രളത്തിലെ സ്വാതന്ത്ര്യ സമരസേനാനികളിൽ പ്രമുഖനും സാമൂഹിക പരിഷ്കർത്താവും പത്രപ്രവർത്തകനുമായിരുന്നു വക്കം അബ്ദുൾഖാദർ മൗലവി. തിരുവനന്തപുരം ജില്ലയിലെ വക്കത്ത് 1873ലായിരുന്നു ജനനം.
അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേർഷ്യൻ, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിലെല്ലാം അദ്ദേഹം പ്രാവീണ്യം നേടി. 1905 ജനുവരി 19നാണ് അദ്ദേഹം സ്വദേശാഭിമാനി പത്രം പുറത്തിറക്കിയത്. അന്നത്തെ ബ്രിട്ടീഷ് കോളനിയായിരുന്ന അഞ്ചുതെങ്ങിൽനിന്നുമാണ് പത്രം ഇറങ്ങിയത്. സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യ പത്രാധിപർ.
1906ൽ വക്കത്തേക്കും 1907ൽ തിരുവനന്തപുരത്തേക്കും പത്രത്തിന്റെ അച്ചടി മാറ്റപ്പെട്ടു. 1910ൽ അന്നത്തെ പത്രാധിപരായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ സർക്കാർ നാടുകടത്തുകയും പ്രസ് കണ്ടുകെട്ടുകയും ചെയ്തു. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെടുന്നുണ്ട്. 1932ലാണ് അന്തരിച്ചത്.