+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ങ്ങ​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ല്ലോ!

അനന്തപുരി/ദ്വിജന്‍വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പേ​രി​ലും അ​നു​ബ​ന്ധ​മാ​യി ഉ​ണ്ടാ​യ തീ​ര​ശോ​ഷ​ണംകൊ​ണ്ടും ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്കു വീ​ടൊരു​ക്കു​ന്ന​തി​ന് പ്ര​തി​മാ​സം 5500 രൂ​പ വീ​തം ന​ല
അ​ങ്ങ​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ല്ലോ!
അനന്തപുരി/ദ്വിജന്‍

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പേ​രി​ലും അ​നു​ബ​ന്ധ​മാ​യി ഉ​ണ്ടാ​യ തീ​ര​ശോ​ഷ​ണംകൊ​ണ്ടും ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്കു വീ​ടൊരു​ക്കു​ന്ന​തി​ന് പ്ര​തി​മാ​സം 5500 രൂ​പ വീ​തം ന​ല്‍​കു​ന്ന സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ പ്ര​സം​ഗം ക​ട​ലി​ന്‍റെ മ​ക്ക​ളെ​യും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കുവേ​ണ്ടി മാ​ത്രം സ​മ​രം ചെ​യ്യു​ന്ന​വ​രെ​യും വ​ല്ലാ​തെ നി​ന്ദി​ക്കു​ന്ന​തും മ​ന​സി​ല്‍ മു​റി​വു​ണ്ടാ​ക്കു​ന്ന​തുമായി. സ​ര്‍​ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളെപ്പറ്റി സം​ശ​യി​ക്കു​ന്ന​വ​രോ​ട് ഈ ​സ്ഥാ​ന​ത്തി​രു​ന്നു താ​ന്‍ മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്ന് അ​ങ്ങു പ​റ​ഞ്ഞ​ത് എ​ന്ത​ര്‍​ഥ​ത്തി​ലാ​ണ്?

സം​സ്ഥാ​ന​ത്തെ മി​ക്ക​വാ​റും വി​ഷ​യ​ങ്ങ​ളിൽ മാ​ധ്യ​മ​ങ്ങ​ള്‍ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ത്ര​ക്കാ​രോ നി​യ​മ​സ​ഭാം​ഗ​ങ്ങ​ള്‍ പോ​ലു​മോ ചോ​ദി​ക്കു​മ്പോ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ല്ലെ​ന്നു പ​റ​യാ​റു​ള്ള വ​ല്ലാ​ത്ത ധീ​ര​നാ​യ അ​ങ്ങ് ഈ ​സ്ഥാ​ന​ത്തി​രു​ന്ന് ഞാ​നെ​ാന്നും പ​റ​യു​ന്നി​ല്ല എ​ന്നു പ​റ​ഞ്ഞ​തുത​ന്നെ സ​മ​ര​ക്കാ​രു​ടെ വി​ജ​യ​മാ​ണെന്നു വിലയിരുത്തും. അ​ല്ലെ​ങ്കി​ല്‍ അ​വ​രോ​ടു​ള്ള ഭ​യ​ം. വി​ഴി​ഞ്ഞം തു​റ​മു​ഖനി​ര്‍​മാ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ക​ട​ലും തീ​ര​വും വീ​ടും ജീ​വനോപാ​ധി​ക​ളും ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ എ​ന്തും കേ​ള്‍​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രാണോ? കേ​ര​ള​ത്തി​ലെ 33 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി അ​ധി​വ​സി​ക്കു​ന്ന അ​വ​രെ ഒ​ക്ക​ത്ത് വ​ച്ച​തു​കൊ​ണ്ട് അ​ങ്ങേ​ക്കും പാ​ര്‍​ട്ടി​ക്കും വ​ലി​യ കാ​ര്യ​മി​ല്ലാ​യി​രി​ക്കാം.

സ​ഹാ​യംത​ന്നെ പ​ക്ഷേ...

നാ​ലു​വ​ര്‍​ഷ​മാ​യി ആ​രും നോ​ക്കാ​നി​ല്ലാ​തെ സി​മ​ന്‍റ് ഗോ​ഡൗ​ണി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് പ്ര​തി​മാ​സം 5500 രൂ​പ കൊ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തി​രു​മ​ന​സാ​യ​ത് ഈ ​സ​മ​രം ആ​രം​ഭി​ച്ച​തു​കൊ​ണ്ട​ല്ലേ? 5500 രൂ​പ കൊ​ടു​ത്താ​ല്‍ ത​ല​സ്ഥാ​ന​ത്ത് വീ​ട് വാ​ട​ക​യ്ക്കു കി​ട്ടു​മോ? വാ​ട​കവീ​ടു കി​ട്ടു​ന്ന​തി​ന് അ​ഡ്വാ​ന്‍​സ് ന​ല്‍​കേ​ണ്ടേ? വി​ഴി​ഞ്ഞ​ത് ഒ​രു ജ​ന​ത ന​ട​ത്തു​ന്ന കേവലം രാ​ഷ്‌​ട്രീ​യസ​മ​ര​മ​ല്ല. അ​വ​ര്‍ തി​രു​വോ​ണ​ത്തി​ന് ശൂ​ന്യ​മാ​യ ഇ​ല​യി​ല്‍ ഗ്ലാ​സ് ക​മ​ഴ്ത്തിവ​ച്ചു സ​മ​രം ന​ട​ത്തി​യ​ത് ആ​രെ​യും തോ​ല്‍​പ്പി​ക്കാ​ന​ല്ല, അ​വ​രു​ടെ ജീ​വി​താ​വ​സ്ഥയാണ് പ്രതിഫലിക്കുന്നത്.

അ​ങ്ങ് ഭ​യ​പ്പെ​ടു​ന്ന മറ്റു പലരുടെയും സ​മ​രങ്ങളെപ്പോലെ ഒ​രു ക​ള​ക്‌​ട​റെ മാ​റ്റാ​നോ, ജെ​ന്‍​ഡ​ർ ന്യു​ട്ര​ല്‍ ഡ്ര​സ് കോ​ഡി​ന് എ​തി​രെ​യോ, ഏ​തെ​ങ്കി​ലും നി​യ​മ​നം പി​എ​സ‌്സി​ക്കു വി​ട്ട​തി​നെ​തി​രെ​യോ അ​ല്ല അ​വ​രു​ടെ സ​മ​രം. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നായാ​ണ് അ​വ​ര്‍ സ​മ​രം ചെ​യ്യു​ന്ന​ത്. അ​വ​രു​ടെ ജീ​വി​ത​വും, അ​വ​ര്‍​ക്കു ജീ​വി​തം കൊ​ടു​ക്കു​ന്ന കേ​ര​ള​ത്തി​ന്‍റെ തീ​ര​വും ക​ട​ലും സം​ര​ക്ഷി​ക്കു​ന്ന​തി​നുവേ​ണ്ടി​യാ​ണ്. പ​ട്ടി​ണി​ക്കി​ട്ടോ, പ​ട്ടി​ണി​യു​ടെ വേ​ദ​ന പേ​റു​ന്ന​വ​ര്‍​ക്ക് ഏ​താ​നും പി​ച്ച​ക്കാ​ശു സ​ഹാ​യം കൊ​ടു​ത്തോ അ​വ​രെ നി​ശ​ബ്ദ​രാ​ക്കാ​മെ​ന്നു ക​രു​തു​ന്ന​ത് മൗ​ഢ്യ​മാ​കും. പി​ണ​റാ​യി വി​ജ​യ​നെ പാ​ര്‍​ട്ടി​ക്കാ​രും മു​ന്ന​ണി​ക്കാ​രും ഭ​യ​പ്പെ​ടു​ന്ന​തു​പോ​ലെ ഈ ​ജ​നം എ​ന്തി​ന് ഭ​യ​പ്പെ​ട​ണം. അ​ങ്ങ് പ​റ​യു​ന്ന​തു​പോ​ലെ മ​ടി​യി​ല്‍ ക​ന​മു​ള്ള​വ​ന​ല്ലേ ഭ​യ​പ്പെ​ടേ​ണ്ട​തു​ള്ളൂ‍?

എ​ന്തു​കൊ​ണ്ട് സ​മ​രം

നാ​ലു വ​ര്‍​ഷ​മാ​യി സി​മ​ന്‍റ് ഗോ​ഡൗ​ണി​ല്‍ ക​ഴി​യു​ന്ന​വ​രെ എ​ല്ലാ​വ​രും മ​റ​ന്ന​പ്പോ​ഴാ​ണ് അ​വ​ര്‍ സ​മ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലേ​ക്കു വ​ന്ന​ത്. 2016 ൽ‍ ​അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന അ​ങ്ങ​യു​ടെ സ​ര്‍​ക്കാ​ര്‍ ഇ​ത്ര​യും കാ​ലം എ​വി​ടെ​യാ​യി​രു​ന്നു? സ​മ​ര​ക്കാ​രു​മാ​യി എ​ത്തി​ച്ചേ​ര്‍​ന്ന ധാ​ര​ണയ​നു​സ​രി​ച്ച് 5500 രൂ​പ​യ്ക്ക​പ്പു​റ​മു​ള്ള ചി​ല പാ​ക്കേ​ജു​ക​ള്‍കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. തി​രു​വോ​ണ​ത്തി​ന് മു​മ്പ് അ​വ​യെ​ല്ലാം ഒ​ന്നി​ച്ചു ന​ട​പ്പാ​ക്കാം എ​ന്ന് ധാ​ര​ണ​യാ​യ​തു​മാ​ണ്. അ​തെ​ല്ലാം മ​ര​വി​പ്പി​ച്ച് പെ​ട്ടെ​ന്ന് പ​ണം മാ​ത്രം വി​ത​ര​ണം ചെ​യ്യാ​ന്‍ വ​ന്ന​പ്പോ​ള്‍ സം​ശ​യം തോ​ന്നു​ക സ്വാ​ഭാ​വി​ക​മ​ല്ലേ?

നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നുവേ​ണ്ടി കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്താ​ണ് 2015ല്‍ ​ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ അ​ദാ​നി ഗ്രൂ​പ്പു​മാ​യി തു​റ​മു​ഖ ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. തു​റ​മു​ഖം നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തു മു​ത​ല്‍ അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് ഉ​ണ്ടാ​കാ​വു​ന്ന പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യ ന​ഷ്ട​ങ്ങ​ള്‍ നി​ക​ത്തു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ 471 കോ​ടി​യു​ടെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​നും വീ​ടുനി​ര്‍​മാ​ണ​ത്തി​നാ​യി 350 കോ​ടി​യും ജീ​വ​നോ​പാ​ധി​ക്കാ​യി 59 കോ​ടി​യുമാണ് ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ നീ​ക്കിവ​ച്ച​ത്. എ​ന്നി​ട്ടും പ​ദ്ധ​തി​ക്കാ​യി കു​ടി​യി​റ​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ 2018 മു​ത​ല്‍ വ​ലി​യ​തു​റ​യി​ലെ സി​മ​ന്‍റ് ഗോ​ഡൗ​ണി​ലാ​ണ്. എ​ന്തു​കൊ​ണ്ട്? എ​വി​ടെ​പ്പോ​യി 471 കോ​ടി​യു​ടെ പ​ദ്ധ​തി.

ക​രാ​റനു​സ​രി​ച്ച് 2015ല്‍ ​ആ​രം​ഭി​ച്ച പ​ദ്ധ​തി 2019 ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​കേ​ണ്ട​താ​ണ്. പൂ​ര്‍​ത്തി​യാ​യി​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് പി​ഴയൊടു​ക്ക​ണം. ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത് ഒ​ന്നാം ഘ​ട്ടം പോ​ലും 2024ൽ ​മാത്രമേ പൂ​ര്‍​ത്തി​യാ​വൂ എ​ന്നാ​ണ്്. എ​ങ്കി​ല്‍ ഈ ​പാ​വം മ​നു​ഷ്യ​രു​ടെ ഭീ​തി അ​ക​റ്റു​ന്ന പ​ഠ​ന​ത്തി​നുവേ​ണ്ടി മൂ​ന്നോ നാ​ലോ മാ​സം പ​ണി നി​ര്‍​ത്തിവ​ച്ചാ​ല്‍ ആ​കാ​ശം ഇ​ടി​ഞ്ഞുവീ​ഴു​മോ?
പ​ഴ​യ പ്ര​യോ​ഗ​ങ്ങ​ള്‍ മ​റ​ന്നി​ട്ടി​ല്ല

അ​ങ്ങ് പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ള്‍ ന​ട​ത്തി​യ പ്ര​യോ​ഗ​ങ്ങ​ളെ ഓ​ര്‍​മി​പ്പി​ക്കാ​നാ​ണ് ഈ ​സ്ഥാ​ന​ത്തി​രു​ന്ന് താ​ന്‍ മ​റു​പ​ടി പ​റ​യു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞ​തെ​ങ്കി​ല്‍ അ​ത്ത​രം വാ​ക്കു​ക​ള്‍ ഇ​പ്പോ​ഴും അ​ങ്ങി​ലു​ണ്ടെന്ന് ഉറപ്പായി. തി​രി​ച്ചു പ​റ​യി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​വ​രോ​ട് ആ ​വാ​ക്കു​ക​ളോ അ​തി​ലും ഹീ​ന​മാ​യ​വ​യോ പ​റ​യാ​ന്‍ അ​ങ്ങേ​ക്കു ക​ഴി​യുമെന്ന് ഉറപ്പ്.

തി​രു​വ​മ്പാ​ടി​യി​ലും കൊ​ല്ല​ത്തും അ​ങ്ങ് ഉ​പ​യോ​ഗി​ച്ച വാ​ക്കു​ക​ളൊ​ക്കെ ആ​ര്‍​ക്കാ​ണ് മ​റ​ക്കാ​നാ​വു​ക? ആ ​സം​സ്‌​കാ​രം അ​ങ്ങ​യു​ടെ​താ​ണ്. പു​ള്ളി​പ്പു​ലി​യു​ടെ പു​ള്ളി​ക​ള്‍ മാ​യി​ല്ലെ​ന്ന് ആ​ര്‍​ക്കാ​ണ് അ​റി​യാ​ത്ത​ത്? മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്നു​കൊ​ണ്ട് അ​വ പ​റ​യാ​ന്‍ അ​ങ്ങു മ​ടി​ക്കു​ന്ന​ത് പ്ര​തി​ച്ഛാ​യ​ാ ഉപദേശകർ നിർദേ​ശി​ക്കു​ന്ന​തുകൊ​ണ്ടാ​കുമെങ്കിൽ ന​ല്ല കാ​ര്യം.

തെരുവുനാ​യ ശ​ല്യം

കേ​ര​ള​ത്തി​ല്‍ നാ​യശ​ല്യം രൂ​ക്ഷ​മാ​യിരിക്കുന്നു. ഏ​താ​യാ​ലും ഇ​ക്കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട്. നി​ര​ത്തു​ക​ളി​ലാ​കെ ​നാ​യ​ക​ള്‍ വി​ഹ​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ 2.89 ല​ക്ഷം തെ​രു​വുനാ​യ്ക്ക​ള്‍ ഉ​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. ജ​ന​ങ്ങ​ള്‍​ക്കു ഭ​യം​കൊ​ണ്ട് പു​റ​ത്തി​റ​ങ്ങാ​നാ​വാ​താ​യി. 2022 ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ കേ​ര​ള​ത്തി​ല്‍ 1,83,931 പേ​ര്‍​ക്ക് നാ​യ​യു​ടെ ക​ടി ഏ​റ്റ​താ​യാ​ണു ക​ണ​ക്ക്. 21 പേ​രാ​ണ് ഈ ​വ​ര്‍​ഷം മ​രി​ച്ച​ത്. അ​വ​രി​ല്‍ ആ​റു പേ​ര്‍ പേ​യ്‌വി​ഷ​ബാ​ധ​യ്ക്ക് സ​ര്‍​ക്കാ​ര്‍ കൊ​ടു​ത്ത വാ​ക്സി​ൻ കു​ത്തി​വ​ച്ച​വ​രാ​ണ്. 2017ല്‍ ​പേ​വി​ഷ​ബാ​ധ മൂ​ലം വെ​റും മൂ​ന്നുപേ​ര്‍ മ​രി​ച്ച സം​സ്ഥാ​ന​ത്താ​ണ് 2022 ല്‍ ​ഇ​തു​വ​രെ 21 പേ​ര്‍ മ​രി​ച്ച​ത്. പേ​വി​ഷ​ബാ​ധ​യു​ടെ ചി​കി​ത്സ​ക​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ഒ​രു വ​ര്‍​ഷം 20 കോ​ടി രൂ​പയാണ് ചെ​ല​വാ​ക്കു​ന്നത്.

പേ​പ്പ​ട്ടി​യു​ടെ ക​ടി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി മ​ണി​ക്കൂ​റി​ന് ല​ക്ഷ​ങ്ങ​ള്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍ എ​ത്തു​ന്ന​ത് എ​ങ്ങ​നെ? ജ​ന​ങ്ങ​ളെ ക​ടി​ച്ചുകൊ​ല്ലു​ന്ന നാ​യ​ക​ള്‍​ക്കെ​തി​രേ ഉ​ണ്ടാ​കു​ന്ന ന​ട​പ​ടി​ക​ള്‍ കോ​ട​തി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ വാ​ശി കാ​ണി​ക്കു​ന്ന​വ​ര്‍ ആ​ര്‍​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​വ​ര്‍? വാ​ക്സി​ൻ എ​ടു​ത്ത​വ​ർ പോ​ലും മ​ര​ണ​പ്പെ​ട്ട​ത് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ മ​രു​ന്ന് വാ​ങ്ങി​യ​തുകൊ​ണ്ടാ​ണോ? ആ​രോ​ഗ്യ​മ​ന്ത്രി​യെ നി​യ​മ​സ​ഭ​യി​ല്‍ അ​ങ്ങേ​ക്ക് തി​രു​ത്തേ​ണ്ടി​വ​ന്ന​ത് എ​ന്തു കൊ​ണ്ട്? മ​ന്ത്രി എ​ന്തേ അ​ങ്ങ​നെ സ​ഭ​യി​ല്‍ പ​റ​ഞ്ഞു? അ​വ​ര്‍​ക്ക് ഒ​ന്നും മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നോ?

ഇ​ട​തു മ​തേ​ത​ര​ത്വം

ഭാ​ര​ത​ത്തി​ന്‍റെ മു​ന്‍ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് ഓ​ണ​റ​റി ഡി ​ലി​റ്റ് ന​ൽ​ക​ണം എ​ന്ന ചാ​ന്‍​സി​ല​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ശി​പാ​ര്‍​ശ നി​ര​സി​ച്ച് വി​പ്ല​വം കാ​ണി​ച്ച കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രും സി​ന്‍​ഡി​ക്കറ്റും യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക്കെ​ന്ന​ല്ല കാ​ന്ത​പു​രം എ.​പി. അ​ബു​ബേ​ക്ക​ര്‍ മു​സ​ലി​യാ​ര്‍​ക്കും കൂ​ടെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും ഡി ​ലി​റ്റ് ന​ല്‍​കാ​ന്‍ നീ​ക്കം ന​ട​ത്തു​ന്നു. എ​ന്തേ മു​ഖ്യ​മ​ന്ത്രീ ഇ​ങ്ങ​നെയൊക്കെ? കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ മു​ഖം വ്യ​ക്ത​മാ​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് ഡി​ലി​റ്റ് ദാ​ന​വും ക​ട​ക്കു​ന്നുവോ? സം​ഗ​തി വി​വാ​ദ​മാ​യ​തോ​ടെ കാ​ന്ത​പു​ര​വും വെ​ള്ളാ​പ്പ​ള്ളി​യും ഡി​ലി​റ്റ് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​താ​ണ് ഇ​ട​തു മ​തേ​ത​ര​ത്വം.

മാ​ഗ്സ​സെ അ​വാ​ര്‍​ഡ്

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു കേ​ര​ള​ത്തി​ല്‍ മി​ക​ച്ച നേ​തൃ​ത്വം കൊ​ടു​ത്തു എ​ന്ന പേ​രി​ല്‍ കെ.​കെ. ഷൈ​ല​ജ ടീ​ച്ച​ര്‍​ക്ക് ല​ഭി​ച്ച മാ​ഗ്സസെ അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കു​ന്ന​തി​ല്‍​നി​ന്നും സി​പി​എം അ​വ​രെ വി​ല​ക്കി. ഏ​ഷ്യ​യി​ലെ നൊ​ബേ​ല്‍ സ​മ്മാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​അ​വാ​ര്‍​ഡി​നാ​യി ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും താ​ന്‍ സ​മ്മ​തം കൊ​ടു​ക്കു​ക​യും ചെ​യ്ത​താ​ണ് എ​ന്ന് ഷൈ​ല​ജ സ​മ്മ​തി​ച്ചു. ത​ന്‍റെ പ്രൊ​ഫൈ​ലും അ​തു​പോ​ലു​ള്ള വി​വ​ര​ങ്ങ​ളും അ​വ​ര്‍​ക്കു കൊ​ടു​ക്കു​ക​യും ചെ​യ്തത്രേ. അ​തി​നു ശേ​ഷ​മാ​ണ് പാ​ര്‍​ട്ടി ഇ​ട​പെ​ട്ട​തും അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ച​തും - അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി.

കോ​വി​ഡ് കാ​ല​ത്തെ പ്ര​വ​ര്‍​ത്ത​നമി​ക​വ് ഒ​രു വ്യ​ക്തി​യു​ടെ മാ​ത്രം നേ​ട്ട​മ​ല്ലെ​ന്നും കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​യ​തു​കൊ​ണ്ട് ഒ​രു വ്യ​ക്തി അ​തി​നു​ള്ള അ​വാ​ര്‍​ഡ് വാ​ങ്ങു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ക​രു​തി​യ​തു​കൊ​ണ്ടു​മാ​ണ് അ​വാ​ര്‍​ഡ് വാ​ങ്ങു​ന്ന​തി​ല്‍​നി​ന്നും പാ​ര്‍​ട്ടി ഷൈ​ല​ജ​യെ വി​ല​ക്കി​യ​ത് എ​ന്നാ​യി​രു​ന്നു പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി യെ​ച്ചൂ​രി​യു​ടെ ന്യാ​യം. എ​ങ്കി​ല്‍ ഇ​നി ഏ​തെ​ങ്കി​ലും മ​ന്ത്രി​ക്ക് ത​ന്‍റെ വ​കു​പ്പി​ന്‍റെ നേ​ട്ട​ങ്ങ​ള്‍​ക്ക് അ​വാ​ര്‍​ഡ് വാ​ങ്ങാ​നാ​വു​മോ? കേ​ര​ള​ത്തി​ല്‍ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് അ​വാ​ര്‍​ഡ് കി​ട്ടി​യാ​ല്‍ ആ​ഭ്യ​ന്ത​രമ​ന്ത്രി​ക്ക് വാ​ങ്ങാ​നാ​കു​മോ? ര​മോ​ണ്‍ മാ​ഗ്സ​സെ വ​ലി​യ ക​മ്യു​ണി​സ്റ്റ് വി​രു​ദ്ധ​നാ​യി​രു​ന്നെ​ന്നും ധാ​രാ​ളം ക​മ്യൂണി​സ്റ്റു​കാ​രെ കൊ​ന്നി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് ഷൈ​ല​ജ​യെ ത​ട​ഞ്ഞ​തെ​ന്നും യെ​ച്ചൂ​രി ന്യാ​യീക​രി​ച്ചു.

ഈ ​പ​ദ​വി​യി​ല്‍ ഇ​രു​ന്ന് ഞാ​ന്‍ ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ല്‍ പോ​രാ മു​ഖ്യ​മ​ന്ത്രീ, അ​ങ്ങ് പ​റ​യ​ണം. ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലെ സ​ന്ദേ​ഹ​ങ്ങ​ള്‍ അ​ക​റ്റും വി​ധം പ​റ​യ​ണം.