സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുന്പോൾ രാജ്യം ഇതുവരെ ഭരിച്ചത് വിവിധ കാലയളവുകളിലായി 14 പ്രധാനമന്ത്രിമാരും മൂന്ന് ആക്ടിംഗ് രാഷ്ട്രപതിമാരുൾപ്പെടെ 18 രാഷ്ട്രപതിമാരും. ജവഹർലാൽ നെഹ്റുവാണ് ആദ്യത്തെ പ്രധാനമന്ത്രി. ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയും നെഹ്റുതന്നെ. 16 വർഷവും 286 ദിവസവും. പ്രധാനമന്ത്രിയായിരിക്കെതന്നെയാണ് അദ്ദേഹം അന്തരിച്ചത്. രാജ്യം കണ്ട ഏക വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി.
ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിപദത്തിലിരുന്ന രണ്ടാമത്തെയാൾകൂടിയാണ് ഇന്ത്യയുടെ ഈ ഉരുക്കു വനിത (11 വർഷവും 59 ദിവസവും). 14-ാമത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി 2014 മേയ് 26നാണ് സ്ഥാനമേറ്റത്. തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിപദത്തിലിരിക്കുന്ന നാലാമത്തെ വ്യക്തികൂടിയാണ് മോദി. ആദ്യത്തെ ആക്ടിംഗ് പ്രധാനമന്ത്രി ഗുൽസാരിലാൽ നന്ദയാണ്. രണ്ടുതവണ അദ്ദേഹം ആക്ടിംഗ് പ്രധാനമന്ത്രിയായി.
1964 മേയ് 27ന് ആക്ടിംഗ് പ്രധാനമന്ത്രിയായ ഗുൽസരിലാൽ നന്ദ ഈ സ്ഥാനത്ത് കേവലം 13 ദിവസം മാത്രമേ തുടർന്നുള്ളൂ. 1966 ജനുവരി 11ന് അദ്ദേഹം വീണ്ടും ആക്ടിംഗ് പ്രധാനമന്ത്രിയായി. അതും കേവലം 13 ദിവസം മാത്രം. 1996 മേയ് 16ന് പ്രധാനമന്ത്രിയായ എ.ബി.വാജ്പേയ് കേവലം 16 ദിവസം മാത്രമേ സ്ഥാനത്തിരുന്നുള്ളൂ. ഭൂരിപക്ഷം തെളിയിക്കാതെ വന്നതോടെ രാജിവയ്ക്കുകയായിരുന്നു. പിന്നീട് 1998 മാർച്ച് 19ന് വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം ആറുവർഷവും 64 ദിവസവും ഈ സ്ഥാനം വഹിച്ചു. ഇതോടെ കാലാവധി തികയ്ക്കുന്ന ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയുമായി അദ്ദേഹം. ഏറ്റവും പ്രായംകൂടിയ പ്രധാനമന്ത്രി മൊറാർജി ദേശായിയും(81 വയസ്) പ്രായംകുറഞ്ഞ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമാണ്(40 വയസ്). അവിശ്വാസ പ്രമേയത്തെത്തുടർന്നു സ്ഥാനം രാജിവച്ച ആദ്യത്തെ പ്രധാനമന്ത്രി വി.പി. സിംഗാണ്.
രാഷ്ട്രപതി സ്ഥാനം 1950 മുതൽ
1950ൽ രാജ്യം ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതുമുതലാണ് രാഷ്ട്രപതി എന്ന പദവി സൃഷ്ടിക്കപ്പെടുന്നത്. ബിഹാറില്‍നിന്നുള്ള ഡോ.രാജേന്ദ്ര പ്രസാദാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയും ഏറ്റവും കൂടുതല്‍ കാലം (12 വര്‍ഷം) ഈ സ്ഥാനത്തിരിക്കുകയും ചെയ്ത വ്യക്തി. തുടർച്ചയായി രണ്ടു തവണ ഈ സ്ഥാനം വഹിച്ച ഏക വ്യക്തിയും ഇദ്ദേഹമാണ്. പല കാലഘട്ടങ്ങളിലായി മൂന്ന് ആക്ടിംഗ് രാഷ്ട്രപതിമാരും ഉണ്ടായിട്ടുണ്ട്. രാഷ്ട്രപതിയായിരിക്കെ സക്കീർ ഹുസൈൻ മരിച്ചതിനെത്തുടർന്ന് വി.വി. ഗിരി 1969ൽ ആക്ടിംഗ് രാഷ്ട്രപതിയായി.
ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതിയായും ആക്ടിംഗ് രാഷ്ട്രപതിയായും പ്രവർത്തിച്ച ഏകവ്യക്തിയാണ് വി.വി.ഗിരി. ഏഴു രാഷ്ട്രപതിമാർ രാഷ്ട്രീയനേതാക്കളായിരുന്നു. ഇതിൽ ആറുപേരും കോൺഗ്രസ് നേതാക്കളും. രാഷ്ട്രപതിസ്ഥാനത്തിരിക്കെ മരിച്ചവരാണ് സക്കീർ ഹുസൈനും ഫക്രുദീൻ അലി അഹമ്മദും. രാഷ്ട്രപതിയാകുന്ന ആദ്യ മലയാളിയും ദളിത് വിഭാഗത്തില്‍നിന്നുള്ള ആദ്യരാഷ്ട്രപതിയുമാണ് കെ.ആർ.നാരായണൻ.
ജനകീയമായ ഇടപെടലുകള്‍ കാരണം 'ജനകീയനായ രാഷ്ട്രപതി' എന്നറിയപ്പെട്ടിരുന്നയാളാണ് ഡോ.എ.പി.ജെ.അബ്ദുൾ കലാം. 2007ൽ 12-ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭാ പാട്ടീലാണ് രാജ്യത്ത് ആദ്യമായി ഈ സ്ഥാനം വഹിച്ച വനിത.
കെ.ആര്. നാരായണനു ശേഷം ദളിത് വിഭാഗത്തില്‍നിന്നുള്ള രണ്ടാമത്തെ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. 2022 ജൂലൈ 25ന് ദ്രൗപതി മർമു 15-ാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റപ്പോൾ ഈ സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ വനിതയും ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യയാളുമെന്ന പേരിൽ അവർ ചരിത്രത്തിലിടം നേടി.
രാഷ്ട്രപതി പദവിയിലായിരിക്കുമ്പോള്‍ അന്തരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് സക്കീര്‍ ഹുസൈന്. രാഷ്ട്രപതി പദവിയിലിരിക്കുമ്പോള്‍ അന്തരിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ഫക്രുദ്ദീന്‍ അലി അഹമ്മദ്.
പ്രധാനമന്ത്രിമാർ
ജവഹർലാൽ നെഹ്റു 1947 ഓഗസ്റ്റ് 15-1964 മേയ് 27
ഗുൽസാരിലാൽ നന്ദ(ആക്ടിംഗ്) 1964 മേയ് 27-ജൂൺ 9
ലാൽ ബഹാദുർ ശാസ്ത്രി 1964 ജൂൺ 9-1966 ജനുവരി 11
ഗുൽസാരിലാൽ നന്ദ(ആക്ടിംഗ്) 1966 ജനുവരി 11-ജനുവരി 24
ഇന്ദിരാഗാന്ധി 1966 ജനുവരി 24-1977 മാർച്ച് 24
മൊറാർജി ദേശായി 1977 മാർച്ച് 24-1979 ജൂലൈ 28
ചരൺസിംഗ് 1979 ജൂലൈ 28-1980 ജനുവരി 14
ഇന്ദിരാഗാന്ധി 1980 ജനുവരി 14-1984 ഒക്ടോബർ 31
രാജീവ്ഗാന്ധി 1984 ഒക്ടോബർ 31-1989 ഡിസംബർ 2
വി.പി.സിംഗ് 1989 ഡിസംബർ 2-1990 നവംബർ 10
ചന്ദ്രശേഖർ 1990 നവംബർ 10-1991 ജൂൺ 21
പി.വി.നരസിംഹറാവു 1991 ജൂൺ 21-1996 മേയ് 16
അടൽബിഹാരി വാജ്പേയ് 1996 മേയ് 16-1996 ജൂൺ ഒന്ന്
എച്ച്.ഡി.ദേവഗൗഡ 1996 ജൂൺ 1-1997 ഏപ്രിൽ 21
ഐ.കെ.ഗുജ്റാൾ 1997 ഏപ്രിൽ 21-1998 മാർച്ച് 19
അടൽ ബിഹാരി വാജ്പേയ് 1998 മാർച്ച് 19-2004 മേയ് 22
ഡോ.മൻമോഹൻസിംഗ് 2004 മേയ് 22-2014 മേയ് 26
നരേന്ദ്ര മോദി 2014 മേയ് 26-2019-മേയ് 30
നരേന്ദ്ര മോദി 2019 മേയ് 30 മുതൽ വീണ്ടും പ്രധാനമന്ത്രി
രാഷ്ട്രപതിമാരുടെ പേരും കാലഘട്ടവും ചുവടെ:
രാജേന്ദ്രപ്രസാദ്: 1950 ജനുവരി-1952 മേയ് 13, 1952 മേയ് 13-1957 മേയ് 13, 1957 മേയ് 13-1962-മേയ് 13
എസ്.രാധാകൃഷ്ണൻ: 1962 മേയ് 13-1967 മേയ് 13
സക്കീർ ഹുസൈൻ 1967 മേയ് 13-1969 മേയ് 3
വി.വി.ഗിരി: 1969 മേയ് 3-1969 ജൂലൈ 20
എം.ഹിദായത്തുള്ള: 1969 ജൂലൈ 20-1969 ഓഗസ്റ്റ് 24
വി.വി.ഗിരി: 1969 ഓഗസ്റ്റ് 24-1974 ഓഗസ്റ്റ് 24
ഫക്രുദീൻ അലി അഹമ്മദ്: 1974 ഓഗസ്റ്റ് 24-1977 ഫെബ്രുവരി 11
ബി.ഡി.ജാട്ടി: 1977 ഫെബ്രുവരി 11-1977 ജൂലൈ 25
നീലം സഞ്ജീവ റെഡ്ഡി: 1977 ജൂലൈ 25-1982 ജൂലൈ 25
ഗ്യാനി സെയിൽ സിംഗ്: 1982 ജൂലൈ 25-1987 ജൂലൈ 25
ആർ.വെങ്കിട്ടരാമൻ: 1987 ജൂലൈ 25-1992 ജൂലൈ 25
ശങ്കർദയാൽ ശർമ്മ: 1992 ജൂലൈ 25-1997 ജൂലൈ 25
കെ.ആർ.നാരായണൻ: 1997 ജൂലൈ 25-2002 ജൂലൈ 25
ഡോ.എ.പി.ജെ.അബ്ദുൾകലാം: 2002 ജൂലൈ 25-2007 ജൂലൈ 25
പ്രതിഭാ ദേവിസിംഗ് പാട്ടീൽ: 2007 ജൂലൈ 25-2012 ജൂലൈ 25
പ്രണബ് മുഖർജി: 2012 ജൂലൈ 25-2017 ജൂലൈ 25
രാംനാഥ് കോവിന്ദ്: 2017 ജൂലൈ 25-2022 ജൂലൈ 25
ദ്രൗപതി മർമു: 2022 ജൂലൈ 25 മുതൽ തുടരുന്നു.