1947 ഓഗസ്റ്റ് 14 അർധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്്ട്രമായി. പാക്കിസ്ഥാൻ മറ്റൊരു രാഷ്ട്രമായും പ്രഖ്യാപിക്കപ്പെട്ടു. ഇതിനു പിന്നാലെ ഹിന്ദുക്കളും മുസ്ലിംകളും സിഖ് മതസ്ഥരും തമ്മിൽ രക്തരൂക്ഷിതമായ സംഘട്ടനങ്ങൾ നടന്നു. പ്രധാനമന്ത്രി നെഹ്റുവും ഉപ പ്രധാനമന്ത്രി സർദാർ വല്ലഭ്ഭായി പട്ടേലും മൗണ്ട് ബാറ്റണെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയി തുടരാൻ ക്ഷണിച്ചു. 1948 ജൂണിൽ മൗണ്ട് ബാറ്റണു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറലായി സ്ഥാനമേറ്റു.
ഭരണഘടന നിർമിക്കുന്ന ജോലി 1949 നവംബർ 26നു നിയമസഭ പൂർത്തിയാക്കി. 1950 ജനുവരി 26നു റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ഒൗദ്യോഗികമായി നിലവിൽ വന്നു. നിയമസഭ ഡോ. രാജേന്ദ്ര പ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തു.
രാജേന്ദ്രപ്രസാദ് ഗവർണർ ജനറൽ രാജഗോപാലാചാരിയിൽനിന്ന് അധികാരം ഏറ്റെടുത്തു. 1954ൽ ഫ്രഞ്ച് അധീനതയിൽനിന്നു പോണ്ടിച്ചേരിയും 1961ൽ പോർച്ചുഗീസ് നിയന്ത്രണത്തിൽനിന്ന് ഗോവയും ഇന്ത്യയുടെ ഭാഗമായി. 1952ൽ ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നു. 62 ശതമാനം ആളുകൾ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഇതോടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.