+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

800 കോടിക്കപ്പുറം ചിന്തിക്കേണ്ടത്

ആ​​​​ഗോ​​​​ള ജ​​​​ന​​​​സം​​​​ഖ്യ ഇ​​​​ന്ന് 800 കോ​​​​ടി ക​​​​ട​​​​ക്കു​​​​ന്നു. സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും ജ​​​​ന​​​​സം​​​​ഖ്യ പെ​​​​രു​​​​കു​​​​ന്ന​​​​തി​​​​ന്‍റെ വി​​​​പ​​​​ത്തു​​​​ക​​​​ളെ​​
800 കോടിക്കപ്പുറം ചിന്തിക്കേണ്ടത്
ആ​​​​ഗോ​​​​ള ജ​​​​ന​​​​സം​​​​ഖ്യ ഇ​​​​ന്ന് 800 കോ​​​​ടി ക​​​​ട​​​​ക്കു​​​​ന്നു. സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും ജ​​​​ന​​​​സം​​​​ഖ്യ പെ​​​​രു​​​​കു​​​​ന്ന​​​​തി​​​​ന്‍റെ വി​​​​പ​​​​ത്തു​​​​ക​​​​ളെ​​​​പ്പ​​​​റ്റി​​​​യു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ കോ​​​​ലാ​​​​ഹ​​​​ല​​​​ങ്ങ​​​​ളും ഉ​​​​യ​​​​രു​​​​ന്നു. ലോ​​​​ക​​​​ത്തി​​​​നു താ​​​​ങ്ങാ​​​​നാ​​​​വു​​​​ന്ന​​​​തി​​​​ലേ​​​​റെ ജ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കും, അ​​​​വ​​​​ർ​​​​ക്കാ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഇ​​​​ല്ല, അ​​​​തി​​​​നാ​​​​ൽ പ​​​​രി​​​​ഹാ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വേ​​​​ഗം വേ​​​​ണം. ഇ​​​​താ​​​​ണു പ്ര​​​​ചാ​​​​ര​​​​ണം. ജ​​​​നം കൂ​​​​ടു​​​​മ്പോ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വേ​​​​ണം. അ​​​​തു വ​​​​സ്തു​​​​ത. അ​​​​തു​​​​ണ്ടാ​​​​വു​​​​ക​​​​യി​​​​ല്ലെ​​​​ന്നു വി​​​​ധി​​​​ക്കു​​​​ന്ന​​​​തു മു​​​​ൻ​​​​വി​​​​ധി. ശാ​​​​സ്ത്രീ​​​​യ​​​​മോ വ​​​​സ്തു​​​​നി​​​​ഷ്ഠ​​​​മോ അ​​​​ല്ലാ​​​​ത്ത ഒ​​​​രു മു​​​​ൻ​​​​വി​​​​ധി. അ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി ദു​​​​ര​​​​ന്ത പ്ര​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ല്ലാം തെ​​​​റ്റു​​​​ക​​​​യും ചെ​​​​യ്തു.

മാ​​​​ൽ​​​​ത്തൂ​​​​സ് പ​​​​റ​​​​ഞ്ഞ​​​​ത്

1798-ൽ ​​​​ഇം​​​​ഗ്ല​​​​ണ്ടി​​​​ൽ ഒ​​​​രു ചെ​​​​റി​​​​യ പു​​​​സ്ത​​​​കം ഇ​​​​റ​​​​ങ്ങി - ജ​​​​ന​​​​സം​​​​ഖ്യാ​​​​ത​​​​ത്വം സം​​​​ബ​​​​ന്ധി​​​​ച്ച ഒ​​​​രു ഉ​​​​പ​​​​ന്യാ​​​​സം (An essay on the Principle of Population). ഗ്ര​​​​ന്ഥ​​​​ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ പേ​​​​രി​​​​ല്ല.
അ​​​​തി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ന്‍റെ ര​​​​ത്ന​​​​ച്ചു​​​​രു​​​​ക്ക​​​​മി​​​​താ​​​​ണ്: ജ​​​​ന​​​​സം​​​​ഖ്യ 2, 4, 8, 16, 32... എ​​​​ന്ന രീ​​​​തി​​​​യി​​​​ൽ വ​​​​ള​​​​രു​​​​ന്നു. ഈ ​​​​ജ​​​​ന​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ (മു​​​​ഖ്യ​​​​മാ​​​​യും ഭ​​​​ക്ഷ​​​​ണം) 2, 4, 6, 8, 10... എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. ജ​​​​ന​​​​സം​​​​ഖ്യ ര​​​​ണ്ടോ മൂ​​​​ന്നോ ദ​​​​ശ​​​​കം കൊ​​​​ണ്ട് ഇ​​​​ര​​​​ട്ടി​​​​ക്കു​​​​ന്നു. വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ സാ​​​​വ​​​​ധാ​​​​നം മാ​​​​ത്രം കൂ​​​​ടു​​​​ന്നു. ലോ​​​​കം വൈ​​​​കാ​​​​തെ പ​​​​ട്ടി​​​​ണി​​​​യി​​​​ലാ​​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഈ ​​​​ക​​​​ണ​​​​ക്ക് കാ​​​​ണി​​​​ച്ച​​​ത്. പു​​​​സ്ത​​​​കം ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടു. ക്ര​​​​മേ​​​​ണ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നെ അ​​​​റി​​​​വാ​​​​യി. തോ​​​​മ​​​​സ് റോ​​​​ബ​​​​ർ​​​​ട്ട് മാ​​​​ൽ​​​​ത്തൂ​​​​സ്(1766-1834) . ധ​​​​ന​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന് ഏ​​​​റെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ വ്യ​​​​ക്തി. ലോ​​​​കം മാ​​​​ൽ​​​​ത്തൂ​​​​സി​​​​ന്‍റെ നി​​​​ഗ​​​​മ​​​​ന​​​​ങ്ങ​​​​ളെ​​​​പ്പ​​​​റ്റി ആ​​​​ശ​​​​ങ്കാ​​​​കു​​​​ല​​​​മാ​​​​യി.

സം​​​​ഭ​​​​വി​​​​ച്ച​​​​ത് ഇ​​​​ങ്ങ​​​​നെ

മാ​​​​ൽ​​​​ത്തൂ​​​​സ് പ​​​​റ​​​​ഞ്ഞ​​​​തു​​​പോ​​​​ലെ ഓ​​​​രോ ത​​​​ല​​​​മു​​​​റ​​​​യി​​​​ലും ലോ​​​​ക ജ​​​​ന​​​​സം​​​​ഖ്യ ഇ​​​​ര​​​​ട്ടി​​​​ച്ചി​​​​ല്ല. അ​​​​തി​​​​ന് ഏ​​​​റെകാ​​​​ല​​​​മെ​​​​ടു​​​​ത്തു. യു​​​​നണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സി​​​​ന്‍റെ ജ​​​​ന​​​​സം​​​​ഖ്യാ വി​​​​ഭാ​​​​ഗം സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 1804 ലാ​​​​ണ് ലോ​​​​ക ജ​​​​ന​​​​സം​​​​ഖ്യ നൂ​​​​റു കോ​​​​ടി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. മാ​​​​ൽ​​​​ത്തൂ​​​​സി​​​​ന്‍റെ പു​​​​സ്ത​​​​കം ര​​​​ണ്ടാം പ​​​​തി​​​​പ്പി​​​​ൽ എ​​​​ത്തി​​​​യ​​​​തി​​​​ന്‍റെ പി​​​​റ്റേ വ​​​​ർ​​​​ഷം. അ​​​​വി​​​​ടെനി​​​​ന്ന് ഇ​​​​ര​​​​ട്ടി​​​​ച്ച് 200 കോ​​​​ടി​​​​യാ​​​​കാ​​​​ൻ ഒ​​​​ന്നേ​​​​കാ​​​​ൽ നൂ​​​​റ്റാ​​​​ണ്ട് എ​​​​ടു​​​​ത്തു. 1927ലാ​​​​ണ് അ​​​​തു സം​​​​ഭ​​​​വി​​​​ച്ച​​​​ത്. പി​​​​ന്നീ​​​​ടു കു​​​​റേ​​​​ക്കൂ​​​​ടി വേ​​​​ഗ​​​​ത്തി​​​​ലാ​​​​യി ജ​​​​ന​​​​പ്പെ​​​​രു​​​​പ്പം. 1960ൽ 300 ​​​​കോ​​​​ടി, 1974ൽ 400 ​​​​കോ​​​​ടി, 1987ൽ ​500 ​​​കോ​​​​ടി, 1998ൽ 600 ​​​​കോ​​​​ടി, 2010ൽ 700 ​​​​കോ​​​​ടി എ​​​​ന്നി​​​​ങ്ങ​​​​നെ. അ​​​​പ്പോ​​​​ഴും ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ന്‍റെ വേ​​​​ഗം മ​​​​ൽ​​​​ത്തൂ​​​​സി​​​​യ​​​​ൻ പ്ര​​​​വ​​​​ച​​​​ന​​​​ത്തോ​​​​ളം വ​​​​ന്നി​​​​ല്ല.

അ​​​​തി​​​​നേക്കാ​​​​ൾ പ്ര​​​​ധാ​​​​നം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു എ​​​​ന്ന​​​​താ​​​​ണ്. ഇ​​​​ന്നും പ​​​​ട്ടി​​​​ണി വി​​​​ട്ടു​​​​മാ​​​​റി​​​​യി​​​​ട്ടി​​​​ല്ല എ​​​​ന്ന​​​​തു ശ​​​​രി​​​​യാ​​​​ണെ​​​​ങ്കി​​​​ലും വി​​​​ഭ​​​​വ​​​​ദാ​​​​രി​​​​ദ്ര്യ​​​​മ​​​​ല്ല പ്ര​​​​ശ്നം എ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും അ​​​​റി​​​​യാം. വി​​​​ഭ​​​​വ​​​​വി​​​​ത​​​​ര​​​​ണ​​​​മാ​​​​ണു പ​​​​ട്ടി​​​​ണി​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. ധ​​​​ന​​​​ശാ​​​​സ്ത്ര നൊ​​​​ബേ​​​​ൽ ജേ​​​​താ​​​​ക്ക​​​​ളാ​​​​യ അ​​​​മ​​​​ർ​​​​ത്യാ സെ​​​​നും അ​​​​ഭി​​​​ജി​​​​ത് ബാ​​​​ന​​​​ർ​​​​ജി​​​​യു​​​​മൊ​​​​ക്കെ അ​​​​തു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്. പ്ര​​​​വ​​​​ച​​​​ന​​​​ത്തെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശാ​​​​സ്ത്ര​​​​ത്തി​​​​നു ക​​​​ഴി​​​​ഞ്ഞു എ​​​​ന്നു ചു​​​​രു​​​​ക്കി​​​​പ്പ​​​​റ​​​​യാം.

എ​​​​ർ​​​​ലീ​​​​ഹി​​​​ന്‍റെ ബോം​​​​ബ്

1968ൽ ​​​​സ്റ്റാ​​​​ൻ​​​​ഫ​​​​ഡ്‌ (യു​​​​എ​​​​സ്) സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ പ്ര​​​​ഫ​​​​സ​​​​ർ പോ​​​​ൾ ആ​​​​ർ.​ എ​​​​ർ​​​​ലീ​​​​ഹും ഭാ​​​​ര്യ ആ​​​​നും കൂ​​​​ടി ഒ​​​​രു പു​​​​സ്ത​​​​കമെ​​​​ഴു​​​​തി. ജ​​​​ന​​​​സം​​​​ഖ്യാ ബോം​​​​ബ് (The Population Bomb) എ​​​​ന്നാ​​​​ണു പേ​​​​ര്. പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്കം ഇ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു: “1970ക​​​​ളി​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു പേ​​​​ർ മ​​​​രി​​​​ക്കു​​​​ന്ന പ​​​​ട്ടി​​​​ണി ത​​​​ട​​​​ഞ്ഞുനി​​​​ർ​​​​ത്താ​​​​ൻ ഒ​​​​ന്നി​​​​നും ക​​​​ഴി​​​​യി​​​​ല്ല.” നാ​​​​ട​​​​കീ​​​​യ​​​​മാ​​​​യ, ഞെ​​​​ട്ടി​​​​ക്കു​​​​ന്ന തു​​​​ട​​​​ക്കം. ലോ​​​​കം ഞെ​​​​ട്ടി. ലോ​​​​കരാ​​​ഷ്‌​​​ട്ര​​​ങ്ങ​​​​ൾ ജ​​​​ന​​​​സം​​​​ഖ്യ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​ള്ള വ​​​​ഴി​​​​ക​​​​ൾ തേ​​​​ടി. പ​​​​ലേ​​​​ട​​​​ത്തും സ​​​​ർ​​​​ക്കാ​​​​ർ പ​​​​ല​​​​ത​​​​രം നി​​​​ർ​​​​ബ​​​​ന്ധി​​​​ത നി​​​​യ​​​​ന്ത്ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ന്നു. ചൈ​​​​ന ദ​​​​മ്പ​​​​തി​​​​ക​​​​ൾ​​​​ക്ക് ഒ​​​​റ്റ​​​​ക്കു​​​​ട്ടി​​​​യേ പാ​​​​ടു​​​​ള്ളൂ എ​​​​ന്ന നി​​​​യ​​​​മം ന​​​​ട​​​​പ്പാ​​​​ക്കി.പ​​​​ക്ഷേ എ​​​​ർ​​​​ലീ​​​​ഹ് പ​​​​റ​​​​ഞ്ഞ​​​​തു​​​​പോ​​​​ലെ വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​ട്ടി​​​​ണി​​​​മ​​​​ര​​​​ണം ഉ​​​​ണ്ടാ​​​​യി​​​​ല്ല. അ​​​​ദ്ദേ​​​​ഹം പ്ര​​​​വ​​​​ചി​​​​ച്ച​​​​തു പോ​​​​ലെ മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് വ​​​​ർ​​​​ധി​​​​ച്ച​​​​തു​​​​മി​​​​ല്ല.

സം​​​​ഭ​​​​വി​​​​ച്ച​​​​തോ?

ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​ത്തോ​​​​ത് കു​​​​റ​​​​ഞ്ഞു. ഇ​​​​പ്പോ​​​​ൾ അ​​​​ത് അ​​​​തി​​​​വേ​​​​ഗം കു​​​​റ​​​​യു​​​​ക​​​​യാ​​​​ണ്. ചി​​​​ല വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും നാ​​​​ട​​​​കീ​​​​യ​​​​മാ​​​​യ കു​​​​റ​​​​വാ​​​​ണു സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്. ബ്ര​​​​സീ​​​​ൽ, മെ​​​​ക്സി​​​​ക്കോ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഉ​​​​ദാ​​​​ഹ​​​​ര​​​​ണം. ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലും ചി​​​​ല ഏ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന​​​യു​​​​ള്ള​​​​ത്. എ​​​​ല്ലാം തീ​​​​ർ​​​​ത്തും ദ​​​​രി​​​​ദ്ര​​​​മാ​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ൾ.

ഇ​​​​തോ​​​​ടൊ​​​​പ്പം വേ​​​​റൊ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്നു. അ​​​​റു​​​​പ​​​​തി​​​​ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​ഞ്ഞുവ​​​​രു​​​​ന്നു. യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ മി​​​​ക്ക​​​​തും ഈ ​​​​നി​​​​ല​​​​യി​​​​ലോ ഈ ​​​​നി​​​​ല​​​​യി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലോ ആ​​​​ണ്. ജ​​​​പ്പാ​​​​നി​​​​ൽ ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​ഞ്ഞുതു​​​​ട​​​​ങ്ങി. ചൈ​​​​ന അ​​​​തി​​​ന്‍റെ വ​​​​ക്കി​​​​ലാ​​​​ണ്. ഒ​​​​റ്റ​​​​ക്കു​​​​ട്ടി ന​​​​യം മാ​​​​റ്റി ര​​​​ണ്ടും മൂ​​​​ന്നും കു​​​​ട്ടി​​​​ക​​​​ൾ ആ​​​​ക​​​​ട്ടെ എ​​​​ന്നു പ​​​​റ​​​​യു​​​​ക​​​​യും അ​​​​തി​​​​നെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടും ചൈ​​​​ന​​​​യി​​​​ൽ ജ​​​​ന​​​​നം കൂ​​​​ടു​​​​ന്നി​​​​ല്ല.

ഇ​​​​ന്ത്യ​​​​യി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ലും

ഇ​​​​ന്ത്യ​​​​യി​​​​ലെ ജ​​​​ന​​​​സം​​​​ഖ്യാ വ​​​​ർ​​​​ധ​​​​ന​​​​യി​​​​ലും നാ​​​​ട​​​​കീ​​​​യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ണ്ട്. 2021ൽ ​​​​സെ​​​​ൻ​​​​സ​​​​സ് ന​​​​ട​​​​ക്കാ​​​​ത്ത​​​​തുകൊ​​​​ണ്ട് 2011നു ​​​​ശേ​​​​ഷം പ്ര​​​​ത്യു​​​​ത്​​​​പാ​​​​ദ​​​​ന നി​​​​ര​​​​ക്കി​​​​ലും മ​​​​റ്റും വ​​​​ന്ന വ​​​​ലി​​​​യ കു​​​​റ​​​​വി​​​​ന്‍റെ ശ​​​​രി​​​​യാ​​​​യ ചി​​​​ത്രം ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. ജ​​​​ന​​​​ന ര​​​​ജി​​​​സ്ട്രേ​​​ഷ​​​​ൻ രേ​​​​ഖ​​​​ക​​​​ൾ വ​​​​ച്ച് 2020ൽ ​​​​ഇ​​​​ന്ത്യ​​​​ൻ സ്ത്രീ​​​​ക​​​​ളു​​​​ടെ പ്ര​​​​ത്യു​​​​ത്​​​​പാ​​​​ദ​​​​ന നി​​​​ര​​​​ക്ക് (പ്ര​​​​സ​​​​വനി​​​​ര​​​​ക്ക്) ശ​​​​രാ​​​​ശ​​​​രി ര​​​​ണ്ട് മാ​​​​ത്ര​​​​മാ​​​​ണ്. 1971ൽ ​​​​ശ​​​​രാ​​​​ശ​​​​രി 5.2 ആ​​​​യി​​​​രു​​​​ന്നു.1991​​​​ൽ 3.6ഉം. 2020​​​​ലെ നി​​​​ര​​​​ക്ക് ജ​​​​ന​​​​സം​​​​ഖ്യ ഇ​​​​പ്പോ​​​​ഴ​​​​ത്തെ എ​​​​ണ്ണം തു​​​​ട​​​​രാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ 2.1ലും ​​​​കു​​​​റ​​​​വാ​​​​ണ്. കേ​​​​ര​​​​ളം ര​​​​ണ്ടു ദ​​​​ശ​​​​കം മു​​​​ൻ​​​​പേ ഈ ​​​​പ​​​​രി​​​​ധി​​​​ക്കു താ​​​​ഴെ​​​​യാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണു 2001-2011 ദ​​​​ശ​​​​ക​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ര​​​​ണ്ടു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​ഞ്ഞ​​​​ത്. അ​​​​ര​​​​ഡ​​​​സ​​​​ൻ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ കു​​​​റ​​​​വു കാ​​​​ണു​​​​മാ​​​​യി​​​​രു​​​​ന്നു.

ന​​​​മ്മ​​​​ൾ എ​​​​ത്ര പേ​​​​രാ​​​​കും?

ലോ​​​​കം മൊ​​​​ത്ത​​​​മെ​​​​ടു​​​​ത്താ​​​​ൽ ജ​​​​ന​​​​സം​​​​ഖ്യാ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ തോ​​​​തും വേ​​​​ഗ​​​​വും കു​​​​റ​​​​ഞ്ഞു വ​​​​രു​​​​ന്ന​​​​താ​​​​ണ് ഇ​​​​നി കാ​​​​ണാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത്. യു​​​​എ​​​​ൻ ജ​​​​ന​​​​സം​​​​ഖ്യാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ അ​​​​ടു​​​​ത്ത നൂ​​​​റു കോ​​​​ടി ഉ​​​​ണ്ടാ​​​​കാ​​​​ൻ 15 വ​​​​ർ​​​​ഷം എ​​​​ടു​​​​ക്കും. 500 കോ​​​​ടി 600 കോ​​​​ടി ആ​​​​കാ​​​​ൻ 11 വ​​​​ർ​​​​ഷ​​​​വും പി​​​​ന്നീ​​​​ടു​​​​ള്ള ഓ​​​​രോ ശ​​​​ത​​​​കോ​​​​ടി വ​​​​ർ​​​​ധ​​​​ന​​​​യും 12 വ​​​​ർ​​​​ഷം വീ​​​​ത​​​​വു​​​​മേ എ​​​​ടു​​​​ത്തു​​​​ള്ളൂ. 2037-ലെ 900 ​​​​കോ​​​​ടി​​​​യി​​​​ൽ നി​​​​ന്ന് 1000 കോ​​​​ടി​​​​യി​​​​ലേ​​​​ക്കു ലോ​​​​ക ജ​​​​ന​​​​സം​​​​ഖ്യ എ​​​​ത്താ​​​​ൻ 21 വ​​​​ർ​​​​ഷം എ​​​​ടു​​​​ക്കും. 2058ലാ​​​​കും അ​​​​ത്. പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത് 2080ക​​​​ളി​​​​ൽ ലോ​​​​ക ജ​​​​ന​​​​സം​​​​ഖ്യ 1040 കോ​​​​ടി ആ​​​​കും. അ​​​​താ​​​​കു​​​​മ​​​​ത്രെ ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ പാ​​​​ര​​​​മ്യം.

അ​​​​പ്പോ​​​​ൾ..?

മാ​​​​ൽ​​​​ത്തൂ​​​​സും എ​​​​ർ​​​​ലീ​​​​ഹും പ്ര​​​​വ​​​​ചി​​​​ച്ച ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ച്ചി​​​​ല്ല. ആ​​​​ളു കു​​​​റ​​​​ഞ്ഞാ​​​​ൽ അ​​​​പ്പാേ​​​​ൾ കാ​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ങ്ങോ​​​​ട്ടു നീ​​​​ങ്ങും? ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​യു​​​​മ്പോ​​​​ൾ ലോ​​​​ക​​​​ത്തെ​​​​ല്ലാം ഐ​​​​ശ്വ​​​​ര്യം വ​​​​ർ​​​​ധി​​​​ക്കു​​​​മോ? വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ പ​​​​ങ്കി​​​​ടാ​​​​ൻ ആ​​​​ൾ​​​​ക്കാ​​​​ർ കു​​​​റ​​​​യു​​​​മ്പോ​​​​ൾ ഓ​​​​രോ​​​​രു​​​​ത്ത​​​​രു​​​​ടെ​​​​യും വീ​​​​തം കൂ​​​​ടു​​​​മെ​​​​ന്നാ​​​​ണ​​​​ല്ലോ ക​​​​രു​​​​തേ​​​​ണ്ട​​​​ത്. കു​​​​റ​​​​ച്ചു ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് കു​​​​റ​​​​ച്ചു വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ മ​​​​തി എ​​​​ന്നു വ​​​​രും. അ​​​​പ്പോ​​​​ൾ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ പ്ര​​​​കൃ​​​​തി​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ ചൂ​​​​ഷ​​​​ണം കു​​​​റ​​​​യും. ഖ​​​​ന​​​​ന​​​​വും കൃ​​​​ഷി​​​​യും ഫാ​​​​ക്ട​​​​റി ഉ​​​​ത്​​​​പാ​​​​ദ​​​​ന​​​​വും കു​​​​റ​​​​യ്ക്കാം. ഇ​​​​തി​​​​ന്‍റെ ഫ​​​​ലം പ​​​​രി​​​​സ്ഥി​​​​തി​​​​ന​​​​ശീ​​​​ക​​​​ര​​​​ണം കു​​​​റ​​​​യും എ​​​​ന്ന​​​​താ​​​​ണ്.

ന​​​​ല്ലകാ​​​​ല​​​​മാ​​​​ണോ വ​​​​രാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത്?

ന​​​​ല്ലകാ​​​​ലം മാ​​​​ത്ര​​​​മ​​​​ല്ല വ​​​​രാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത് എ​​​​ന്ന് യൂ​​​​റോ​​​​പ്പും ജ​​​​പ്പാ​​​​നും മ​​​​റ്റും പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നു. ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​യു​​​​മ്പോ​​​​ൾ പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ കു​​​​റ​​​​യും. അ​​​​ധ്വാ​​​​നി​​​​ക്കു​​​​ന്ന​​​​വ​​​​ർ കു​​​​റ​​​​യു​​​​മ്പോ​​​​ൾ സ​​​​മ്പ​​​​ത്തും സാ​​​​മ്പ​​​​ത്തി​​​​കവ​​​​ള​​​​ർ​​​​ച്ച​​​​യും കു​​​​റ​​​​യും. ശാ​​​​സ്ത്ര​​​​വും ചി​​​​കി​​​​ത്സാ​​​​രീ​​​​തി​​​​ക​​​​ളും വ​​​​ള​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ മ​​​​ര​​​​ണം കു​​​​റ​​​​യും. ആ​​​​യു​​​​ർ​​​​ദൈ​​​​ർ​​​​ഘ്യം കൂ​​​​ടും, വൃ​​​​ദ്ധ​​​​രു​​​​ടെ എ​​​​ണ്ണം പെ​​​​രു​​​​കും. അ​​​​വ​​​​രു​​​​ടെ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ൽ പേ​​​​രെ ആ​​​​വ​​​​ശ്യ​​​​മാ​​​​കും. പ​​​​ണി​​​​യെ​​​​ടു​​​​ക്കാ​​​​നും പ​​​​രി​​​​പാ​​​​ലി​​​​ക്കാ​​​​നും ആ​​​​ളു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ജ​​​​പ്പാ​​​​നി​​​​ലേ​​​​തുപോ​​​​ലെ മു​​​​ര​​​​ടി​​​​പ്പി​​​​ന്‍റെ നീ​​​​ണ്ട ശി​​​​ശി​​​​ര​​​​ത്തി​​​​ലേ​​​​ക്കു ലോ​​​​കം വീ​​​​ഴും.

പു​​​​ടി​​​​നെ​​​​യും ച​​​​തി​​​​ച്ചു

യു​​​​ക്രെ​​​​യ്നി​​​​ലേ​​​​ക്കു പ​​​​ട ന​​​​യി​​​​ച്ച റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ൾ തെ​​​​റ്റി​​​​യ​​​​തി​​​​ന് ഒ​​​​രു കാ​​​​ര​​​​ണം റ​​​​ഷ്യ​​​​യി​​​​ലെ ജ​​​​ന​​​​സം​​​​ഖ്യാ ശോ​​​​ഷ​​​​ണ​​​​മാ​​​​ണ്. സൈ​​​​ന്യ​​​​ത്തി​​​​ലേ​​​​ക്കു വേ​​​​ണ്ട​​​​ത്ര വോ​​​​ള​​​​ണ്ടി​​​​യ​​​​ർ​​​​മാ​​​​രെ കി​​​​ട്ടി​​​​യി​​​​ല്ല. നി​​​​ർ​​​​ബ​​​​ന്ധി​​​​ത സൈ​​​​നി​​​​കസേ​​​​വ​​​​നം പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​ടി. സാ​​​​ർ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി​​​​മാ​​​​ർ​​​​ക്കോ ജോ​​​​സ​​​​ഫ് സ്റ്റാ​​​​ലി​​​​നോ നേ​​​​രി​​​​ട​​​​ണ്ടി വ​​​​രാ​​​​ത്ത അ​​​​വ​​​​സ്ഥ.

ജ​​​​നം കു​​​​റ​​​​യു​​​​ന്ന​​​​തു മൂ​​​​ലം യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ കൃ​​​​ഷി​​​​ക്കും വി​​​​ള​​​​വെ​​​​ടു​​​​പ്പി​​​​നും ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലോ തു​​​​ർ​​​​ക്കി​​​​യി​​​​ലോനി​​​​ന്ന് ആ​​​​ൾ​​​​ക്കാ​​​​രെ വ​​​​രു​​​​ത്തു​​​​ന്നു. ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷ പ​​​​ഠി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ള്ള​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം പ്ര​​​​വേ​​​​ശ​​​​ന​​​​വും ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പും ന​​​​ൽ​​​​കി ജ​​​​ർ​​​​മ​​​​നി ആ​​​​ൾ​​​​ക്കാ​​​​രെ കൂ​​​​ട്ടു​​​​ന്നു, കു​​​​ടി​​​​യേ​​​​റ്റ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളി​​​​ൽ അ​​​​യ​​​​വു വ​​​​രു​​​​ത്തു​​​​ന്നു. കാ​​​​ന​​​​ഡ കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്നു.

പ​​​​ണി​​​​യാ​​​​ൻ ആ​​​​ളി​​​​ല്ല, ഭ​​​​രി​​​​ക്കാ​​​​നും...

വം​​​​ശ​​​​ശു​​​​ദ്ധി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ വാ​​​​ശി പി​​​​ടി​​​​ച്ചി​​​​രു​​​​ന്ന ജ​​​​പ്പാ​​​​ൻ കു​​​​റേ പ്ര​​​​ഫ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ വി​​​​ദേ​​​​ശി​​​​ക​​​​ളെ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യം പ​​​​ഠി​​​​ക്കു​​​​ന്നു. വൈ​​​​ദ്യ​​​​ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ജ​​​​പ്പാ​​​​നു കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ ഒ​​​​ന്നും സാ​​​​ധി​​​​ക്കാ​​​​ത്ത​​​​തു വേ​​​​ണ്ട​​​​ത്ര യു​​​​വാ​​​​ക്ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത​​​​തുകൊ​​​​ണ്ടാ​​​​ണെ​​​​ന്നു രാ​​​​ജ്യ​​​​ത്തു പ​​​​ര​​​​ക്കെ അ​​​​ഭി​​​​പ്രാ​​​​യ​​​​മു​​​​ണ്ടാ​​​​യി. 1970ക​​​​ൾ മു​​​​ത​​​​ൽ ജ​​​​ന​​​​സം​​​​ഖ്യാ വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലും ശി​​​​ശുജ​​​​ന​​​​ന​​​​ത്തി​​​​ലും രാ​​​​ജ്യം പി​​​​ന്നി​​​​ലാ​​​​യ​​​​തി​​​​ന്‍റെ ഫ​​​​ലം. മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ക​​​​ർ ഇ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും യൂ​​​​റോ​​​​പ്പി​​​​ലും ഇ​​​​താ​​​​കും അ​​​​വ​​​​സ്ഥ.

വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ൾ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് ആ​​​​ൾ​​​​ക്കാ​​​​രെ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്ത് ജ​​​​ന​​​​സം​​​​ഖ്യാ ശോ​​​​ഷ​​​​ണ​​​​ത്തി​​​ന്‍റെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും മ​​​​റ്റും ആ​​​​രോ​​​​ഗ്യ, കാ​​​​ർ​​​​ഷി​​​​ക, വി​​​​ദ്യാ​​​​ഭ്യാ​​​​സ, ഗ​​​​വേ​​​​ഷ​​​​ണ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ​​​​ല്ലാം ഇ​​​​ങ്ങ​​​​നെ ഇ​​​​റ​​​​ക്കു​​​​മ​​​​തി ന​​​​ട​​​​ക്കു​​​​ന്നു. ഇ​​​​പ്പോ​​​​ൾ രാ​​​ഷ്‌​​​ട്രീ​​​യ​​​​ത്തി​​​​ലും ഭ​​​​ര​​​​ണ​​​​ത്തി​​​​ലും അ​​​​തു വേ​​​​ണ്ടി വ​​​​രു​​​​ന്ന​​​​താ​​​​ണു യു​​​​എ​​​​സി​​​​ലും ബ്രി​​​​ട്ട​​​​നി​​​​ലും കാ​​​​ണു​​​​ന്ന​​​​ത്. അ​​​​ത് എ​​​​ത്രകാ​​​​ലം സാ​​​​ധി​​​​ക്കും? ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ ആ​​​​ളെ കി​​​​ട്ടാ​​​​തെ വ​​​​രു​​​​മ്പോ​​​​ഴോ?

വ​​​​ലി​​​​യ ബോം​​​​ബ്?

ലോ​​​​കം ഇ​​​​തുവ​​​​രെ അ​​​​നു​​​​ഭ​​​​വി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത ഒ​​​​ര​​​​വ​​​​സ്ഥ​​​​യാ​​​​കും ഇ​​​​തോ​​​​ടെ വ​​​​രി​​​​ക. ലോ​​​​ക ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​യു​​​​ന്നു. 14-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ ബ്യൂ​​​​ബോ​​​​ണി​​​​ക് പ്ലേ​​​​ഗ് യൂ​​​​റോ​​​​പ്പി​​​​ൽ 20 കോ​​​​ടി​​​​യോ​​​​ളം പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നു (ബ്ലാ​​​​ക്ക് ഡെ​​​​ത്ത് ) കാ​​​​ര​​​​ണ​​​​മാ​​​​യ​​​​പ്പോ​​​​ൾ ലോ​​​​ക ജ​​​​ന​​​​സം​​​​ഖ്യ 42.9 കോ​​​​ടി​​​​യി​​​​ൽനി​​​​ന്ന് 37.4 കോ​​​​ടി​​​​യാ​​​​യി കു​​​​റ​​​​ഞ്ഞു എ​​​​ന്നൊ​​​​രു നി​​​​ഗ​​​​മ​​​​ന​​​​മു​​​​ണ്ട്. അ​​​​തു പ​​​​ക്ഷേ കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്ക​​​​ല്ല, ഊ​​​​ഹ​​​​മാ​​​​ണ്. ഇ​​​​നി വ​​​​രു​​​​ന്ന​​​​ത് അ​​​​ങ്ങ​​​​നെ​​​​യ​​​​ല്ല. ഇ​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ 60ൽ ​​അ​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ന​​​​സം​​​​ഖ്യാ ശോ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി. യൂ​​​​റോ​​​​പ്പി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​രം കൂ​​​​ടു​​​​ത​​​​ൽ രാ​​​​ജ്യ​​​​ങ്ങ​​​​ൾ. ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ചൈ​​​​ന ആ ​​​​അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​കും.

ചൈ​​​​ന​​​​യി​​​​ൽ ഇ​​​​പ്പോ​​​​ൾ ജോ​​​​ലി​​​​യെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന പ്രാ​​​​യ​​​​ക്കാ​​​​രു​​​​ടെ (15-64 വ​​​​യ​​​​സ്) എ​​​​ണ്ണം കു​​​​റ​​​​ഞ്ഞു വ​​​​രി​​​​ക​​​​യാ​​​​ണ്. ജ​​​​ന​​​​നം ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും കു​​​​റ​​​​ഞ്ഞുവ​​​​രു​​​​ന്നു. 2030 ക​​​​ഴി​​​​യു​​​​മ്പോ​​​​ൾ ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​ഞ്ഞു തു​​​​ട​​​​ങ്ങും. ഇ​​​​ന്ത്യ​​​​യും ആ ​​​​ദി​​​​ശ​​​​യി​​​​ൽ ത​​​​ന്നെ​​​​യാ​​​​ണു നീ​​​​ങ്ങു​​​​ന്ന​​​​ത്. ജ​​​​ന​​​​സം​​​​ഖ്യാ​​​​ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ ക​​​​ഴി​​​​ഞ്ഞ ദ​​​​ശ​​​​ക​​​​ങ്ങ​​​​ളി​​​​ൽ ശാ​​​​സ്ത്ര​​​​വും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചേ​​​​ർ​​​​ന്നു ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​യു​​​​ന്ന​​​​തി​​​​ന്‍റെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​യോ? യൂ​​​​റോ​​​​പ്പും അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മൊ​​​​ക്കെ മ​​​​റ്റു നാ​​​​ടു​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത്. മ​​​​റ്റു നാ​​​​ടു​​​​ക​​​​ളി​​​​ൽ ‘ക​​​​യ​​​​റ്റു​​​​മ​​​​തി’ ചെ​​​​യ്യാ​​​​ൻ ആ​​​​ളു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​താ​​​​കു​​​​മ്പോ​​​​ൾ എ​​​​ന്തു​​​​ചെ​​​​യ്യും? ഇ​​​​തു​​​​വ​​​​രെ കാ​​​​ണാ​​​​ത്ത ത​​​​രം ജ​​​​ന​​​​സം​​​​ഖ്യാ ബോം​​​​ബ് ലോ​​​​ക​​​​ത്തെ എ​​​​ങ്ങാേ​​​​ട്ടു ന​​​​യി​​​​ക്കും?