സ്വാതന്ത്ര്യസമര ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം തൊഴിലാളികളുടെയും കർഷകരുടെയും സ്വതന്ത്രവർഗ സംഘടനകൾ വളർത്തുന്നതിലും ശ്രദ്ധ പുലർത്തിയിരുന്ന പാർട്ടിയാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി. 1930കളോടെ സോഷ്യലിസ്റ്റ് ആശയങ്ങൾ ഇന്ത്യയിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താധാര പുലർത്തുന്നവരുടെ നേതൃത്വത്തിൽ 1934ലാണ് ജയപ്രകാശ് നാരായണന്റെയും ആചാര്യ നരേന്ദ്രദേവിന്റെയും നേതൃത്വത്തിൽ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സിഎസ്പി) രൂപീകരിച്ചത്. ഗാന്ധിജിയുടെ ആധ്യാത്മിക നിലപാടുകളും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ കോണ്‍ഗ്രസിനോട് പുലർത്തിയിരുന്ന വിഭാഗീയ നിലപാടുകളും സിഎസ്പിയുടെ രൂപീകരണത്തിന് കാരണമായി.
ഫാബിയൻ സോഷ്യലിസത്തിന്റെയും മാർക്സിസം-ലെനിനിസത്തിന്റെയും സ്വാധീനം ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു.
1934 ഒക്ടോബറിൽ മുംബൈയിലായിരുന്നു അഖിലേന്ത്യ സമ്മേളനം. സന്പൂർണാനന്ദായിരുന്നു അധ്യക്ഷൻ. സുഭാഷ് ചന്ദ്ര ബോസ്, അരുണാ അസഫലി തുടങ്ങിയവരായിരുന്നു പാർട്ടിയുടെ മറ്റ് നേതാക്കൾ.