+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആരെയാണു പേടി?

അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്, അ​​​​ന​​​​ങ്ങാ​​​​തെ സ​​​​ർ​​​​ക്കാ​​​​ർ 02 / ജെ​​​​യിം​​​​സ് വ​​​​ട​​​​ക്ക​​​​ൻ1960ലെ​​​​​​​യും 2020ലെ​​​​​​​യും കൃ​​​​​​​ഷി, വ്യ​​​​​​​വ​​​​​​​സാ​​​​​​​
ആരെയാണു പേടി?
അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്, അ​​​​ന​​​​ങ്ങാ​​​​തെ സ​​​​ർ​​​​ക്കാ​​​​ർ -02 / ജെ​​​​യിം​​​​സ് വ​​​​ട​​​​ക്ക​​​​ൻ

1960ലെ​​​​​​​യും 2020ലെ​​​​​​​യും കൃ​​​​​​​ഷി, വ്യ​​​​​​​വ​​​​​​​സാ​​​​​​​യം, സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യ​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള വ്യ​​​​​​​ത്യ​​​​​​​സ്ത മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ​​നി​​​​​​​ന്നു​​​​​​​ള്ള സം​​​​​​​സ്ഥാ​​​​​​​ന​​​​​ ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര ഉ​​​​ത്പാ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ​​​​ ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ൾ ഭൂ​​​​വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ചേ​​​​ർ​​​​ത്തു പ​​​​ഠി​​​​ക്ക​​​​ണം; പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ച് ഇ​​​​​​​ടു​​​​​​​ക്കി അ​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള മൊ​​​​​​​ത്തം ഭൂ​​​​​​​പ്ര​​​​​​​ശ്ന പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​ത്തി​​​​​​​നാ​​​​​​​യു​​​​​​​ള്ള നി​​​​​​​യ​​​​​​​മ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി​​​​​​​ക്ക് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ.നി​​​​​​​യ​​​​​​​മ​​​​​​​ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി​​​​​​​ക്കെ​​​​​​​തി​​​​​​​രേ തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദ പ​​​​​​​രി​​​​​​​സ്ഥി​​​​​​​തി പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​രി​​​​​​​ൽനി​​​​​​​ന്നു​​​​​​​ണ്ടാ​​​​യേ​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന എ​​​​​​​തി​​​​​​​ർ​​​​​​​പ്പു​​​​​​​ക​​​​​​​ളും വി​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും എ​​ന്തു​​കൊ​​​​​​​ണ്ടാ​​​​ണു​​​​​​​ണ്ടാ​​​​കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് പ്ര​​​​​​​ത്യേ​​​​​​​ക​​​​​​​മാ​​​​​​​യി പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കേ​​​​​​​ണ്ട​​​​താ​​​​​​​ണ്. അ​​​​​​​തി​​​​​​​ന് മു​​​​​​​ന്പ് 1960ലെ​​​​​​​യും 2020ലെ​​​​​​​യും സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്ക​​​​​​​ണം.

കൃ​​​​​​​ഷി​​​​​​​പ്പ​​​​​​​ണി നഷ്‌ടം

സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​നി​​​​​​​ന്ന് ഒ​​​​​​​രു കാ​​​​​​​ര്യം വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​കു​​​​​​​ന്നു. 1959-60ൽ ​​​​​​​കാ​​​​​​​ർ​​​​​​​ഷി​​​​​​​ക വി​​​​​​​ള​​​​​​​ക​​​​​​​ളി​​​​​​​ൽ​​നി​​​​​​​ന്നു​​​​​​​ള്ള സം​​​​​​​സ്ഥാ​​​​​​​ന ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര ഉ​​​​​​​ത്​​​​​​​പാ​​​​​​​ദ​​​​​​​നം മൊ​​​​​​​ത്തം ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര ഉ​​​​​​​ത്​​​​​​​പാ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ 46.54 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. കാ​​​​​​​ർ​​​​​​​ഷി​​​​​​​ക വി​​​​​​​ള​​​​​​​ക​​​​​​​ൾ​​​​​​​ക്കും കൃ​​​​​​​ഷി​​​​​​​പ്പ​​​​​​​ണി​​​​​​​ക്കു​​​​​​​മു​​​​​​​ള്ള പ്രാ​​​​​​​മു​​​​​​​ഖ്യ​​​​​​​വും വ​​​​​​​രു​​​​​​​മാ​​​​​​​നസാ​​​​​​​ധ്യ​​​​​​​ത​​​​​​​യും ഈ ​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​ൽ​​​​നി​​​​​​​ന്നു വ്യ​​​​​​​ക്തം. 2020-21ൽ ​​​​​​​കാ​​​​​​​ർ​​​​​​​ഷി​​​​​​​ക വി​​​​​​​ള​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​നി​​​​​​​ന്നു​​​​​​​ള്ള വ​​​​​​​രു​​​​​​​മാ​​​​​​​നം അ​​​​​​​ഥ​​​​​​​വാ സം​​​​​​​സ്ഥാ​​​​​​​ന കാ​​​​ർ​​​​ഷി​​​​ക ഉ​​​​ത്പാ​​​​​​​ദ​​​​​​​നം മൊ​​​​​​​ത്തം ഉ​​​​ത്​​​​​​​പാ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ വെ​​​​​​​റും 4.13 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​​​​റ​​​​​​​ഞ്ഞു.

1960ക​​​​​​​ളി​​​​​​​ൽ ഭ​​​​​​​ക്ഷ്യ​​​​​​​വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ൾ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു ഭൂ​​​​​​​മി ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ കൃ​​​​​​​ഷി​​​​​​​പ്പ​​​​​​​ണി ആ​​​​​​​ദാ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. 2020ൽ ​​​​​​​എ​​​​​​​ത്തി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ കൃ​​​​​​​ഷി​​​​​​​പ്പ​​​​​​​ണി ആ​​​​​​​ദാ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മ​​​​​​​ല്ലെ​​​​​​​ന്നു മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, ന​​​​​​​ഷ്ട​​​​​​​​​​വു​​​​​​​മാ​​​​​​​യി. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് ഗ​​​​​​​ത്യ​​​​​​​ന്ത​​​​​​​ര​​​​​​​മി​​​​​​​ല്ലാ​​​​​​​തെ ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ മ​​​​​​​റ്റു വ​​​​​​​ഴി​​​​​​​ക​​​​​​​ൾ തേ​​​​​​​ടി​​​​​​​യ​​​​​​​ത്.

ടൂ​​​​​​​റി​​​​​​​സ​​​​​​​ത്തി​​​​​​​നും ആവശ്യം

ഈ ​​​​​​​കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ, പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ച് പ​​​​​​​ശ്ചി​​​​​​​മ​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലെ, ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ തൊ​​​​​​​ഴി​​​​​​​ൽ​​​​​​​ മേ​​​​​​​ഖ​​​​​​​ല ടൂ​​​​​​​റി​​​​​​​സ​​​​​​​മാ​​​​​​​ണ്. ലോ​​​​​​​ക​​​​​​​ത്തി​​​​​​​ലെ​​​​​​​ന്പാ​​​​​​​ടും അ​​​​​​​നേ​​​​​​​കം ഗ്രാ​​​​​​​മീ​​​​​​​ണ സ​​​​​​​മൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഉ​​​​​​​പ​​​​​​​ജീ​​​​​​​വ​​​​​​​ന മാ​​​​​​​ർ​​​​​​​ഗ​​​​​​​മാ​​​​​​​ണ് വി​​​​​​​നോ​​​​​​​ദ​​​​​​​സ​​​​​​​ഞ്ചാ​​​​​​​രം. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ലേ​​​​​​​റെ സേ​​​​​​​വ​​​​​​​ന​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ​​നി​​​​​​​ന്നാ​​​​​​​ണു വ​​​​​​​രു​​​​​​​ന്ന​​​​​​​ത്. അ​​​​​​​തി​​​​​​​ലേ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ സം​​​​​​​ഭാ​​​​​​​വ​​​​​​​ന ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത് ടൂ​​​​​​​റി​​​​​​​സം അ​​​​​​​നു​​​​​​​ബ​​​​​​​ന്ധ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളാ​​​​​​​ണ്. വ​​​​​​​ള​​​​​​​രെ കു​​​​​​​റ​​​​​​​ഞ്ഞ മു​​​​​​​ത​​​​​​​ൽ​​​​​​​മു​​​​​​​ട​​​​​​​ക്കി​​​​​​​ൽ പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക​​​​​​​മാ​​​​​​​യി ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്കു ലാ​​​​​​​ഭ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി ന​​​​​​​ട​​​​​​​ത്താ​​​​​​​വു​​​​​​​ന്ന ബി​​​​​​​സി​​​​​​​ന​​​​​​​​​​സും ടൂ​​​​​​​റി​​​​​​​സം ത​​​​​​​ന്നെ. 2019ൽ ​​​​​​​കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത് 1,95,74,004 ടൂ​​​​​​​റി​​​​​​​സ്റ്റു​​​​​​​ക​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​തു​​​​വ​​​​ഴി ല​​​​​​​ഭി​​​​​​​ച്ച വ​​​​​​​രു​​​​​​​മാ​​​​​​​നം 45,011 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യും. ഇ​​​​​​​ക്കോ​​​​​​​ ടൂ​​​​​​​റി​​​​​​​സ​​​​​​​ത്തി​​​​​​​ന് സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ള്ള 70 കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ൾ സം​​​​​​​സ്ഥാ​​​​​​​ന വി​​​​​​​നോ​​​​​​​ദ​​​​​​​സ​​​​​​​ഞ്ചാ​​​​​​​ര​​​​​​​വ​​​​​​​കു​​​​​​​പ്പ് ക​​​​​​​ണ്ടെ​​ത്തി​​​​​​​യ​​​​​​​തി​​​​​​​ൽ മി​​​​​​​ക്ക​​​​​​​തും പ​​​​​​​ശ്ചി​​​​​​​മ​​​​​​​ഘ​​​​​​​ട്ട മ​​​​​​​ല​​​​​​​യോ​​​​​​​ര മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണ്. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു​​​​ത​​​​​​​ന്നെ ടൂ​​​​​​​റി​​​​​​​സം മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ തൊ​​​​​​​ഴി​​​​​​​ല​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ സൃ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും ആ​​​​​​​യി​​​​​​​ര​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്ക് സ്വ​​​​​​​യം ബി​​​​​​​സി​​​​​​​ന​​​​​​​​​​സ് തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന​​​​​​​തി​​​​​​​നും പ​​​​​​​ട്ട​​​​​​​യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ മേ​​​​​​​ലു​​​​​​​ള്ള എ​​​​​​​ല്ലാ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും എ​​​​​​​ടു​​​​​​​ത്തു​​​​​​​ക​​​​​​​ള​​​​​​​യേ​​​​​​​ണ്ട​​​​താ​​​​​​​ണ്. അ​​​​​​​തി​​​​​​​നു മു​​​​​​​ൻ​​​​​​​കാ​​​​​​​ല പ്രാ​​​​​​​ബ​​​​​​​ല്യ​​​​​​​വും ന​​​​​​​ൽ​​​​ക​​​​ണം.

വീ​​​​​​​തം വ​​​​​​​യ്ക്കു​​​​ന്ന ഭൂ​​​​മി

1960ക​​​​​​​ളി​​​​​​​ൽ ഇ​​​​​​​ടു​​​​​​​ക്കി​​​​​​​യി​​​​​​​ൽ കൊ​​​​​​​ടു​​​​​​​ത്ത ഒ​​​​​​​രേ​​​​​​​ക്ക​​​​​​​ർ പ​​​​​​​ട്ട​​​​​​​യഭൂ​​​​​​​മി​​​​​​​യി​​​​​​​ൽ കെ​​​​​​​ട്ടി​​​​​​​ടം പ​​​​​​​ണി​​​​​​​യ​​​​​​​രു​​​​​​​തെ​​​​​​​ന്നു പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​വ​​​​​​​ർ ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ൾ പ​​​​​​​ഠി​​​​​​​ക്കു​​​​​​​ക.1960​​​​ക​​​​​​​ളി​​​​​​​ലു​​​​​​​ണ്ടാ​​​​യി​​​​​​​രു​​​​​​​ന്ന ഭൂ​​​​​​​മി ഉ​​​​​​​ട​​​​​​​മ​​​​​​​സ്ഥാ​​​​​​​വ​​​​​​​കാ​​​​​​​ശം 2020ൽ ​​​​​​​ഇ​​​​​​​ര​​​​​​​ട്ടി​​​​​​​യി​​​​​​​ല​​​​​​​ധി​​​​​​​ക​​​​​​​മാ​​​​​​​യി. 1970​​​​ലെ​​​​​​​യും 2019ലെ​​​​​​​യും കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ ഭൂ​​​​​​​മി​​​​​​​യു​​​​​​​ടെ ഉ​​​​​​​ട​​​​​​​മ​​​​​​​സ്ഥ​​​​​​​ത അ​​​​​​​ക്കാ​​​​​​​ര്യം വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു. 1970ക​​​​​​​ളി​​​​​​​ൽ കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ ആ​​​​​​​കെ 22,98,389 ഭൂ​​​​​​​വു​​​​​​​ട​​​​​​​മ​​​​​​​ക​​​​​​​ളാ​​​​​​​ണു​​​​​​​ണ്ടാ​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​തെ​​​​​​​ങ്കി​​​​​​​ൽ 2020ൽ ​​​​​​​അ​​​​​​​ത് 75,83,000 ആ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു.

ഭൂ​​​​​​​മി നല്​​​​​​​ക​​​​​​​ൽ നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ

നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ചെ​​​​​​​യ്യ​​​​​​​ണ​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ കൂ​​​​​​​ടി തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ക്ക​​​​​​​ണം. എ​​​​ന്നാ​​​​ൽ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ നി​​​​​​​ർ​​​​​​​ദേ​​​​​​​ശാ​​​​​​​നു​​​​​​​സ​​​​​​​ര​​​​​​​ണം വ​​​​കു​​​​പ്പ് സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി​​​​​​​ക്ക് ച​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ചെ​​​​​​​യ്യാം. ചെ​​​​​​​യ്യാ​​​​​​​വു​​​​​​​ന്ന ചെ​​​​​​​റി​​​​​​​യൊ​​​​​​​രു തീ​​​​​​​രു​​​​​​​മാ​​​​​​​നം മാ​​​​​​​ത്രം. കേ​​​​​​​ര​​​​​​​ള ലാ​​​​​​​ൻഡ് അ​​​​​​​സൈ​​​​​​​ൻ​​​​​​​മെ​​​​​​​ന്‍റ് റൂ​​​​​​​ൾ​​​​​​​സി​​​​​​​ലെ 4-ാം ച​​​​​​​ട്ട​​​​​​​പ്ര​​​​​​​കാ​​​​​​​രം “Government lands may be assigned on registry for purpose of personal cultivation, house sites, and beneficial enjoyment of adjourning registered holdings” എ​​​​​​​ന്ന വാ​​​​​​​ക്കു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ കൃ​​​​​​​ഷി​​​​​​​ക്കും താ​​​​​​​മ​​​​​​​സ​​​​​​​ത്തി​​​​​​​നും അ​​​​​​​നു​​​​​​​ബ​​​​​​​ന്ധ പ്ര​​​​​​​ക്രി​​​​​​​യ​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​മാ​​​​​​​ണ് ഭൂ​​​​​​​മി പ​​​​​​​തി​​​​​​​ച്ചു ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​തി​​​​​​​ലെ അ​​​​ഞ്ചാം ച​​​​​​​ട്ട​​​​​​​പ്ര​​​​​​​കാ​​​​​​​രം ഇ​​​​​​​ട​​​​​​​നാ​​​​​​​ട്ടി​​​​​​​ൽ ഒ​​​​​​​രേ​​​​​​​ക്ക​​​​​​​റും മ​​​​​​​ല​​​​​​​നാ​​​​​​​ട്ടി​​​​​​​ൽ മൂ​​​​​​​ന്നേ​​​​​​​ക്ക​​​​​​​റും ഒ​​​​​​​രാ​​​​​​​ൾ​​​​​​​ക്ക് പ​​​​​​​തി​​​​​​​ച്ചു ന​​​​​​​ൽ​​​​​​​കാം.
അന്ന് മ​​​​​​​ല​​​​​​​ന്പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ം,

ഇന്ന് മു​​​​​​​നി​​​​​​​സി​​​​​​​പ്പാ​​​​​​​ലി​​​​​​​റ്റി

ഇ​​​​​​​ന്ന് മു​​​​​​​നി​​​​​​​സി​​​​​​​പ്പാ​​​​​​​ലി​​​​​​​റ്റി​​​​​​​ക​​​​​​​ളാ​​​​​​​യ പ​​​​​​​ല വി​​​​​​​ല്ലേ​​​​​​​ജു​​​​​​​ക​​​​​​​ളും 1964ൽ ​​​​​​​മൂ​​​​​​​ന്നേ​​​​​​​ക്ക​​​​​​​ർ വ​​​​​​​രെ വ്യ​​​​​​​ക്തി​​​​​​​ക്കു പ​​​​​​​തി​​​​​​​ച്ചു​​​​​​​ന​​​​​​​ൽ​​​​​​​കാ​​​​​​​വു​​​​​​​ന്ന മ​​​​​​​ല​​​​​​​ന്പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു. മീ​​​​​​​ന​​​​​​​ച്ചി​​​​​​​ൽ താ​​​​​​​ലൂ​​​​​​​ക്കി​​​​​​​ൽ പൂ​​​​​​​ഞ്ഞാ​​​​​​​ർ, മേ​​​​​​​ലു​​​​​​​കാ​​​​​​​വ് വി​​​​​​​ല്ലേ​​​​​​​ജു​​​​​​​ക​​​​​​​ൾ, കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി താ​​​​​​​ലൂ​​​​​​​ക്കി​​​​​​​ൽ എ​​​​​​​രു​​​​​​​മേ​​​​​​​ലി, കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി, മു​​​​​​​ണ്ട​​​​ക്ക​​​​​​​യം വി​​​​​​​ല്ലേ​​​​​​​ജു​​​​​​​ക​​​​​​​ൾ, ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​രി താ​​​​​​​ലൂ​​​​​​​ക്കി​​​​​​​ൽ വെ​​​​​​​ള്ളാ​​​​​​​വൂ​​​​​​​ർ, അ​​​​​​​ന്ന​​​​​​​ത്തെ കോ​​​​​​​ട്ട​​​​​​​യം ജി​​​​​​​ല്ല​​​​​​​യു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്ന ദേ​​​​​​​വി​​​​​​​കു​​​​​​​ളം, പീ​​​​​​​രു​​​​​​​മേ​​​​​​​ട്, ഉ​​​​​​​ടു​​​​​​​ന്പ​​​​​​​ൻ​​​​​​​ചോ​​​​​​​ല താ​​​​​​​ലൂ​​​​​​​ക്കു​​​​​​​ക​​​​​​​ൾ മൊ​​​​​​​ത്തം, ക​​​​​​​ട്ട​​​​​​​പ്പ​​​​​​​ന, നെ​​​​​​​ടു​​​​​​​ങ്ക​​​​​​​ണ്ടം, കു​​​​​​​മ​​​​​​​ളി, മൂ​​​​​​​ന്നാ​​​​​​​ർ അ​​​​​​​ങ്ങ​​​​​​​നെ ഹൈ​​​​​​​റേ​​​​​​​ഞ്ചി​​​​​​​ലെ മി​​​​​​​ക്ക വ​​​​​​​ൻ​​​​​​​കി​​​​​​​ട പ​​​​​​​ട്ട​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും 1964ൽ ​​​​​​​ഭൂ​​​​​​​മി പ​​​​​​​തി​​​​​​​ച്ചു ന​​​​​​​ൽ​​​​​​​കു​​​​​​​ന്പോ​​​​​​​ൾ മ​​​​​​​ല​​​​​​​ന്പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

കെ.​​​​​​​എം. മാ​​​​​​​ണി​​​​​​​യുടെ ഭേദഗതി

ജ​​​​​​​ന​​​​​​​ര​​​​​​​ക്ഷ​​​​​​​യ്ക്കാ​​​​​​​യി നേ​​​​​​​ര​​​​​​​ത്തെ​​​​​​​യും നി​​​​​​​യ​​​​​​​മം മു​​​​​​​ൻ​​​​​​​കാ​​​​​​​ല പ്രാ​​​​​​​ബ​​​​​​​ല്യ​​​​​​​ത്തോ​​​​​​​ടെ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ചെ​​​​​​​യ്തി​​​​​​​ട്ടു​​​​​​​ണ്ട്. 12-7-2011 ലെ 1347-ാം ​​​​​​​ന​​​​​​​ന്പ​​​​​​​ർ അ​​​​​​​സാ​​​​​​​ധാ​​​​​​​ര​​​​​​​ണ ഗ​​​​​​​സ​​​​​​​റ്റി​​​​​​​ലൂ​​​​​​​ടെ കേ​​​​​​​ര​​​​​​​ള ഗ​​​​​​​വ​​​​​​​ണ്‍മെ​​​​​​​ന്‍റ് ലാ​​​​​​​ൻ​​​​​​​ഡ് അ​​​​​​​സൈ​​​​​​​ൻ​​​​​​​മെ​​​​​​​ന്‍റ് ആ​​​​​​​ക്ട് 1960 മു​​​​​​​ൻ​​​​​​​കാ​​​​​​​ല പ്രാ​​​​​​​ബ​​​​​​​ല്യ​​​​​​​ത്തോ​​​​​​​ടെ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ചെ​​​​​​​യ്തു. പ​​​​​​​തി​​​​​​​ച്ചു​​​​​​​കി​​​​​​​ട്ടി​​​​​​​യ ഭൂ​​​​​​​മി​​​​​ വി​​​​​​​ല്​​പ​​ന​​​​​​​ക​​​​​​​ളൊ​​​​​​​ക്കെ അ​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ് നി​​​​​​​യ​​​​​​​മാ​​​​​​​നു​​​​​​​സൃ​​​​​​​ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. അ​​​​​​​തി​​​​​​​നു നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​ത് അ​​​​​​​ന്ന​​​​​​​ത്തെ നി​​​​​​​യ​​​​​​​മ​​​​​​​വ​​​​​​​കു​​​​​​​പ്പ് മ​​​​​​​ന്ത്രി​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന കെ.​​​​​​​എം. മാ​​​​​​​ണി​​​​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ എ​​​​​​​തി​​​​​​​ർ​​​​​​​പ്പു​​​​​​​ക​​​​​​​ളെ​​​​​​​യെ​​​​​​​ല്ലാം അ​​​​​​​ദ്ദേ​​​​​​​ഹം ഒ​​​​​​​ന്നൊ​​​​​​​ന്നാ​​​​​​​യി നേ​​​​​​​രി​​​​​​​ട്ടു.

1960ൽ ​​​​​​​അ​​​​​​​ന്ന​​​​​​​ത്തെ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ അ​​​​​​​വ​​​​​​​രു​​​​​​​ടെ സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​മാ​​​​​​​യ തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​പ്ര​​​​​​​കാ​​​​​​​രം അ​​​​​​​ന്ന​​​​​​​ത്തെ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ക്കി ഒ​​​​​​​ന്നു മു​​​​​​​ത​​​​​​​ൽ മൂ​​​​​​​ന്ന് ഏ​​​​​​​ക്ക​​​​​​​ർ വ​​​​​​​രെ ഭൂ​​​​​​​മി കൃ​​​​​​​ഷി​​​​​​​ക്കും വീ​​​​​​​ടു​​​​​​​വ​​​​​​​യ്ക്കാ​​​​​​​നു​​​​​​​മാ​​​​യി നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടെ ന​​​​​​​ൽ​​​​​​​കി​​​​​​​യെ​​​​​​​ങ്കി​​​​​​​ൽ 2022ൽ ​​​​​​​സം​​​​​​​സ്ഥാ​​​​​​​നം ഭ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് അ​​​​​​​തി​​​​​​​ൽ ഏ​​​​​​​തു നി​​​​​​​ബ​​​​​​​ന്ധ​​​​​​​ന​​​​​​​ക​​​​​​​ളും എ​​​​​​​ടു​​​​​​​ത്തു ക​​​​​​​ള​​​​​​​യു​​​​​​​ന്ന​​​​​​​തി​​​​​​​നും റ​​​​​​​ദ്ദാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ണ്ട്. ഇ​​​​​​​ത്ത​​​​​​​രം ഭൂ​​​​​​​മി​​​​​​​ക​​​​​​​ൾ ഒ​​​​​​​രു​​കാ​​​​​​​ല​​​​​​​ത്തും വ​​​​​​​ന​​​​​​​മ​​​​​​​ല്ലാ​​ത്ത​​തി​​നാ​​ൽ ഒ​​​​​​​രു വ​​​​​​​ന​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​വും ഇ​​​​​​​ക്കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ ബാ​​​​​​​ധ​​​​​​​ക​​​​​​​മ​​​​​​​ല്ല. അ​​​​തി​​​​നാ​​​​ൽ 1964ൽ ​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പ​​​​​​​തി​​​​​​​ച്ചുന​​​​​​​ൽ​​​​​​​കി​​​​​​​യ ഭൂ​​​​​​​മി​​​​​​​യി​​​​​​​ൽ ഇ​​​​​​​ന്ന​​​​​​​ത്തെ അ​​തി​​ന്‍റെ അ​​​​​​​വ​​​​​​​കാ​​​​​​​ശി​​​​​​​ക്ക് എ​​​​​​​ന്തു​​​​​​​ ചെ​​​​​​​യ്യാ​​​​​​​നു​​​​​​​ള്ള അ​​​​​​​വ​​​​​​​കാ​​​​​​​ശം ന​​​​​​​ൽ​​​​​​​കാ​​​​​​​നു​​​​​​​ള്ള പ​​​​​​​ര​​​​​​​മാ​​​​​​​ധി​​​​​​​കാ​​​​​​​രം മ​​​​​​​ന്ത്രി​​​​​​​സ​​​​​​​ഭ​​​​​​​യ്ക്കു​​​​​​​ണ്ട്.

മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​രു​​​​​​​ത്തേ​​​​​​​ണ്ട​​​​തും ​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ

1960ലെ ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ കാ​​​​​​​ലോ​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യി പ​​​​​​​രി​​​​​​​ഷ്ക​​​​​​​രി​​​​​​​ക്കാ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ണ്ട്. എ​​​​​​​ത്ര ഭൂ​​​​​​​മി ആ​​​​​​​ർ​​​​​​​ക്കൊ​​​​​​​ക്കെ, എ​​​​​​​ന്തി​​​​​​​നൊ​​​​​​​ക്കെ, എ​​​​​​​ത്ര പ​​​​​​​ണ​​​​​​​ത്തി​​​​​​​ന്, എ​​​​​​​ന്തൊ​​​​​​​ക്കെ നി​​​​​​​ബ​​​​​​​ന്ധ​​​​​​​ന​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ പ​​​​​​​തി​​​​​​​ച്ചു ന​​​​​​​ൽ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന​​​​​​​ത് കാ​​​​​​​ലാ​​​​​​​കാ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ സം​​​​​​​സ്ഥാ​​​​​​​നം ഭ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​​​​ടെ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​ണ്. അ​​​​​​​തി​​​​​​​നു കാ​​​​​​​ലോ​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യ മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​രു​​​​​​​ത്തേ​​​​​​​ണ്ട​​​​തും ​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ൾത​​​​​​​ന്നെ.

കാ​​​​​​​ലാ​​​​​​​കാ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വി​​​​​​​വി​​​​​​​ധ നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ച​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും പി​​​​​​​ൻ​​​​​​​ബ​​​​​​​ല​​​​​​​ത്തി​​​​​​​ൽ ചി​​​​​​​ല നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടെ പ​​​​​​​തി​​​​​​​ച്ചു ന​​​​​​​ൽ​​​​​​​കി​​​​​​​യ ഭൂ​​​​​​​മി​​​​​​​യി​​​​​​​ൽ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ലം​​​​​​​ഘി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ടെ​​​​ങ്കി​​​​​​​ൽ അ​​​​​​​വ ക​​​​​​​ണ്ടെ​​ത്താ​​​​​​​നും തീ​​​​​​​ർ​​​​​​​പ്പു ക​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും കോ​​​​​​​ട​​​​​​​തി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​മു​​​​​​​ണ്ട്. അ​​​​​​​ങ്ങ​​​​​​​നെ കോ​​​​​​​ട​​​​​​​തി ചൂ​​​​​​​ണ്ടി​​​​ക്കാ​​​​​​​ട്ടു​​​​​​​ന്ന നി​​​​​​​യ​​​​​​​മ​​​​​​​ലം​​​​​​​ഘ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ഏ​​​​​​​ത് നി​​​​​​​യ​​​​​​​മ​​​​​​​വും കാ​​​​​​​ലോ​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യി പ​​​​​​​രി​​​​​​​ഷ്ക​​​​​​​രി​​​​​​​ക്കാ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നും അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ണ്ട്. ആ ​​​​​​​അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ ബ​​​​​​​ല​​​​​​​ത്തി​​​​​​​ൽ ഒ​​​​​​​രു പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്തെ ജ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പൊ​​​​​​​തു​​​​​​​ന​​​​ന്മ​​​​യെ ക​​​​​​​രു​​​​​​​തി നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ലോ ച​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലോ മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​രു​​​​​​​ത്ത​​​​​​​രു​​​​​​​തെ​​​​​​​ന്നു പ​​​​​​​റ​​​​​​​യാ​​​​​​​ൻ ആ​​​​​​​ർ​​​​​​​ക്കും, പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ച് ക​​​​​​​പ​​​​​​​ട പ​​​​​​​രി​​​​​​​സ്ഥി​​​​​​​തി വാ​​​​​​​ദി​​​​​​​ക​​​​​​​ൾ​​​​​​​ക്ക്, യാ​​​​​​​തൊ​​​​​​​രു അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​വു​​​​​​​മി​​​​​​​ല്ല.

(തു​​​ട​​​രും)