ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതോടെ ഭരണഘടന തയാറാക്കാനായി രൂപപ്പെട്ട സഭയാണ് കോണ്സ്റ്റിറ്റുവെന്റ്് അസംബ്ലി ഓഫ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ പാര്‍ലമെന്റ് ആയി പ്രവര്‍ത്തിച്ചത് ഈ സഭയായിരുന്നു. 1950 ജനുവരി 26 വരെ ഈ അസംബ്ലി നിലനിന്നു. പ്രവിശ്യകളെ പ്രതിനിധീകരിച്ച് 292 പേരും നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് 93 പേരും മറ്റ് നാല് പേരുമടക്കം 389 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്.
1934ല്‍ എം.എന്‍. റോയ് ആണ് ഭരണഘടനാ അസംബ്ലി എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. പിന്നീട് 1935 മുതല്‍ കോണ്‍ഗ്രസ് ഔദ്യോഗിക ആവശ്യമായി ഇതിനെ ഉയര്‍ത്തിക്കാട്ടി. 1940ല്‍ ഈ ആവശ്യത്തെ അംഗീകരിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണകൂടം, 1946ല്‍ അതിനായി തെരഞ്ഞെടുപ്പ് നടത്തിയിരുന്നു.
1946 ഓഗസ്റ്റില്‍ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ 203 സീറ്റുകളില്‍ കോണ്‍ഗ്രസും 73 സീറ്റുകളില്‍ മുസ്ലിം ലീഗും വിജയിച്ചു. എന്നാല്‍ സാമുദായിക സൗഹാര്‍ദം തകരുകയും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ 1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റ് നടപ്പിലാക്കപ്പെടുകയും വിഭജനം നടക്കുകയും ചെയ്തു.1946 ഡിസംബര്‍ 9ന് ഭരണഘടനാ അസംബ്ലി ആദ്യ യോഗം ചേര്‍ന്നു. 1947 ആഗസ്റ്റ് 14ന് ഒരു പരമാധികാര സഭയായി മാറിയ അസംബ്ലി 1950 ജനുവരി 26 വരെ അങ്ങനെ തുടര്‍ന്നു.