്തകരുടെ ആവേശം. ജീവൻ ഏതവസ്ഥയിലും സംരക്ഷിക്കപ്പെടണമെന്നുള്ള ഒരു സംസ്കൃതിയിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. എങ്കിലേ അടുത്ത തലമുറയുടെ ജീവിതം ഇവിടെ സാധ്യമാകൂ. അതിനുള്ള കരുതലാകട്ടെ ഓരോ പ്രോ-ലൈഫ് ദിനാചരണങ്ങളും.
(കെസിബിസി പ്രോലൈഫ് സമിതി മുൻ സെക്രട്ടറിയും തലശേരി അതിരൂപത പ്രോലൈഫ് കോ-ഓർഡിനേറ്ററുമാണ്
ലേഖകൻ).