+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​​​രി​​​ശു​​​യു​​​ദ്ധ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗി​​​ക​​​ ചി​​​ത്രീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ

ച​രി​ത്രപ​ഠ​ന​ങ്ങ​ളി​ൽ വി​ള്ള​ൽ വീ​ഴു​ന്പോ​ൾ 2 / ബി​​​​​​​ഷ​​​​​​​പ് ജോ​​​​​​​സ​​​​​​​ഫ് ക​​​​​​​ല്ല​​​​​​​റ​​​​​​​ങ്ങാ​​​​​​​ട്ട്(സീ​​​​​​​റോ മ​​​​​​​ല​​​​​​​ബാ​​​​​​​ർ സി​​​​​​​ന​​​​​​
കു​​​രി​​​ശു​​​യു​​​ദ്ധ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗി​​​ക​​​ ചി​​​ത്രീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ
ച​രി​ത്രപ​ഠ​ന​ങ്ങ​ളി​ൽ വി​ള്ള​ൽ വീ​ഴു​ന്പോ​ൾ - 2 / ബി​​​​​​​ഷ​​​​​​​പ് ജോ​​​​​​​സ​​​​​​​ഫ് ക​​​​​​​ല്ല​​​​​​​റ​​​​​​​ങ്ങാ​​​​​​​ട്ട്
(സീ​​​​​​​റോ മ​​​​​​​ല​​​​​​​ബാ​​​​​​​ർ സി​​​​​​​ന​​​​​​​ഡ​​​​​​​ൽ എ​​​​​​​ഡ്യു​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ ക​​​​​​​മ്മി​​​​​​​റ്റി ക​​​​​​​ണ്‍​വീ​​​​​​​ന​​​​​​​ർ)

കു​​​​​​​​​രി​​​​​​​​​ശു​​​​​​​​​യു​​​​​​​​​ദ്ധ​​​​​​​​​ങ്ങ​​​​​​​​​ളെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ച് പ​​​​​​​​​രാ​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ക്കു​​​​​​​​​ന്ന ഭാ​​​​​​​​​ഗം സൂ​​​​​​​​​ക്ഷ്മ​​​​​​​​​വി​​​​​​​​​ശ​​​​​​​​​ക​​​​​​​​​ല​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​നു വി​​​​​​​​​ധേ​​​​​​​​​യ​​​​​​​​​മാ​​​​​​​​​ക്കു​​​​​​​​​ന്പോ​​​​​​​​​ൾ കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ സം​​​​​​​​​സ്ഥാ​​​​​​​​​ന വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ ഗ​​​​​​​​​വേ​​​​​​​​​ഷ​​​​​​​​​ണ പ​​​​​​​​​രി​​​​​​​​​ശീ​​​​​​​​​ല​​​​​​​​​ന സ​​​​​​​​​മി​​​​​​​​​തി​​​​​​​​​യു​​​​​​​​​ടെ അ​​​​​​​​​ജ​​​​​​​​​ണ്ട വ്യ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​കും. ആ​​​​​​​​​ദ്യ​​​​​​​​​ഖ​​​​​​​​​ണ്ഡി​​​​​​​​​ക കു​​​​​​​​​രി​​​​​​​​​ശു​​​​​​​​​യു​​​​​​​​​ദ്ധ​​​​​​​​​ത്തി​​​​​​​​​ന്‍റെ യ​​​​​​​​​ഥാ​​​​​​​​​ർ​​​​​​​​​ഥ പ​​​​​​​​​ശ്ചാ​​​​​​​​​ത്ത​​​​​​​​​ലം മൂ​​​​​​​​​ടി​​​​​​​​​വ​​​​​​​​​യ്ക്കാ​​​​​​​​​നു​​​​​​​​​ള്ള ദ​​​​​​​​​യ​​​​​​​​​നീ​​​​​​​​​യ ശ്ര​​​​​​​​​മ​​​​​​​​​മാ​​​​​​​​​ണ്.

ഇ​​​​​​​​​സ്‌​​​​​​ലാം അ​​​​​​​​​ധി​​​​​​​​​നി​​​​​​​​​വേ​​​​​​​​​ശ​​​​​​​​​ത്തി​​​​​​​​​ന്‍റെ ഫ​​​​​​​​​ല​​​​​​​​​മാ​​​​​​​​​യി ക്രൈ​​​​​​​​​സ്ത​​​​​​​​​വ​​​​​​​​​ലോ​​​​​​​​​ക​​​​​​​​​ത്തി​​​​​​​​​നു ന​​​​​​​​​ഷ്ട​​​​​​​​​മാ​​​​​​​​​യ ജ​​​​​​​​​റൂസ​​​​​​​​​ലെം ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടെ​​​​​​​​​യു​​​​​​​​​ള്ള വി​​​​​​​​​ശു​​​​​​​​​ദ്ധ​​​​​​​​​ സ്ഥ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ളെ തി​​​​​​​​​രി​​​​​​​​​കെ​​​​​​​​​പ്പി​​​​​​​​​ടി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള പ​​​​​​​​​ട​​​​​​​​​പ്പു​​​​​​​​​റ​​​​​​​​​പ്പാ​​​​​​​​​ടി​​​​​​​​​നെ​​​​​​​​​യാ​​​​​​​​​ണ് കു​​​​​​​​​രി​​​​​​​​​ശു​​​​​​​​​യു​​​​​​​​​ദ്ധം എ​​​​​​​​​ന്നു വി​​​​​​​​​ളി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. കു​​​​​​​​​രി​​​​​​​​​ശു​​​​​​​​​യു​​​​​​​​​ദ്ധ​​​​​​​​​ത്തെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ചു പ​​​​​​​​​റ​​​​​​​​​യ​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ങ്കി​​​​​​​​​ൽ ആ​​​​​​​​​ദ്യം ഇ​​​​​​​​​സ്‌​​​​​​ലാം അ​​​​​​​​​ധി​​​​​​​​​നി​​​​​​​​​വേ​​​​​​​​​ശ​​​​​​​​​ത്തെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ചു സം​​​​​​​​​സാ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ണം. ഇ​​​​​​​​​താ​​​​​​​​​ണ് കാ​​​​​​​​​ലാ​​​​​​​​​നു​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​മാ​​​​​​​​​യ ആ​​​​​​​​​ഖ്യാ​​​​​​​​​നം. ഇ​​​​​​​​​തി​​​​​​​​​നു ഗ്ര​​​​​​​​​ന്ഥ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ത്താ​​​​​​​​​ക്ക​​​​​​​​​ൾ ത​​​​​​​​​യാ​​​​​​​​​റ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ വ​​​​​​​​​ള​​​​​​​​​ച്ചു​​​​​​​​​കെ​​​​​​​​​ട്ടി അ​​​​​​​​​വ​​​​​​​​​ത​​​​​​​​​രി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ക എ​​​​​​​​​ന്നൊ​​​​​​​​​രു മാ​​​​​​​​​ർ​​​​​​​​​ഗം മാ​​​​​​​​​ത്ര​​​​​​​​​മേ അ​​​​​​​​​വ​​​​​​​​​ശേ​​​​​​​​​ഷി​​​​​​​​​ക്കു​​​​​​​​​ന്നു​​​​​​​​​ള്ളൂ. കു​​​​​​​​​രി​​​​​​​​​ശു​​​​​​​​​യു​​​​​​​​​ദ്ധ​​​​​​​​​ത്തെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ചു​​​​​​​​​ള്ള ആ​​​​​​​​​ദ്യ​​​​​​​​​ഖ​​​​​​​​​ണ്ഡി​​​​​​​​​ക​​​​​​​​​യി​​​​​​​​​ലെ വാ​​​​​​​​​ക്യ​​​​​​​​​ങ്ങ​​​​​​​​​ളോ​​​​​​​​​രോ​​​​​​​​​ന്നും താ​​​​​​​​​ഴെ എ​​​​​​​​​ണ്ണ​​​​​​​​​മി​​​​​​​​​ട്ടു​​​​​​​​​ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ് (ഭാ​​​​​​​​​ഗം 02, പ്ര​​​​​​​​​മേ​​​​​​​​​യം 04, പേ​​​​​​​​​ജ് 95):

1. ക്രി​​​​​​​​​സ്ത്യാ​​​​​​​​​നി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്ക് അ​​​​​​​​​വ​​​​​​​​​രു​​​​​​​​​ടേ​​​​​​​​​താ​​​​​​​​​യ വി​​​​​​ശു​​​​​​ദ്ധ ​​​ഗ്ര​​​​​​​​​ന്ഥം ഉ​​​​​​​​​ള്ള​​​​​​​​​തു​​​​​​​​​കൊ​​​​​​​​​ണ്ട് മ​​​​​​​​​ധ്യ​​​​​​​​​കാ​​​​​​​​​ല ഇ​​​​​​​​​സ്‌​​​​​​ലാ​​​​​​​​​മി​​​​​​​​​ക​​​​​​​​​സ​​​​​​​​​മൂ​​​​​​​​​ഹ​​​​​​​​​ങ്ങ​​​​​​​​​ൾ, ക്രി​​​​​​​​​സ്ത്യാ​​​​​​​​​നി​​​​​​​​​ക​​​​​​​​​ളെ ഗ്ര​​​​​​​​​ന്ഥ​​​​​​​​​ത്തി​​​​​​​​​ന്‍റെ ജ​​​​​​​​​ന​​​​​​​​​ത​​​​​​​​​യാ​​​​​​​​​യി ക​​​​​​​​​രു​​​​​​​​​തി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു.

2. ക​​​​​​​​​ച്ച​​​​​​​​​വ​​​​​​​​​ട​​​​​​​​​ക്കാ​​​​​​​​​ർ, തീ​​​​​​​​​ർ​​​​​​​​​ ഥാ​​​​​​​​​ട​​​​​​​​​ക​​​​​​​​​ർ, സ്ഥാ​​​​​​​​​ന​​​​​​​​​പ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ, സ​​​​​​​​​ഞ്ചാ​​​​​​​​​രി​​​​​​​​​ക​​​​​​​​​ൾ തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ നി​​​​​​​​​ല​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ മു​​​​​​​​​സ്‌​​​​​​ലിം രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ എ​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന ക്രി​​​​​​​​​സ്ത്യാ​​​​​​​​​നി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്ക് പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​ന സു​​​​​​​​​ര​​​​​​​​​ക്ഷ ന​​​​​​​​​ൽ​​​​​​​​​ക​​​​​​​​​പ്പെ​​​​​​​​​ട്ടി​​​​​​​​​രു​​​​​​​​​ന്നു.

3. ഒ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ൽ ബൈ​​​​​​​​​സന്‍റൈ​​​​​​​​​ൻ സാ​​​​​​​​​മ്രാ​​​​​​​​​ജ്യ​​​​​​​​​ത്തി​​​​​​​​​ന്‍റെ കൈ​​​​​​​​​വ​​​​​​​​​ശ​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളും, പ്ര​​​​​​​​​ത്യേ​​​​​​​​​കി​​​​​​​​​ച്ച് വി​​​​​​​​​ശു​​​​​​​​​ദ്ധ​​​​​​​​​ ഭൂ​​​​​​​​​മി​​​​​​​​​യാ​​​​​​​​​യ പല​​​​​​​​​സ്തീ​​​​​​​​​നും ഈ ​​​​​​​​​സ്ഥ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ട്ടി​​​​​​​​​രു​​​​​​​​​ന്നു.

4. 638ൽ ​​​​​​​​​അ​​​​​​​​​റ​​​​​​​​​ബി​​​​​​​​​ക​​​​​​​​​ൾ ജ​​​​​​​​​റൂസ​​​​​​​​​ലെം കീ​​​​​​​​​ഴ​​​​​​​​​ട​​​​​​​​​ക്കി.

5. പ​​​​​​​​​ക്ഷേ, ഇ​​​​​​​​​വി​​​​​​​​​ടം ക്രി​​​​​​​​​സ്ത്യാ​​​​​​​​​നി​​​​​​​​​ക​​​​​​​​​ളെ സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ചി​​​​​​​​​ട​​​​​​ത്തോ​​​​​​​​​ളം ക്രി​​​​​​​​​സ്തു​​​​​​​​​വി​​​​​​​​​ന്‍റെ കു​​​​​​​​​രി​​​​​​​​​ശു​​​​​​​​​മ​​​​​​​​​ര​​​​​​​​​ണ​​​​​​​​​വും പു​​​​​​​​​ന​​​​​​​​​രു​​​​​​​​​ത്ഥാ​​​​​​​​​ന​​​​​​​​​വും ന​​​​​​​​​ട​​​​​​​​​ന്ന സ്ഥ​​​​​​​​​ല​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു.

6. യൂ​​​​​​​​​റോ​​​​​​​​​പ്പി​​​​​​​​​ലെ ക്രി​​​​​​​​​സ്ത്യാ​​​​​​​​​നി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്ക് മൂ​​​​​​​​​സ്‌​​​​​​ലിംകളെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ചു​​​​​​​​​ള്ള കാ​​​​​​​​​ഴ്ച​​​​​​​​​പ്പാ​​​​​​​​​ട് രൂ​​​​​​​​​പ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ൽ ഇ​​​​​​​​​ത് ഒ​​​​​​​​​രു പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​ ഘ​​​​​​​​​ട​​​​​​​​​ക​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു.

ചു​​​​​​​​​രു​​​​​​​​​ക്ക​​​​​​​​​ത്തി​​​​​​​​​ൽ, സാ​​​​​​​​​മാ​​​​​​​​​ന്യ​​​​​​​​​യു​​​​​​​​​ക്തി​​​​​​​​​ക്ക് നി​​​​​​​​​ര​​​​​​​​​ക്കു​​​​​​​​​ന്ന ന്യാ​​​​​​​​​യ​​​​​​​​​വാ​​​​​​​​​ദ​​​​​​​​​മ​​​​​​​​​ല്ല ഈ ​​​​​​​​​ഖ​​​​​​​​​ണ്ഡി​​​​​​​​​ക​​​​​​​​​യി​​​​​​​​​ൽ എ​​​​​​​​​ഴു​​​​​​​​​തി​​​​​​​​​ച്ചേ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. ഇ​​​​​​​​​സ്‌​​​​​​ലാം അ​​​​​​​​​ധി​​​​​​​​​നി​​​​​​​​​വേ​​​​​​​​​ശം എ​​​​​​​​​ന്ന ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​വ​​​​​​​​​സ്തു​​​​​​​​​ത​​​​​​​​​യെ കു​​​​​​​​​ഴി​​​​​​​​​ച്ചി​​​​​​​​​ടാ​​​​​​​​​നു​​​​​​​​​ള്ള പെ​​​​​​​​​ടാ​​​​​​​​​പ്പാ​​​​​​​​​ടാ​​​​​​​​​ണ് മു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ കൊ​​​​​​​​​ടു​​​​​​​​​ത്തി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന ആ​​​​​​​​​റു വാ​​​​​​​​​ക്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലു​​​​​​​​​ള്ള​​​​​​​​​ത്. ആ​​​​​​​​​ർ​​​​​​​​​ക്കും ഒ​​​​​​​​​ന്നും മ​​​​​​​​​ന​​​​​​​​​​​​സി​​​​​​​​​ലാ​​​​​​​​​ക​​​​​​​​​രു​​​​​​​​​തെ​​​​​​​​​ന്ന വാ​​​​​​​​​ശി പാ​​​​​​​​​ഠ​​​​​​​​​പു​​​​​​​​​സ്ത​​​​​​​​​ക ക​​​​​​​​​മ്മ​​​​​​​​​റ്റി​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്കു​​​​​​​​​ള്ള​​​​​​​​​തു​​​​​​​​​പോ​​​​​​​​​ലെ!

‘മൂ​​​​​​​​​ന്ന് വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ’(ഭാ​​​​​​​​​ഗം 03, പ്ര​​​​​​​​​മേ​​​​​​​​​യം 06) എ​​​​​​​​​ന്ന മൂ​​​​​​​​​ന്നാം ഭാ​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​ലും ക്രൈ​​​​​​​​​സ്ത​​​​​​​​​വ​​​​​​​​​സ​​​​​​​​​ഭ​​​​​​​​​യെ ആ​​​​​​​​​ക്ഷേ​​​​​​​​​പി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള ശ്ര​​​​​​​​​മ​​​​​​​​​മാ​​​​​​​​​ണ് പാ​​​​​​​​​ഠ​​​​​​​​​പു​​​​​​​​​സ്ത​​​​​​​​​ക​​​​​​​​​ ക​​​​​​​​​മ്മി​​​​​​​​​റ്റി ന​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​ന്ന​​​​​​​​​ത്.“​​​​​പ​​​​​​​​​ള്ളി ന​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​ന്ന പ​​​​​​​​​ല മ​​​​​​​​​ത​​​​​​​​​ക​​​​​​​​​ർമ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലും ഫ്യൂ​​​​​​​​​ഡ​​​​​​​​​ൽ വ​​​​​​​​​രേ​​​​​​​​​ണ്യ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​ന്‍റെ പ​​​​​​​​​ല ആ​​​​​​​​​ചാ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളും പ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. മു​​​​​​​​​ട്ടു​​​​​​​​​കു​​​​​​​​​ത്തി, കൈ​​​​​​​​​കൂ​​​​​​​​​പ്പി, ത​​​​​​​​​ല​​​​​​​​​കു​​​​​​​​​നി​​​​​​​​​ച്ചു​​​​​​​​​ള്ള പ്രാ​​​​​​​​​ർ​​​​​​​​​ത്ഥ​​​​​​​​​നാ​​​​​​​​​രീ​​​​​​​​​തി​​​​​​​​​ക്ക് യോ​​​​​​​​​ദ്ധാ​​​​​​​​​ക്ക​​​​​​​​​ൾ​​​​​​​​​ക്ക് ത​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ പ്ര​​​​​​​​​ഭു​​​​​​​​​വി​​​​​​​​​നോ​​​​​​​​​ട് വി​​​​​​​​​ധേ​​​​​​​​​യ​​​​​​​​​ത്വം പ്ര​​​​​​​​​ക​​​​​​​​​ടി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്പോ​​​​​​​​​ഴു​​​​​​​​​ള്ള ആ​​​​​​​​​ചാ​​​​​​​​​ര​​​​​​​​​രീ​​​​​​​​​തി​​​​​​​​​യു​​​​​​​​​മാ​​​​​​​​​യി ബ​​​​​​​​​ന്ധ​​​​​​​​​മു​​​​​​​​​ണ്ട്” (പേ​​​​​​​​​ജ് 150). ഈ ​​​​​​​​​വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ണം ഒ​​​​​​​​​രു കൗ​​​​​​​​​മാ​​​​​​​​​ര​​​​​​​​​പ്രാ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ലു​​​​​​​​​ള്ള ക്രൈ​​​​​​​​​സ്ത​​​​​​​​​വ​​​​​​​​​ന്‍റെ മ​​​​​​​​​ന​​​​​​​​​​​​സി​​​​​​​​​ൽ ത​​​​​​​​​ന്‍റെ മ​​​​​​​​​ത​​​​​​​​​ത്തെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ചും മ​​​​​​​​​താ​​​​​​​​​ചാ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ചും വി​​​​​​​​​ക​​​​​​​​​ല​​​​​​​​​മാ​​​​​​​​​യ ചി​​​​​​​​​ത്ര​​​​​​​​​ങ്ങ​​​​​​​​​ൾ വ​​​​​​​​​രി​​​​​​​​​ച്ചി​​​​​​​​​ടാ​​​​​​​​​നേ ഉ​​​​​​​​​പ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കൂ. പാ​​​​​​​​​ഠ​​​​​​​​​പു​​​​​​​​​സ്ത​​​​​​​​​ക ക​​​​​​​​​മ്മി​​​​​​​​​റ്റി​​​​​​​​​യി​​​​​​​​​ലു​​​​​​​​​ള്ള മ​​​​​​​​​ത​​​​​​​​​നി​​​​​​​​​രാ​​​​​​​​​സ​​​​​​​​​​​​​​​​​​ത്തി​​​​​​​​​ന്‍റെ പ്ര​​​​​​​​​യോ​​​​​​​​​ക്താ​​​​​​​​​ക്ക​​​​​​​​​ൾ ല​​​​​​​​​ക്ഷ്യം വ​​​​​​​​​യ്ക്കു​​​​​​​​​ന്ന​​​​​​​​​തും അ​​​​​​​​​തു​​​​​​​​​ത​​​​​​​​​ന്നെ​​​​​​​​​യാ​​​​​​​​​ണ്.

ഇ​​​​​​​​​ങ്ങ​​​​​​​​​നെ​​​​​​​​​യു​​​​​​​​​ള്ള വാക്യം എ​​​​​​​​​ഴു​​​​​​​​​തു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നു​​​​​​​​​മു​​​​​​​​​ന്പ് വി​​​​​​ശു​​​​​​ദ്ധ ബൈ​​​​​​​​​ബി​​​​​​​​​ൾ ഒ​​​​​​​​​രു ത​​​​​​​​​വ​​​​​​​​​ണ​​​​​​​​​യെ​​​​​​​​​ങ്കി​​​​​​​​​ലും വാ​​​​​​​​​യി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നെ​​​​​​​​​ങ്കി​​​​​​​​​ൽ പ​​​​​​​​​ഴ​​​​​​​​​യ​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ കാ​​​​​​​​​ല​​​​​​​​​ഘ​​​​​​​​​ട്ടം മു​​​​​​​​​ത​​​​​​​​​ൽ ഈ ​​​​​​​​​ശാ​​​​​​​​​രീ​​​​​​​​​രി​​​​​​​​​ക​​​​​​​​​സ്ഥി​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ യ​​​​​​​​​ഹൂ​​​​​​​​​ദ-​​​​​​​​​ക്രൈ​​​​​​​​​സ്ത​​​​​​​​​വ​​​ പ്രാ​​​​​​​​​ർ​​​​​​​​​ഥന​​​​​​​​​യു​​​​​​​​​ടെ ഭാ​​​​​​​​​ഗ​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു എ​​​​​​​​​ന്നു മ​​​​​​​​​ന​​​​​​​​​​​​സി​​​​​​​​​ലാ​​​​​​​​​ക്കാ​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. സോ​​​​​​​​​ള​​​​​​​​​മ​​​​​​​​​ൻ പ്രാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തു കൈ​​​​​​​​​ക​​​​​​​​​ൾ ആ​​​​​​​​​കാ​​​​​​​​​ശ​​​​​​​​​ത്തി​​​​​​​​​ലേ​​​​​​​​​ക്കു​​​​​​​​​യ​​​​​​​​​ർ​​​​​​​​​ത്തി മു​​​​​​​​​ട്ടു​​​​​​​​​കു​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ണ് (1 രാ​​​​​​​​​ജാ​​​​​​​​​ക്ക​​​​​​​​​ൻ​​​​​​​​​മാ​​​​​​​​​ർ 8:54). സോ​​​​​​​​​ള​​​​​​​​​മ​​​​​​​​​ൻ ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ലി​​​​​​​​​ന്‍റെ രാ​​​​​​​​​ജാ​​​​​​​​​വാ​​​​​​​​​ണ്. രാ​​​​​​​​​ജാ​​​​​​​​​വു പ്രാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക്കു​​​​​​​​​ന്പോ​​​​​​​​​ൾ മു​​​​​​​​​ട്ടു​​​​​​​​​കു​​​​​​​​​ത്തി​​​​​​​​​യെ​​​​​​​​​ന്നാ​​​​​​​​​ണ് പ​​​​​​​​​റ​​​​​​​​​ഞ്ഞി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. ക്രി​​​​​​​​​സ്തു​​​​​​​​​വി​​​​​​​​​നു മു​​​​​​​​​ന്പ് പ​​​​​​​​​ത്താം നൂ​​​​​​​​​റ്റാ​​​​​​​​​ണ്ടി​​​​​​ൽ ​​​ജീ​​​​​​​​​വി​​​​​​​​​ച്ച ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​വ്യ​​​​​​​​​ക്തി​​​​​​​​​യാ​​​​​​​​​യ സോ​​​​​​​​​ള​​​​​​​​​മ​​​​​​​​​ൻ മു​​​​​​​​​ട്ടു​​​​​​​​​കു​​​​​​​​​ത്തി പ്രാ​​​​​​​​​ർ​​​​​​​​​ത്ഥി​​​​​​​​​ക്കാ​​​​​​​​​ൻ പ​​​​​​​​​ഠി​​​​​​​​​ച്ച​​​​​​​​​ത് ഫ്ര​​​​​​​​​ഞ്ച് ഫ്യൂ​​​​​​​​​ഡ​​​​​​​​​ൽ പ്ര​​​​​​​​​ഭു​​​​​​​​​ക്ക​​​​​​ന്മാ​​​​​​​​​രു​​​​​​​​​ടെ സ്വാ​​​​​​​​​ധീ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു എ​​​​​​​​​ന്ന് ഈ ​​​​​​​​​ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​പാ​​​​​​​​​ഠ​​​​​​​​​പു​​​​​​​​​സ്ത​​​​​​​​​ക​​​​​​​​​ത്തി​​​​​​​​​ൽ എ​​​​​​​​​ഴു​​​​​​​​​താ​​​​​​​​​തി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നു പാ​​​​​​​​​ഠ​​​​​​​​​പു​​​​​​​​​സ്ത​​​​​​​​​ക ക​​​​​​​​​മ്മി​​​​​​​​​റ്റി​​​​​​​​​യെ അ​​​​​​​​​ഭി​​​​​​​​​ന​​​​​​​​​ന്ദി​​​​​​​​​ച്ചാ​​​​​​​​​ലും ത​​​​​​​​​ര​​​​​​​​​ക്കേ​​​​​​​​​ടി​​​​​​​​​ല്ലെ​​​​​​​​​ന്നു തോ​​​​​​​​​ന്നു​​​​​​​​​ന്നു!

മു​​​​​​​​​ട്ടു​​​​​​​​​കു​​​​​​​​​ത്തി, കൈ​​​​​​​​​കൂ​​​​​​​​​പ്പി, ത​​​​​​​​​ല​​​​​​​​​കു​​​​​​​​​നി​​​​​​​​​ച്ചു​​​​​​​​​ള്ള പ്രാ​​​​​​​​​ർ​​​​​​​​​ഥ​​​​​​​​​നാ​​​​​​​​​രീ​​​​​​​​​തി​​​​​​​​​ക്കു ക്രൈ​​​​​​​​​സ്ത​​​​​​​​​വ​​​​​​​​​ലോ​​​​​​​​​കം യ​​​​​​​​​ഥാ​​​​​​​​​ർ​​​​​​​​​ഥത്തി​​​​​​​​​ൽ ക​​​​​​​​​ട​​​​​​​​​പ്പെ​​​​​​​​​ട്ടി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത് യ​​​​​​​​​ഹൂ​​​​​​​​​ദ​​​​​​​​​ലോ​​​​​​​​​ക​​​​​​​​​ത്തോ​​​​​​​​​ടാ​​​​​​​​​ണ്. ​​​നീ​​​​​​​​​റോ​​​​​​​​​യു​​​​​​​​​ടെ​​​​​​​​​യും ഡ​​​​​​​​​യോ​​​​​​​​​ക്ലീ​​​​​​​​​ഷ​​​​​​​​​ന്‍റെ​​​​​​​​​യും ഭീ​​​​​​​​​ക​​​​​​​​​ര​​​​​​​​​മ​​​​​​​​​ത​​​​​​​​​മ​​​​​​​​​ർ​​​​​​​​​ദ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ കാ​​​​​​​​​ല​​​​​​​​​ത്ത് വി​​​​​​​​​ശ്വാ​​​​​​​​​സം മാ​​​​​​​​​ത്രം മു​​​​​​​​​റു​​​​​​​​​കെ​​​​​​​​​പ്പി​​​​​​​​​ടി​​​​​​​​​ച്ചു ക​​​​​​​​​ട​​​​​​​​​ന്നു​​​​​​​​​പോ​​​​​​​​​യ ര​​​​​​​​​ക്ത​​​​​​​​​സാ​​​​​​​​​ക്ഷി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ വ​​​​​​​​​ലി​​​​​​​​​യ​​​​​​​​​ നി​​​​​​​​​ര​​​​​​​​​യു​​​​​​​​​ള്ള ക്രൈ​​​​​​​​​സ്ത​​​​​​​​​വ​​​​​​​​​സ​​​​​​​​​ഭ​​​​​​​​​യെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ച് ഒ​​​​​​​​​രു വാ​​​​​​​​​ക്കു​​​​​​​​​പോ​​​​​​​​​ലും പ​​​​​​​​​റ​​​​​​​​​യാ​​​​​​​​​തെ ഫ്ര​​​​​​​​​ഞ്ചു​​​​​​​​​സ​​​​​​​​​മൂ​​​​​​​​​ഹ​​​​​​​​​ത്തി​​​​​​​​​ലെ ഏ​​​​​​​​​റ്റ​​​​​​​​​വും വ​​​​​​​​​ലി​​​​​​​​​യ ഭൂ​​​​​​​​​വു​​​​​​​​​ട​​​​​​​​​മ സ​​​​​​​​​ഭ​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു എ​​​​​​​​​ന്ന് മാ​​​​​​​​​ത്രം ഊ​​​​​​​​​ന്നി​​​​​​​​​പ്പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന ഈ ​​​​​​​​​പാ​​​​​​​​​ഠ​​​​​​​​​ത്തി​​​​​​​​​ന്‍റെ സാം​​​​​​​​​ഗ​​​​​​​​​ത്യ​​​​​​​​​മെ​​​​​​​​​ന്താ​​​​​​​​​ണ്? ദൈ​​​​​​​​​വ​​​​​​​​​ത്തെ പ്ര​​​​​​​​​ഭോ എ​​​​​​​​​ന്നു അ​​​​​​​​​ഭി​​​​​​​​​സം​​​​​​​​​ബോ​​​​​​​​​ധ​​​​​​​​​ന ചെ​​​​​​​​​യ്ത​​​​​​​​​തും ഫ്യൂ​​​​​​​​​ഡ​​​​​​​​​ലി​​​​​​​​​സ​​​​​​​​​ത്തി​​​​​​​​​ന്‍റെ ഭാ​​​​​​​​​ഗ​​​​​​​​​മാ​​​​​​​​​യി​​​​​​​​​ട്ടാ​​​​​​​​​ണെ​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന​​​​​​​​​ത് പാ​​​​​​​​​ഠ​​​​​​​​​പു​​​​​​​​​സ്ത​​​​​​​​​ക ക​​​​​​​​​മ്മ​​​​​​​​​ിറ്റി​​​​​​​​​യു​​​​​​​​​ടെ തി​​​​​​​​​ക​​​​​​​​​ഞ്ഞ അ​​​​​​​​​ജ്ഞ​​​​​​​​​ത​​​​​​യാ​​​​​​​​​ണ് ചൂ​​​​​​​​​ണ്ടി​​​​​​ക്കാ​​​​​​​​​ണി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത് (പേ​​​​​​​​​ജ് 150). യാ​​​​​​​​​ഹ്വേ എ​​​​​​​​​ന്ന ദൈ​​​​​​​​​വ​​​​​​​​​നാ​​​​​​​​​മം ഉ​​​​​​​​​ച്ച​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​തെ പ​​​​​​​​​ക​​​​​​​​​രം യ​​​​​​​​​ഹൂ​​​​​​​​​ദ​​​​​​​​​ർ ത​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ മ​​​​​​​​​ത​​​​​​​​​ഗ്ര​​​​​​​​​ന്ഥം വാ​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്പോ​​​​​​​​​ൾ അ​​​​​​​​​ദൊ​​​​​​​​​നാ​​​​​​​​​യി എ​​​​​​​​​ന്നാ​​​​​​​​​ണ് ദൈ​​​​​​​​​വ​​​​​​​​​ത്തെ സം​​​​​​​​​ബോ​​​​​​​​​ധ​​​​​​​​​ന ചെ​​​​​​​​​യ്തി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത്. അ​​​​​​​​​ദൊ​​​​​​​​​നാ​​​​​​​​​യി എ​​​​​​​​​ന്ന പ​​​​​​​​​ദ​​​​​​​​​ത്തി​​​​​​​​​ന്‍റെ അ​​​​​​​​​ർ​​​​​​​​​ഥം ക​​​​​​​​​ർ​​​​​​​​​ത്താ​​​​​​​​​വ്, നാ​​​​​​​​​ഥ​​​​​​​​​ൻ, പ്ര​​​​​​​​​ഭു (Lord) എ​​​​​​​​​ന്നൊ​​​​​​​​​ക്കെ​​​​​​​​​യാ​​​​​​​​​ണ്. ചു​​​​​​​​​രു​​​​​​​​​ക്ക​​​​​​​​​ത്തി​​​​​​​​​ൽ ക്രൈ​​​​​​​​​സ്ത​​​​​​​​​വ​​​​​​​​​സ​​​​​​​​​ഭ​​​​​​​​​യെ ഫ്യൂ​​​​​​​​​ഡ​​​​​​​​​ൽ ​​​ലോ​​​​​​​​​ക​​​​​​​​​ത്തു​​​​​​​​​ കൊ​​​​​​​​​ണ്ടു​​​​​​പോ​​​​​​​​​യി കു​​​​​​​​​റ്റി​​​​​​​​​യ​​​​​​​​​ടി​​​​​​​​​ച്ചു കെ​​​​​​​​​ട്ടി​​​​​​​​​യിടാ​​​​​​​​​നാണ് പാ​​​​​​​​​ഠ​​​​​​​​​പു​​​​​​​​​സ്ത​​​​​​​​​ക ക​​​​​​​​​മ്മി​​​​​​​​​റ്റി ശ്ര​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. ഫ്യൂ​​​​​​​​​ഡ​​​​​​​​​ലി​​​​​​​​​സം നാ​​​​​​​​​മാ​​​​​​​​​വ​​​​​​​​​ശേ​​​​​​​​​ഷ​​​​​​​​​മാ​​​​​​​​​യി; എ​​​​​​​​​ന്നാ​​​​​​​​​ൽ ദൈ​​​​​​​​​വ​​​​​​​​​ത്തി​​​​​​​​​ന്‍റെ സ​​​​​​​​​ഭ ഇ​​​​​​​​​ന്നും നി​​​​​​​​​ല​​​​​​​​​നി​​​​​​​​​ൽ​​​​​​​​​ക്കു​​​​​​​​​ന്നു.

സ്ത്രീ​​​​​​​​​ശ​​​​​​​​​ക്തീ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ പാ​​​​​​​​​ഠ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലെ ഒ​​​​​​​​​ളി​​​​​​​​​യ​​​​​​​​​ന്പു​​​​​​​​​ക​​​​​​​​​ൾ

‘സ്ത്രീ​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ആ​​​​​​​​​ഗ്ര​​​​​​​​​ഹ​​​​​​​​​ങ്ങ​​​​​​​​​ൾ’ (​​​​​​​​​ഭാ​​​​​​​​​ഗം 03, പ്ര​​​​​​​​​മേ​​​​​​​​​യം 07, പേ​​​​​​​​​ജ് 176) എ​​​​​​​​​ന്ന ഭാ​​​​​​​​​ഗ​​​​​​​​​ത്ത് മ​​​​​​​​​തി​​​​​​​​​യാ​​​​​​​​​യ സ്ത്രീ​​​​​​​​​ധ​​​​​​​​​നം ക​​​​​​​​​ണ്ടെ​​​​​​ത്താ​​​​​​​​​ൻ ക​​​​​​​​​ഴി​​​​​​​​​യാ​​​​​​​​​തെവ​​​​​​​​​ന്ന​​​​​​​​​ത് ചി​​​​​​​​​ല​​​​​​​​​രെ സ​​​​​​​​​ന്ന്യാ​​​​​​​​​സജീ​​​​​​​​​വി​​​​​​​​​ത​​​​​​​​​ത്തി​​​​​​​​​ലേ​​​​​​​​​ക്കെ​​​​​​​​​ത്തി​​​​​​​​​ച്ചു എ​​​​​​​​​ന്നൊ​​​​​​​​​രു വാ​​​​​​​​​ക്യം തി​​​​​​​​​രു​​​​​​​​​കി​​​​​​​​​ക്ക​​​​​​​​​യ​​​​​​​​​റ്റി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. ദാ​​​​​​​​​രി​​​​​​​​​ദ്ര്യത്തെ ഭ​​​​​​​​​യ​​​​​​​​​ന്ന​​​​​​​​​ല്ല സ്ത്രീ​​​​​​​​​ക​​​​​​​​​ളും പു​​​​​​​​​രു​​​​​​​​​ഷ​​​​​​ന്മാ​​​​​​​​​രും സ​​​​​​​​​ന്ന്യാ​​​​​​​​​സം സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​ത്. പ്ര​​​​​​​​​ഭു​​​​​​​​​കു​​​​​​​​​മാ​​​​​​​​​ര​​​​​​ന്മാ​​​​​​​​​രും പ്ര​​​​​​​​​ഭു​​​​​​​​​കു​​​​​​​​​മാ​​​​​​​​​രി​​​​​​​​​ക​​​​​​​​​ളും സ​​​​​​​​​ന്ന്യാ​​​​​​​​​സം പു​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​രുന്നു.

പ​​​​​​​​​ന്ത്ര​​​​​​​​​ണ്ടാം നൂ​​​​​​​​​റ്റാ​​​​​​​​​ണ്ടി​​​​​​ലെ​​​ വി​​​​​​ശു​​​​​​ദ്ധ ഫ്രാ​​​​​​​​​ൻ​​​​​​​​​സി​​​​​​​​​സ് അ​​​​​​​​​സീ​​​​​​​​​സി​​​​​​​​​യും വി​​​​​​ശു​​​​​​ദ്ധ ​​​ക്ലാ​​​​​​​​​ര​​​​​​​​​യും പ്ര​​​​​​​​​ഭു​​​​​​​​​കു​​​​​​​​​ടും​​​​​​​​​ബ​​​​​​​​​ത്തി​​​​​​​​​ൽനി​​​​​​​​​ന്നു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​രാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ആ​​​​​​​​​വി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​ലെ വി​​​​​​ശു​​​​​​ദ്ധ ​​​ത്രേ​​​​​​​​​സ്യാ, വി​​​​​​ശു​​​​​​ദ്ധ ​​​കൊ​​​​​​​​​ച്ചു​​​​​​​​​ത്രേ​​​​​​​​​സ്യാ ഇ​​​​​​​​​വ​​​​​​​​​രൊ​​​​​​​​​ക്കെ ഈ ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​തം തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​ത്ത​​​​​​​​​തി​​​​​​​​​ന്‍റെ ല​​​​​​​​​ക്ഷ്യ​​​​​​​​​ങ്ങ​​​​​​​​​ൾ പ​​​​​​​​​ക്ഷ​​​​​​​​​പാ​​​​​​​​​ത​​​​​​​​​മി​​​​​​​​​ല്ലാ​​​​​​​​​തെ വി​​​​​​​​​ല​​​​​​​​​യി​​​​​​​​​രു​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ൽ ക്രൈ​​​​​​​​​സ്ത​​​​​​​​​വ സ​​​​​​​​​ന്ന്യാ​​​​​​​​​സ​​​ പാ​​​​​​​​​ര​​​​​​​​​ന്പ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലെ തി​​​​​​​​​ള​​​​​​​​​ക്ക​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ന്ന കാ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ൾ ആ​​​​​​​​​ർ​​​​​​​​​ക്കും വ്യ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​കും. എ​​​​​​​​​ന്തി​​​​​​​​​ന് അ​​​​​​​​​ക​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ പോ​​​​​​​​​കു​​​​​​​​​ന്നു. ​​​ത​​​​​​​​​ന്‍റെ ത്യാ​​​​​​​​​ഗ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ത​​​​​​​​​ത്തി​​​​​​​​​ലൂ​​​​​​​​​ടെ ഭാ​​​​​​​​​ര​​​​​​​​​ത​​​​​​​​​ത്തി​​​​​​​​​ലെ ആ​​​​​​​​​ദ്യ വി​​​​​​​​​ശു​​​​​​​​​ദ്ധ​​​​​​​​​യാ​​​​​​​​​യ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ങ്ങാ​​​​​​​​​ന​​​​​​​​​ത്തെ അ​​​​​​​​​ൽ​​​​​​​​​ഫോ​​​​​​​​​ൻ​​​​​​​​​സാ​​​​​​​​​മ്മ​​​​​​​​​യും ലോ​​​​​​​​​കം മു​​​​​​​​​ഴു​​​​​​​​​വ​​​​​​​​​ൻ ആ​​​​​​​​​ദ​​​​​​​​​രി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ ക​​​​​​​​​ൽ​​​​​​​​​ക്ക​​​​​​​​​ട്ട​​​​​​​​​യി​​​​​​​​​ലെ വി​​​​​​ശു​​​​​​ദ്ധ മ​​​​​​​​​ദ​​​​​​​​​ർ തെ​​​​​​​​​രേ​​​​​​​​​സ​​​​​​​​​യും ന​​​​​​​​​മ്മു​​​​​​​​​ടെ ക​​​​​​​​​ണ്‍​മു​​​​​​​​​ന്പി​​​​​​​​​ൽ ജീ​​​​​​​​​വി​​​​​​​​​ച്ച സ​​​​​​​​​ജീ​​​​​​​​​വ സാ​​​​​​​​​ക്ഷ്യ​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​ണ്. പ​​​​​​​​​ണ​​​​​​​​​മി​​​​​​​​​ല്ലാ​​​​​​​​​ഞ്ഞി​​​​​​​​​ട്ട​​​​​​​​​ല്ല, പ​​​​​​​​​ഞ്ഞം​​​​​​​​​ മൂ​​​​​​​​​ല​​​​​​​​​മ​​​​​​​​​ല്ല ഇ​​​​​​​​​വ​​​​​​​​​രൊ​​​​​​​​​ക്കെ​​​ സ​​​​​​​​​ന്ന്യാ​​​​​​​​​സ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​തം സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​ത്.

ഹ​​​​​​​ഗി​​​​​​​യ സോ​​​​​​​ഫി​​​​​​​യ​​​​​​​യു​​​​​​​ടെ വി​​​​​​​സ്മൃ​​​​​​​ത​​​​​​​ച​​​​​​​രി​​​​​​​ത്രം

ഏ​​​​​​​ഴാം ക്ലാ​​​​​​​സി​​​​​​​ലെ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക​​​​​​​ശാ​​​​​​​സ്ത്രം ഭാ​​​​​​​ഗം ഒ​​​​​​​ന്നി​​​​​​​ൽ ‘യൂ​​​​​​​റോ​​​​​​​പ്പ് പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​പാ​​​​​​​ത​​​​​​​യി​​​​​​​ൽ’ എ​​​​​​​ന്ന് തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന അ​​​​​​​ധ്യാ​​​​​​​യം ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ഹ​​​​​​​ഗി​​​​​​​യ സോ​​​​​​​ഫി​​​​​​​യെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടാ​​​​ണ്. ​​​എ​​​​​​​ന്നാ​​​​​​​ൽ ഹ​​​​​​​ഗി​​​​​​​യ സോ​​​​​​​ഫി​​​​​​​യ കേ​​​​​​​വ​​​​​​​ല​​​​​​​മൊ​​​​​​​രു മ്യൂ​​​​​​​സി​​​​​​​യം മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണെ​​​​​​​ന്നു പ​​​​​​​റ​​​​​​​യു​​​​​​​ന്നി​​​​​​​ട​​​​​​​ത്ത് ച​​​​​​​രി​​​​​​​ത്ര​​​​​​​സ​​​​​​​ത്യ​​​​​​​ത്തോ​​​​​​​ടു നാം ​​​​​​​പു​​​​റം​​​​തി​​​​​​​രി​​​​​​​ഞ്ഞു നി​​​​​​​ൽ​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. ഹ​​​​​​​ഗി​​​​​​​യ​​​​​​​ സോ​​​​​​​ഫി​​​​​​​യ​​​​​​​യ്ക്ക് ഒ​​​​​​​രു ച​​​​​​​രി​​​​​​​ത്ര​​​​​​​മു​​​​​​​ണ്ട്.

ബൈ​​​​​​​സ​​​​​​​ന്‍റ​​​​​​​യി​​​​​​​ൻ രാ​​​​​​​ജാ​​​​​​​വാ​​​​​​​യി​​​​​​​രു​​​​​​​ന്ന ജ​​​​​​​സ്റ്റീ​​​​​​​നി​​​​​​​യ​​​​​​​ൻ ഒ​​​​​​​ന്നാ​​​​​​​മ​​​​​​​ൻ ആ​​​​​​​റാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​ൽ ​​​​പ​​​​​​​ണി​​​​​​​തീ​​​​​​​ർ​​​​​​​ത്ത കോ​​​​​​​ണ്‍​സ്റ്റാ​​​​​​​ന്‍റി​​​​​​​നോ​​​​​​​പ്പി​​​​​​​ളി​​​​​​​ലെ മ​​​​​​​നോ​​​​​​​ഹ​​​​​​​ര​​​​​​​മാ​​​​​​​യ ക്രി​​​​​​​സ്ത്യ​​​​​​​ൻ ദേ​​​വാ​​​​​​​ല​​​​​​​യ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ത്. പി​​​​​​​ന്നീ​​​​​​​ട് ഇ​​​​​​​സ്‌​​​ലാം അ​​​​​​​ധി​​​​​​​നി​​​​​​​വേ​​​​​​​ശ​​​​​​​ത്തി​​​​​​​ൽ 1453ൽ ​​​​​​​ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന് അ​​​​​​​തു ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ട്ടു.

ത​​​​​​​ങ്ങ​​​​​​​ൾ പി​​​​​​​ടി​​​​​​​ച്ച​​​​​​​ട​​​​​​​ക്കി​​​​​​​യ ഈ ​​​​​​​ക്രൈ​​​​​​​സ്ത​​​​​​​വ​​​​ ദേ​​​​​​​വ​​​​​​​ല​​​​​​​യം ഇ​​​​​​​സ്‌​​​ലാം വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ 1934 വ​​​​​​​രെ മോ​​​​​​​സ്കാ​​​​​​​യി ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു. 1935ൽ ​​​​​​​അ​​​​​​​ത് ഒ​​​​​​​രു മ്യൂ​​​​​​​സി​​​​​​​യ​​​​​​​മാ​​​​​​​യി മാ​​​​​​​റ്റി. ശേ​​​​​​​ഷം 2020ൽ ​​​​​​​തു​​​​​​​ർ​​​​​​​ക്കി പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റാ​​​​​​​യ എ​​​​​​​ർ​​​​​​​ദോ​​​​​​​ഗ​​​​​​​ൻ അ​​​​​​​തു വീ​​​​​​​ണ്ടും മോ​​​​​​​സ്കാ​​​​​​​ക്കി മാ​​​​​​​റ്റി. ഇ​​​​​​​താ​​​​​​​ണ് ഹ​​​​​​​ഗി​​​​​​​യാ സോ​​​​​​​ഫി​​​​​​​യ​​​​​​​യു​​​​​​​ടെ ച​​​​​​​രി​​​​​​​ത്രം. ഇ​​​​​​​തി​​​​​​​ൽ​​​നി​​​​​​​ന്ന് ഏ​​​​​​​തു വി​​​​​​​വ​​​​​​​രം ഉ​​​​​​​ൾ​​​​​​​ച്ചേ​​​​​​​ർ​​​​​​​ക്കാ​​​​​​​ൻ വി​​​​​​​ട്ടു​​​​​​​പോ​​​​​​​യാ​​​​​​​ലും അ​​​​​​​തു ച​​​​​​​രി​​​​​​​ത്ര​​​​​​​മാ​​​​​​​കു​​​​​​​ന്നി​​​​​​​ല്ല. പ​​​​​​​ക​​​​​​​രം ഭാ​​​​​​​ഗി​​​​​​​ക​​​​​​​ച​​​​​​​രി​​​​​​​ത്ര​​​​​​​മേ ആ​​​​​​​കു​​​​​​​ന്നു​​​​​​​ള്ളൂ. ച​​​​​​​രി​​​​​​​ത്രം അ​​​​​​​ർ​​​​​​​ധ​​​​​​​സ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ള​​​​​​​ല്ല. ച​​​​​​​രി​​​​​​​ത്ര​​​​​​​പാ​​​​​​​ഠ​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​ശ്വാ​​​​​​​സ്യ​​​​​​​ത നി​​​​​​​ർ​​​​​​​ണ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് അ​​​​​​​തി​​​​​​​ല​​​​​​​ട​​​​​​​ങ്ങി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന സ​​​​​​​ത്യ​​​​​​​മാ​​​​​​​ണ്.​​​​ അ​​​​​​​സ​​​​​​​ത്യം കൊ​​​​​​​ണ്ടു​​​ള്ള ​​​​ച​​​​​​​രി​​​​​​​ത്ര​​​​​​​നി​​​​​​​ർ​​​​​​​മി​​​​​​​തി​​​​​​​ക​​​​​​​ൾ നി​​​​​​​ര​​​​​​​ന്ത​​​​​​​രം ചോ​​​​​​​ദ്യം ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ട​​​​​​​ണം. വി​​​​​​​ക​​​​​​​ല​​​​​​​മാ​​​​​​​യ ച​​​​​​​രി​​​​​​​ത്ര​​​​​​​പാ​​​​​​​ഠ​​​​​​​ങ്ങ​​​​​​​ൾ തി​​​​​​​രു​​​​​​​ത്തു​​​​​​​ന്ന​​​​​​​തു​​​​​​​വ​​​​​​​രെ ന​​​​​​​മ്മ​​​​​​​ൾ ചോ​​​​​​​ദ്യം ഉ​​​​​​​ന്നി​​​​​​​യി​​​​​​​ക്കു​​​​​​​ക​​​​​​​ത​​​​​​​ന്നെ ചെ​​​​​​​യ്യും.

(തു​​​ട​​​രും)