+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എഫ്പിസികളുടെ പ്ര​​തി​​സ​​ന്ധി പരിഹരിക്കണം

ഡോ. ​ജോ​സ​ഫ് ഏ​ബ്രാ​ഹാംപു​​​​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഒ​രു ക​ർ​ഷ​ക ഉ​ത്പാ​ദ​ക ക​ന്പ​നി​ക്ക് (എ​ഫ്പി​സി) പ​ല പ​രി​ശോ​ധ​ന​ക​ളും മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ട്. ശാ​സ്ത്രീ​യ ഏ​കീ​ക​ര​ണം സ്വീ​
എഫ്പിസികളുടെ പ്ര​​തി​​സ​​ന്ധി പരിഹരിക്കണം
ഡോ. ​ജോ​സ​ഫ് ഏ​ബ്രാ​ഹാം

പു​​​​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഒ​രു ക​ർ​ഷ​ക ഉ​ത്പാ​ദ​ക ക​ന്പ​നി​ക്ക് (എ​ഫ്പി​സി) പ​ല പ​രി​ശോ​ധ​ന​ക​ളും മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ട്. ശാ​സ്ത്രീ​യ ഏ​കീ​ക​ര​ണം സ്വീ​ക​രി​ക്കാ​തെ ന​ൽ​കി​യി​രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ൾ പു​തി​യ എ​ഫ്പി​സി​ക​ൾ​ക്ക് പ്ര​തി​സ​ന്ധി​യാ​യി മാ​റി​യി​ട്ടു​ണ്ട്. കൃ​ഷി​വ​കു​പ്പും ചെ​റു​കി​ട ക​ർ​ഷ​ക ബി​സി​ന​സ് ക​ണ്‍​സോ​ർ​ഷ്യ​വും ചേ​ർ​ന്ന് ന​ൽ​കി​യി​രി​ക്കു​ന്ന ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി പു​ന​രേ​കീ​ക​ര​ണം ന​ട​ത്ത​ണം.

ബ​​​​ഹു​​​​മു​​​​ഖ​​​​ സ​​​​മീ​​​​പ​​​​നം

പു​​​​തി​​​​യ ക​​​​ർ​​​​ഷ​​​​ക ഉ​​​​ത്പാ​​​​ദ​​​​ക ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ൽ ഷെ​​​​യ​​​​ർ എ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വി​​​​ള​​​​ക​​​​ൾ ക്രോ​​​​പ്സ്പെ​​​​ട്രം അ​​​​ടി​​​​സ്ഥാ​​​​നസൂ​​​​ച​​​​നാ ലി​​​​സ്റ്റു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ഥ​​​​മാ​​​​കാ​​​​നേ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ളൂ. ആ​​​​യ​​​​തി​​​​നാ​​​​ൽ എ​​​​ഫ്പി​​​സി​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി അ​​​​ഗ്രി ബി​​​​സി​​​​ന​​​​സ് പ്രൊ​​​​മോ​​​​ട്ടിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി (എ​​​ബി​​​പി​​​​എ) ക​​​​ൾ വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ​​​​വും ബി​​​​സി​​​​ന​​​​സ്/​​​​മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് പ്ലാ​​​​നു​​​​ക​​​​ൾ ത​​​യാ​​​​റാ​​​​ക്കു​​​​ന്പോ​​​​ൾ മൂ​​​​ല്യ​​​​വ​​​​ർ​​​ധ​​​​ന​​​​യ്ക്കാ​​​​യി വി​​​​ള​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാൻ പ്രാ​​​​യോ​​​​ഗി​​​​ക സ​​​​മീ​​​​പ​​​​നവും സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. ഒഹരിയുടമയും മു​​​​ഖ്യ​​​​മാ​​​​യും കൃ​​​​ഷിചെ​​​​യ്തു​​​​വ​​​​രു​​​​ന്ന വി​​​​ള​​​​ക​​​​ളു​​​​ടെ മൂ​​​​ല്യ​​​​വ​​​​ർ​​​ധ​​​ന​​​​യ്ക്കാ​​​​വ​​​​ണം മു​​​​ൻ​​​​ഗ​​​​ണ​​​​ന ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത്.

നി​​​​ല​​​​വി​​​​ൽ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​ട്ടു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ അ​​​​റി​​​​വും കൃ​​​​ഷിരീ​​​​തി​​​​ക​​​​ളും കോ​​​​ർ​​​​ത്തി​​​​ണ​​​​ക്കി​​​​യാ​​​​വ​​​​ണം എ​​​ബി​​​പി​​​എ/​​​​സി​​​ബി​​​ബി​​​ഒ (ക്ല​​​​സ്റ്റ​​​​ർ ബേ​​​​യ്സി​​​​ഡ് ബി​​​​സി​​​​ന​​​​സ് ഓ​​​​ർ​​​​ഗ​​​നൈ​​​​സേ​​​​ഷ​​​​ൻ) ക​​​​ൾ വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണവും ബി​​​​സി​​​​ന​​​​സ്- മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് പ്ലാ​​​​നു​​​​ക​​​​ളും സാ​​​​ധ്യ​​​​ത​​​​ക​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കേ​​​​ണ്ട​​​​ത്. വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​വ​​​​ലോ​​​​ക​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ, മു​​​​ൻ​​​​ നി​​​​ശ്ച​​​​യി​​​​ച്ച വി​​​​ള​​​​ക​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ്പെ​​​​ടു​​​​ത്തി ഉ​​​ത്പാ​​​​ദ​​​​ന വ​​​​ർ​​​ധ​​​​ന/​​​​മൂ​​​​ല്യ​​​​വ​​​​ർ​​​ധ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ണ​​​​മോ, അ​​​​തോ നി​​​​ല​​​​വി​​​​ൽ ഗ്രാ​​​​മ​​​ത​​​​ല​​​​ത്തി​​​​ൽ താ​​​ത്പ​​​​ര്യ​​​​മു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ കൃ​​​​ഷി​​​​യെ​​​​യും ക​​​​ണ്ടെ​​​​ത്തി വേ​​​​ണ്ട സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കി ന​​​​ൽ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​വ​​​​ണ​​​​മോ എ​​​​ഫ്പ​​​ിസി​​​ക​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത്?

മേ​ൽ ര​ണ്ട് സ​മീ​പ​ന​ങ്ങ​ളു​ടെ സ​മ്മി​ശ്ര രൂ​പ​ത്തി​നാ​ണ് നി​ല​വി​ൽ സ്വീ​കാ​ര്യ​ത ഉ​ണ്ടാ​വേ​ണ്ട​ത്. ഇ​പ്ര​കാ​ര​മു​ള്ള തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ എ​ഫ്പി​സി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് എ​ബി​പി​എ/​സി​ബി​ബി​ഒ​ക​ളെ മാ​ത്രം ചു​മ​ത​ല​ക്കാ​രാ​ക്ക​രു​ത്. ഇ​റ​ക്കു​മ​തി ബി​സി​ന​സ് പ്ലാ​നു​ക​ൾ ക​ർ​ഷ​ക​രു​ടെ​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യു​മ​രു​ത്. ക​ണ്‍​സ​ൾ​ട്ട​ന്‍റു​ക​ളു​ടെ​യോ മ​റ്റു​ലോ​ബി​ക​ളു​ടെ​യോ സ്ഥാ​പി​ത താ​ത്പ​ര്യ​സം​ര​ക്ഷ​ണം ത​ട​യേ​ണ്ട​തു​ണ്ട്.

അ​​​​ഗ്രോ ഇ​​​​ക്കോ​​​​ണോ​​​​മി​​​​ക്സ്

മു​​​​ൻ​​​​കൂ​​​​റാ​​​​യി കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള അ​​​​ഗ്രോ ഇ​​​​ക്കോ​​​​ണോ​​​​മി​​​​ക്സ് സോ​​​​ണു​​​​ക​​​​ൾ (എ​​​ഇ​​​ഇ​​​​സ​​​​ഡ്) അ​​​​ടി​​​​സ്ഥാ​​​​ന​​​​പ്പെ​​​​ടു​​​​ത്തി മൂ​​​​ല്യ​​​​വ​​​​ർ​​​​ധ​​​നാ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ​​​​തി​​​​നാ​​​​ല് ജി​​​​ല്ല തി​​​​രി​​​​ച്ചു​​​​ള്ള ക​​​​ണ​​​​ക്ക് പ്ര​​​​കാ​​​​രം 88 വി​​​​ള​​​​ക​​​​ളെ​​​​യാ​​​​ണ് ലി​​​​സ്റ്റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഈ ​​​​ലി​​​​സ്റ്റി​​​​ൽ പ​​​​ല​​​​ത​​​​വ​​​​ണ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ഇ​​​​ടം പി​​​​ടി​​​​ച്ച ഏ​​​​ഴ് ഇ​​​​ന​​​​ങ്ങ​​​​ൾ ​​​​നെ​​​​ല്ല്, തേ​​​​ങ്ങ, ഏ​​​​ത്ത​​​​വാഴ, പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ൾ, ഇ​​​​ഞ്ചി, ക​​​​മു​​​​ക്, തി​​​​ന എ​​​​ന്നി​​​​വ​​​​യാ​​​​ണ്. പ​​​​തി​​​​നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ലേക്ക് ഉ​​​​ത്പാ​​​​ദ​​​​നകേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ നി​​​​ശ്ച​​​യി​​​​ച്ചു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത് 70 വി​​​​ള​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ്. ഈ ​​​​ലി​​​​സ്റ്റി​​​​ൽ മു​​​​ഖ്യ​​​​മാ​​​​യി നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള എ​​​​ട്ട് കൃ​​​​ഷി​​​​യി​​​​ന​​​​ങ്ങ​​​​ൾ അ​​​​രി, ഏ​​​​ത്ത​​​​വാഴ, പ​​​​ച്ച​​​​ക്ക​​​​റി, ക​​​​പ്പ​​​​ളം, കൈ​​​​ത​​​​ച്ച​​​​ക്ക, മ​​​​ഞ്ഞ​​​​ൾ, പ​​​​ഴ​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ, പൂ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ്.

മേ​​​​ൽ​​​​പ്പ​​​​റ​​​​യു​​​​ന്ന ര​​​​ണ്ട് പട്ടിക​​​​യിൽ മു​​​​ഖ്യ​​​​മാ​​​​യും പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന ഇ​​​​ന​​​​ങ്ങ​​​​ൾ പ​​​​ര​​​​സ്പ​​​​രം പൂ​​​​ര​​​​ക​​​​മാ​​​​കേ​​​​ണ്ട​​​​തി​​​​ന് പ​​​​ക​​​​രം വ്യ​​​​ത്യ​​​​സ്തമാ​​​​യി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു. ഈ​​​​ വി​​​​ള​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് സ്വീ​​​​ക​​​​രി​​​​ച്ച മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ എ​​​​സ്എ​​​​ഫ്എ​​​​സി ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

ഒ​​​​രു ജി​​​​ല്ല ഒ​​​​രു ഉ​​​ത്പ​​​ന്നം

കൃ​​​​ഷിവ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​ർ​​​​ദേശാ​​​​നു​​​​സ​​​​ര​​​​ണം ‘ഒ​​​​രു ജി​​​​ല്ല​​​​യ്ക്ക് ഒ​​​​രു ഉ​​​ത്പ​​​​ന്നം’ എ​​​​ന്ന പ​​​​ദ്ധ​​​​തി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് 18 വി​​​​ള​​​​ക​​​​ളെ​​​​യാ​​​​ണ്. ഇ​​​​വ​​​​യി​​​​ൽ അ​​​​ഞ്ച് വി​​​​ള​​​​ക​​​​ൾ​​​​ക്കാ​​​​ണ് മു​​​​ന്തി​​​​യ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​താ​​​​യി കാ​​​​ണു​​​​ന്ന​​​​ത്. ഇ​​​​വ പ​​​​ച്ച​​​​ക്ക​​​​റി, ഏ​​​​ത്ത​​​​വാഴ, സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജനം, കൈ​​​​ത​​​​ച്ച​​​​ക്ക, തേ​​​​ൻ എ​​​​ന്നി​​​​വ​​​​യാ​​​​ണ്. ഈ ​​​​ലി​​​​സ്റ്റി​​​​ൽ ഇ​​​​ടം ക​​​​ണ്ടെ​​​​ത്തി​​​​യ വി​​​​ള​​​​ക​​​​ൾ മു​​​​ൻ​​​​പ് വി​​​​വ​​​​രി​​​​ച്ച ര​​​​ണ്ട് പട്ടികയുമാ​​​​യി പാ​​​​ര​​​​സ്പ​​​​ര്യം പു​​​​ല​​​​ർ​​​​ത്തു​​​​ന്നി​​​​ല്ല. ഇ​​​​വ​​​​യു​​​​ടെ വേ​​​​റി​​​​ട്ട സ്ഥാ​​​​ന​​​​ല​​​​ബ്ധിക്കു​​​​കാ​​​​ര​​​​ണം ഇ​​​​ത് ത​​​യാ​​​റാ​​​​ക്കി​​​​യ​​​​തി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വാ​​​​യി ക​​​​രു​​​​തേ​​​​ണ്ട​​​​തു​​​​ണ്ട്. എ​​​​ല്ലാ​​​​റ്റി​​​​നും ഉ​​​​പ​​​​രി ഒ​​​​രു ജി​​​​ല്ല​​​​യ്ക്ക് ഒ​​​​രു ഉ​​​ത്പ​​​ന്നം എ​​​​ന്ന മാ​​​​ന​​​​ദ​​​​ണ്ഡ​​​​വും കാ​​​​റ്റി​​​​ൽ പ​​​​റ​​​​ത്തി​​​​യാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​പ​​​​ദ്ധ​​​​തി​​​​പ്ര​​​​കാ​​​​രം 18 ഇ​​​​ന​​​​ങ്ങ​​​​ൾ എ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് 14 ജി​​​​ല്ല​​​​ക​​​​ളു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ക്കു​​​​ക.

ര​​​​ണ്ടു വി​​​​ള​​​​ക​​​​ൾ മാ​​​​ത്ര​​​​മേ മേ​​​​ൽ​​​​വി​​​​വ​​​​രി​​​​ച്ച മൂ​​​​ല്യ​​​​വ​​​​ർ​​​ധ​​​​ന സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള മൂ​​​​ന്ന് പട്ടികയിലും ഇ​​​​ടം നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ളൂ. ഇ​​​​വ ഏ​​​​ത്ത​​​​വാഴ, പ​​​​ച്ച​​​​ക്ക​​​​റി എ​​​​ന്നി​​​​വ​​​​യാ​​​​ണ്. മേ​​​​ൽ​​​​പ്ര​​​​കാ​​​​രം സം​​​​ഭ​​​​വി​​​​ച്ച​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം ഈ ​​​​വി​​​​ദ​​​​ഗ്ധ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

യൂ​​​​ണി​​​​റ്റ് കോ​​​​സ്റ്റ്

കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ കൃ​​​​ഷി അ​​​​ധി​​​​ഷ്ഠി​​​​ത ഒ​​​​രു ചെ​​​​റു​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യം (എം​​​എ​​​​സ്എം​​​ഇ) ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ഫാക്‌‌ടറി, യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ മു​​​​ത​​​​ലാ​​​​യ​​​​വ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് വ​​​​ലി​​​​യ തു​​​​ക നി​​​​ക്ഷേ​​​​പി​​​​ക്കേ​​​​ണ്ടിവ​​​​രു​​​​ന്നു​​​​ണ്ട്. ഒ​​​​രു സൂ​​​​ക്ഷ്മ​​​​സം​​​​രം​​​​ഭം (മൈ​​​​ക്രോ യൂ​​​​ണി​​​​റ്റ്) വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ന​​​​ട​​​​ത്താ​​​ൻ കു​​​​റ​​​​ഞ്ഞ​​​​ത് ഒ​​​​രു​​​​കോ​​​​ടി രൂ​​​​പ വ​​​​രെ ചെ​​​​ല​​​​വി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു​​​​ണ്ട്. ഒ​​​​രു പു​​​​തി​​​​യ എ​​​​ഫ്പി​​​സി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ന​​​​ബാ​​​​ർ​​​​ഡും എ​​​​സ്എ​​​​ഫ്എ​​​സി​​​യും യ​​​​ഥാ​​​​ക്ര​​​​മം 58 ഉം 81 ​​​​ഉം ല​​​​ക്ഷം രൂ​​​​പ വീ​​​​തം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്നു. ഈ ​​​​സ​​​​ഹാ​​​​യം പ​​​​ല​​​​ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പു​​​​രോ​​​​ഗ​​​​തി നേ​​​​ടു​​​​ന്ന​​​​തി​​​​നൊപ്പം മൂ​​​​ന്നു​​​​മു​​​​ത​​​​ൽ അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന കാ​​​​ലാ​​​​വ​​​​ധി​​​​ക്കു​​​​ള്ളി​​​​ലാ​​​​യാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ക. ധ​​​​ന​​​​സ​​​​ഹാ​​​​യം ര​​​​ണ്ടും വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് ര​​​​ണ്ടു ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പു​​​​രോ​​​​ഗ​​​​തി കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കാ​​​​ണ്. ഇ​​​​വ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​പ്പ് ചെ​​​​ല​​​​വും ഹാ​​​​ന്‍ഡ് ഹോ​​​​ൾ​​​​ഡിം​​​​ഗ് ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും മാ​​​​ത്രമാണ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നത്. വേ​​​​ണ്ട​​​​ത്ര യ​​​​ന്ത്രസാ​​​​മ​​​​ഗ്രി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കുന്നതിനും പ്ര​​​​വ​​​​ർ​​​​ത്ത​​​​നച്ചെ​​​​ല​​​​വു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നും മ​​​​റ്റു​​​​മാ​​​​യി ബാ​​​​ങ്ക് വാ​​​​യ്പ​​​​യെ വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു.

മാ​​​​ച്ചിം​​​​ഗ് ഗ്രാ​​​​ന്‍റ് മാ​​​​ച്ചാ​​​​വി​​​​ല്ല

മാ​​​​ച്ചിം​​​​ഗ് ഗ്രാ​​​​ന്‍റി​​​​നാ​​​​യി ഇ​​​​വ​​​​ർ യ​​​​ഥാ​​​​ക്ര​​​​മം 5ഉം 15 ​​​​ഉം ല​​​​ക്ഷം രൂ​​​​പ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്നുവെങ്കിലും ഇ​​​​തു ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന് പ്ര​​​​ത്യേ​​​​ക നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു. പ്രാ​​​​രം​​​​ഭ​​​​വ​​​​ർ​​​​ഷം മാ​​​​ച്ചിം​​​​ഗ് ഗ്രാ​​​​ന്‍റി​​​​നാ​​​​യി പ​​​​ര​​​​മാ​​​​വ​​​​ധി ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​വു​​​​ന്ന​​​​ത് 5-6 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യാ​​​​ണ്. ഈ ​​​​തു​​​​ക​​​​യോ​​​​ടൊ​​​​പ്പം അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഷെ​​​​യ​​​​ർ തു​​​​ക​​​​യും ചേ​​​​ർ​​​​ത്താ​​​​ൽ മൊ​​​​ത്തം 10 മു​​​​ത​​​​ൽ 12 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യാ​​​​ണ് വ​​​​ർ​​​​ക്കിം​​​​ഗ് കാപ്പി​​​​റ്റ​​​​ലാ​​​​യി കൈ​​​​വ​​​​ശം ഉ​​​​ണ്ടാ​​​​കു​​​​ക. ഈ ​​​​തു​​​​ക വ​​​​ള​​​​രെ ചെ​​​​റി​​​​യ ഒ​​​​രു സം​​​​രം​​​​ഭം ആ​​​​രം​​​​ഭി​​​​ക്കാ​​​​നേ ഉ​​​​ത​​​​കൂ. ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​യി തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ങ്കി​​​​ൽ മ​​​​റ്റു വി​​​​ഭ​​​​വ​​​​ശേ​​​​ഖ​​​​ര​​​​ണം തേ​​​​ടേ​​​​ണ്ടി​​​​വ​​​​രും. ഇ​​​​തി​​​​നാ​​​​യി ബാ​​​​ങ്ക് വാ​​​​യ്പ​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കാ​​​​തെ മ​​​​റ്റു മാ​​​​ർഗ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മ​​​​ല്ല​​​​.

വാ​​​​യ്പാ ക​​​​ട​​​​ന്പ​​​​ക​​​​ൾ

നി​​​​ല​​​​വി​​​​ൽ എ​​​​ഫ്പി​​​സി പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള ധ​​​​ന​​​​സ​​​​ഹാ​​​​യം വ​​​​ള​​​​രെ പ​​​​രി​​​​മി​​​​ത​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽത​​​​ന്നെ ബാ​​​​ങ്ക് വാ​​​​യ്പ​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കാ​​​​തെ ത​​​​ര​​​​മി​​​​ല്ല. ഈ ​​​​എ​​​​ഫ്പി​​​സി​​​ക​​​​ൾ​​​​ക്ക് ബാ​​​​ങ്കു​​​​ക​​​​ൾ പ്ര​​​​ഥ​​​​മ വ​​​​ർ​​​​ഷംത​​​​ന്നെ പ​​​​ര​​​​മാ​​​​വ​​​​ധി ഒ​​​​രു കോ​​​​ടി രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും വാ​​​​യ്പ​​​​യാ​​​​യി ന​​​​ൽ​​​​കു​​​​മോ? ഇ​​​​പ്ര​​​​കാ​​​​രം വാ​​​​യ്പ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​യാ​​​​ൽത​​​​ന്നെ ഈ ​​​​തു​​​​ക​​​​യ്ക്ക് എ​​​​ത്ര ശ​​​​ത​​​​മാ​​​​നമാണു പ​​​​ലി​​​​ശ. പു​​​​തി​​​​യ എ​​​​ഫ്പി​​​സി​​​ക​​​​ൾ​​​​ക്ക് ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ അ​​​​ടി​​​​സ്ഥാ​​​​ന പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്ക് കൃ​​​​ഷി​​​​വ​​​​കു​​​​പ്പും ഗ​​​​വ​​​​ണ്‍മെ​​​​ന്‍റു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച് ബാ​​​​ങ്കു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ര​​​​ണ്ട് വ​​​​ർ​​​​ഷ​​​​ത്തെ മൊറൊ​​​​ട്ടോ​​​​റി​​​​യം നൽകണം. വാ​​​​യ്പ​​​​ക​​​​ൾ​​​​ക്ക് അ​​​​മി​​​​ത​​​​മാ​​​​യ പ്രോ​​​​സ​​​​സിം​​​​ഗ് ഫീ​​​​സ് ഈ​​​​ടാ​​​​ക്ക​​​​രു​​​​ത്.

ബി​​​​സി​​​​ന​​​​സ് പ്ലാ​​​​ൻ

അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള പ്രോ​​​​ജ​​​​ക്ട് കോ​​​​സ്റ്റി​​​​ന്‍റെ മി​​​​നി​​​​മം മൂ​​​​ന്നി​​​​ലൊ​​​​ന്നു തു​​​​കയെ​​​​ങ്കി​​​​ലും പ്രാ​​​​രം​​​​ഭവ​​​​ർ​​​​ഷംത​​​​ന്നെ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. ഇ​​​​ത് നി​​​​ശ്ചി​​​​ത മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​ വേ​​​​ണം. ഏ​​​​ക​​​​ദേ​​​​ശം പ്രോ​​​​ജ​​​​ക്ട് ചെ​​​​ല​​​​വു​​​​ക​​​​ൾ മു​​​​ൻ​​​​കൂ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച്, ബാ​​​​ങ്ക് വാ​​​​യ്പ​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യാ​​​​വ​​​​ണം നി​​​​ർ​​​​വ​​​​ഹ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​ത്. മൂ​​​​ല്യ​​​​വ​​​​ർ​​​​ധ​​​​ന​​​​യ്ക്കാ​​​​യു​​​​ള്ള വി​​​​ള​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ൽ, ആ​​​​ധു​​​​നി​​​​ക​​​ീക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള യ​​​​ന്ത്ര​​​​വ​​​​ത്ക്ക​​​​ര​​​​ണം, വി​​​​ല​​​​നി​​​​ർ​​​ണ​​​​യം, വി​​​​പ​​​​ണി ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ൽ, സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ്രോ​​​​ജ​​​​ക്ട് നി​​​​ർ​​​​വ​​​​ഹ​​​​ണം മു​​​​ത​​​​ലാ​​​​യ​​​​വ പ​​​​രി​​​​ച​​​​യ​​​​സ​​​​ന്പ​​​​ന്ന​​​​രാ​​​​യ പ്രൊ​​​​ഷ​​​​ണ​​​​ൽ ടീ​​​​മു​​​​ക​​​​ളു​​​​ടെ നെ​​​​റ്റ് വ​​​​ർ​​​​ക്കിം​​​​ഗി​​​​ലൂ​​​​ടെ ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ഹാ​​​​ന്‍ഡ് ഹോ​​​​ൾ​​​​ഡിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​വ​​​​ഹ​​​​ണ പ​​​​ങ്കാ​​​​ളി​​​​ത്തം സു​​​​താ​​​​ര്യ​​​​വും കു​​​​റ്റ​​​​മ​​​​റ്റ​​​​തു​​​​മാ​​​​ക്കണം.

തു​ട​ക്ക​ത്തി​ൽ നൂ​റ് ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു എ​ഫ്പി​സി ആ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണം. സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​ന്ന​ത് സ​മ​യ​ബ​ന്ധി​ത​മാ​യ പ്ര​വ​ർ​ത്ത​ന​പു​രോ​ഗ​തി വി​ല​യി​രു​ത്തി ഏ​കീ​കൃ​താ​ടി​സ്ഥാ​ന​ത്തി​ലാ​ക്ക​ണം. എ​ഫ്പി​സി​ക​ൾ ധ​ന​സ​ഹാ​യം ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യാ​ൽ ശി​ക്ഷ​ണ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തും റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. ചെ​റി​യ​തോ​തി​ൽ ആ​രം​ഭി​ച്ച് ക്ര​മേ​ണ വ​ള​ർ​ന്ന് വ​ലി​യ പ്ര​സ്ഥാ​ന​മാ​യി എ​ഫ്പി​സി​ക​ൾ മാ​റു​ക​യാ​ണ് ക​ർ​ഷ​ക​ർ​ക്കും കൃ​ഷി​ക്കും ന​ല്ല​ത്.