പ്രഫ. രാജൻ ജോസഫ് മാഞ്ഞൂരാൻ(തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്)
അമ്മയുടെ ഗർഭപാത്രത്തിൽ ആയിരിക്കുന്പോൾത്തന്നെ നമ്മുടെ ഹൃദയം പ്രവർത്തനം തുടങ്ങുന്നു. ഏറ്റവും ആദ്യം പ്രവർത്തിച്ചുതുടങ്ങുന്ന അവയവമാണു ഹൃദയം. ഏറ്റവും അവസാനം പ്രവർത്തനം നിലയ്ക്കുന്നതും. മിനിറ്റിൽ ഏകദേശം 70 തവണ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്ന ഹൃദയം നിരന്തരം പ്രവർത്തിച്ചുകൊണ്ടാണിരിക്കുന്നത്. ആരോഗ്യമുള്ള ഹൃദയം ആരോഗ്യകരമായ ജീവിതത്തിന് സുപ്രധാനമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം 1.8 കോടി ജനങ്ങൾ ഹൃദ്രോഗം മൂലം ലോകത്തെന്പാടും മരിക്കുന്നു. ലോകത്തെമരണകാരണങ്ങളിൽ ഹൃദ്രോഗമാണ് ഒന്നാമത്. എന്നാൽ, ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു വസ്തുത, ഈ മരണങ്ങളിൽ 75 ശതമാനവും കുറഞ്ഞ-ഇടത്തരം വരുമാന രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. ഇന്ത്യയും ഇതിൽപ്പെടുന്നു. ഇന്ത്യൻ വംശജർക്ക് മറ്റു വംശജരുമായി താരതമ്യം ചെയ്താൽ ഹൃദ്രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഒരു ജപ്പാൻകാരനുമായി ഉപമിച്ചാൽ ഈ സാധ്യത ഏകദേശം എട്ടിരട്ടിയാണ്.
ഹൃദ്രോഗബാധ എന്ത്, എങ്ങനെ?
ഹൃദ്രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ലോകമെന്പാടും പ്രധാന മരണകാരണവുമായത് ഹൃദയാഘാതമാണ്. ഹൃദയധമനികളിൽ കൊഴുപ്പു പതിക്കുന്നതുമൂലം രക്തധമനികൾ ചുരുങ്ങുന്നതിനും അടയുന്നതിനും ഇടയാകുന്നു. അടഞ്ഞ രക്തധമനികൾ രക്തം നൽകുന്ന ഹൃദയ മാംസപേശികൾക്കു രക്തത്തിലൂടെ ലഭിക്കേണ്ട ഓക്സിജനും പോഷകാംശങ്ങളും ലഭ്യമാക്കാതെ വരുന്നതോടെ പ്രവർത്തനം മന്ദീഭവിക്കുന്നു, അവ മൃതമാകുന്നു. ഇതാണ് ഹൃദ്രോഗബാധ.
ഹൃദ്രോഗബാധ ജീവിതശൈലീ രോഗങ്ങളുടെ ഗണത്തിൽപ്പെടുന്നു. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഹൃദ്രോഗബാധ തടയാം. ആരോഗ്യകരമായ ജീവിതശൈലി അവലംബിച്ചതിനാൽ പാശ്ചാത്യരാജ്യങ്ങളിൽ ഈ രോഗം കുറഞ്ഞുവരുകയാണ്.
ജീവിത ക്രമീകരണങ്ങൾ
1. പുകവലി: പുകവലിയിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ് എന്നീ വിഷമയമായ രാസവസ്തുക്കൾ ഹൃദയ രക്തധമനികൾക്കു കേടു വരുത്തുന്നു.
2. ഉപ്പ്: ഭക്ഷണത്തിനു രുചി നൽകുന്നുവെങ്കിലും ഉപ്പിന്റെ ഉപയോഗം അധികമാകുന്പോൾ ഉയർന്ന രക്തസമ്മർദത്തിനു കാരണമാകുന്നു. ഏകദേശം 5-6 ഗ്രാം ഉപ്പ് ദിവസവും ഉപയോഗിക്കാം. അച്ചാർ, ഉപ്പിലിട്ടത്, ഉണക്കമത്സ്യം, പപ്പടം തുടങ്ങിയവ 15 ഗ്രാം ഉപ്പ് ശരീരത്തിൽ പ്രവേശിക്കുന്നതിന് ഇടയാക്കുന്നു.
3. മധുരം: മധുരത്തിന്റെ ഉപയോഗം ക്രമീകരിക്കാം. അധിക മധുരം രക്തക്കുഴലുകൾക്ക് കേടു വരുത്താം.
4. മധുര പാനീയങ്ങൾ: ശരീരത്തിനു ദോഷം ചെയ്യുന്നവയാണ് മധുര പാനീയങ്ങൾ. പ്രത്യേകിച്ചു കൃത്രിമമധുരം ചേർത്ത പാനീയങ്ങൾ.
5. ഉയർന്ന രക്തസമ്മർദം: ഉയർന്ന രക്തസമ്മർദം ഹൃദ്രോഗത്തിനും പക്ഷഘാതത്തിനും പ്രധാന കാരണമാണ്.
6. പൂരിത എണ്ണയും രൂപാന്തരപ്പെട്ട എണ്ണയും: രക്തക്കുഴലുകൾക്ക് കേടുവരുത്തുന്ന അതിരോന്റോറിസിസ് എന്ന രോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇത്. മൃഗങ്ങളുടെ കൊഴുപ്പിൽ പൂരിത എണ്ണയും രൂപാന്തരപ്പെട്ട എണ്ണയും അടങ്ങിയിരിക്കുന്നു. എണ്ണ അധികമായി ചൂടാക്കുന്പോൾ അതു രൂപാന്തരപ്പെടുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കണം. നെയ്യിൽ പൂരിത എണ്ണ അടങ്ങിയിരിക്കുന്നതിനാൽ ഉപയോഗം കുറയ്ക്കണം.
7. ക്രമമായ വ്യായാമം: വ്യായാമം ഹൃദയാരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. ക്രമമായി നടക്കുന്നതാണ് ഏറ്റവും ലഘുവായ വ്യായാമം. ദിവസവും 30 മിനിറ്റ് സമയം ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം. ആദ്യത്തെ അഞ്ചുമിനിറ്റ് സാവധാനം നടപ്പു തുടങ്ങി പടിപടിയായി വേഗം കൂട്ടുക. അഞ്ചു മിനിറ്റാകുന്പോൾ ഓരോരുത്തർക്കും സുഖകരമായ വേഗം പ്രാപിക്കുക. അടുത്ത 20 മിനിറ്റ്- കൂടിയ വേഗത്തിൽ തുടർച്ചയായി നടക്കുക, അവസാന അഞ്ചു മിനിറ്റ്- സാവധാനം നടപ്പിന്റെ വേഗം കുറച്ച് നടപ്പു നിർത്തുക. മേൽപ്പറഞ്ഞ പ്രകാരം നടക്കുന്പോൾ 30 മിനിറ്റുകൊണ്ട് ഏകദേശം മൂന്നു കിലോമീറ്റർ ദൂരം നടക്കുന്നത് നന്നായിരിക്കും.
8. മാനസിക പിരിമുറുക്കം: പലവിധ രോഗങ്ങൾക്കും മാനസിക പിരിമുറുക്കം കാരണമാണ്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, പലവിധ മാനസികരോഗങ്ങൾ എന്നിവയുടെ പ്രധാന കാരണമാണ് മാനസിക പിരിമുറുക്കം. എന്നാൽ, ഒരു പരിധിവരെ മാനസിക പിരിമുറുക്കം ഗുണകരമാണ്. ഇതിനെ ഗുണകരമായ പിരിമുറുക്കം എന്നാണു പറയുക. ജീവിതവിജയം നേടുന്നതിന് ഗുണകരമായ പിരിമുറുക്കം പ്രചോദനവും മനക്കരുത്തും നൽകുന്നു. ക്രമമായ വ്യായാമം, കളികൾ, ധ്യാനം, കുടുംബാംഗങ്ങളുടെ കൂടെ സമയം ചെലവിടൽ എന്നിവ മാനസിക പിരിമുറുക്കം ക്രമീകരിക്കാൻ സഹായകമാണ്.
9. മദ്യം: പലവിധ രോഗങ്ങൾക്കും മദ്യം കാരണമാണ്. ഉയർന്ന രക്തസമ്മർദം, ഹൃദയ മാംസപേശികളുടെ പ്രവർത്തനക്കുറവ്, ഹൃദയ താളംതെറ്റൽ, പ്രമേഹരോഗം എന്നിവ മദ്യം അമിതമായി ഉപയോഗിച്ചാൽ ഉണ്ടാകാവുന്നതാണ്. മദ്യം ഉപേക്ഷിക്കണം.
10. കൊളസ്ട്രോൾ: രക്തത്തിലെ കൊഴുപ്പ് (കൊളസ്ട്രോൾ) പ്രത്യേകിച്ച് ദൂഷ്യകരമായ ഘടകം കൂടിയാൽ രക്തധമനീ രോഗത്തിനും തന്മൂലം ഹൃദ്രോഗബാധ, പക്ഷാഘാതം, വൃക്കരോഗം എന്നിവയ്ക്കും കാരണമാകുന്നു. ഭക്ഷണ ക്രമീകരണം മൂലം രക്തത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ മരുന്നുകൾ ഉപയോഗിക്കാം.
ജീവിത ക്രമീകരണം ഹൃദയാരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. മേൽപ്പറഞ്ഞ 10 കാര്യങ്ങൾ ഓർമിക്കുകയും ജീവിതത്തിൽ നടപ്പാക്കുകയും ചെയ്താൽ ഓരോരുത്തർക്കും ആരോഗ്യമുള്ള ഹൃദയത്തിന്റെ ഉടമകളാകാം.