+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​രു​തി ജ​യി​ച്ച ക​ർ​ഷ​ക​ർ​ക്കു ബിഗ് സല്യൂട്ട്

കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ലാ​തെ, നോ​ട്ടു​നി​രോ​ധ​നം​പോ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കാർഷിക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​രം ഐ​തി​ഹാ​സി​ക​മാ​യി മാ​റി
പൊ​രു​തി ജ​യി​ച്ച ക​ർ​ഷ​ക​ർ​ക്കു ബിഗ് സല്യൂട്ട്
കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ലാ​തെ, നോ​ട്ടു​നി​രോ​ധ​നം​പോ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കാർഷിക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​രം ഐ​തി​ഹാ​സി​ക​മാ​യി മാ​റി.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു സ​മ​ര​മാ​യി അ​തു വ​ള​ർ​ന്നു. രാ​ജ്യ​ത്തെ സം​ഘ​ടി​ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ​ക്കു​പോ​ലു​മി​ല്ലാ​ത്ത പോ​രാ​ട്ട​വീ​ര്യം കർഷകർ പ്ര​ക​ട​മാ​ക്കി. മൃ​ഗീ​യഭൂ​രി​പ​ക്ഷ​മു​ള്ള സ​ർ​ക്കാ​രി​നെ​തി​രേ​യും പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യ്ക്കെ​തി​രേ​യും അ​വ​ർ പൊ​രു​തി​നി​ന്നു. പ​തി​നാ​ലു​ മാ​സം നീ​ണ്ട സ​മ​ര​ത്തി​നി​ട​യി​ൽ 700 ക​ർ​ഷ​ക​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു. എ​ങ്കി​ലും ക​ർ​ഷ​ക​വീ​ര്യം ചോ​ർ​ന്നി​ല്ല. അ​വ​സാ​നം ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നു രാ​ജ്യ​ത്തോ​ടു പ്ര​ഖ്യാ​പി​ച്ചു.

മാ​പ്പു​കൊ​ണ്ടു തീ​രു​ന്നി​ല്ല

പ്ര​ധാ​ന​മ​ന്ത്രി ക​ർ​ഷ​ക​രോ​ടും രാ​ജ്യ​ത്തോ​ടും മാ​പ്പു​പ​റ​ഞ്ഞെ​ങ്കി​ലും ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ൽ​നി​ന്നു പിന്മാാ​റാ​ൻ കൂ​ട്ടാ​ക്കി​യി​ട്ടില്ല. കാ​ര​ണം, രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ത​നി​നി​റം അ​വ​ർ​ക്ക​റി​യാം. ന​വം​ബ​ർ 29-ാം തീ​യ​തി ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ കാർ​ഷ​ിക​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പു​ണ്ടാ​യ​ത്. സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ​രാ​ജ​യ​ങ്ങ​ൾ മാ​ത്ര​മ​ല്ല മോ​ദി സ​ർ​ക്കാ​രി​ന്‍റെ മ​നം​മാ​റ്റ​ത്തി​നു കാ​ര​ണം. അ​ടു​ത്ത വ​ർ​ഷാ​രം​ഭ​ത്തി​ൽ ന​ട​ക്കാ​ൻ​പോ​കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള തി​രി​ച്ച​ടി​യും അ​വ​ർ മു​ന്നി​ൽ ക​ണ്ടു.

ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ

വി​വാ​ദ കാ​ർ​ഷ​ിക​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തു​കൊ​ണ്ടു മാ​ത്രം സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നാ​ണു സ​മ​ര​ക്കാ​രു​ടെ നി​ല​പാ​ട്. നാ​ൽ​പ്പതി​ല​ധി​കം ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യാ​ണു ക​ർ​ഷ​ക​സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​ർ​ഷ​ക​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​വ​യാ​ണ്. 1. ക​ർ​ഷ​ക​ർ​ക്കെ​തി​രേ കൊ​ണ്ടു​വ​ന്ന മൂ​ന്നു നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ക്കു​ക. 2. പ്ര​ധാ​ന വി​ള​ക​ൾ​ക്കു കു​റ​ഞ്ഞ താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കി നി​യ​മം പാ​സാ​ക്കു​ക. 3. വൈ​ദ്യു​തി കു​ടി​ശി​ക എ​ഴു​തി​ത്ത​ള്ളു​ക. 4. ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക. 5. സ​മ​ര​ഭൂ​മി​യി​ൽ മ​രി​ച്ച​വ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക. 6. വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​ർ​ക്കു പി​ഴ ചു​മ​ത്താ​നു​ള്ള 2021ലെ ​നി​യ​മ​ത്തി​ന്‍റെ വ​കു​പ്പു പി​ൻ​വ​ലി​ക്കു​ക. 7. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക.

ക​ർ​ഷ​ക​ക്ഷേ​മ​ത്തി​നെ​ന്നു കൊ​ട്ടി​ഘോ​ഷി​ച്ചു കൊ​ണ്ടു​വ​ന്ന ക​ാർ​ഷ​ിക​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ഇ​ത്ര​യും വ​ലി​യ ചെ​റു​ത്തു​നി​ൽ​പു​ണ്ടാ​കാ​ൻ കാ​ര​ണം ആ ​നി​യ​മം കൃ​ഷി​യു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ളു​ടെ​യും കോ​ർ​പ​റേ​റ്റു​വ​ത്ക​ര​ണം ല​ക്ഷ്യംവ​യ്ക്കു​ന്നു​വെ​ന്ന​താ​ണ്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ കൃ​ഷി​ക്കാ​ർ വെ​റും തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​കും. വി​ള​ക​ളു​ടെ വി​ല​നി​ർ​ണ​യാ​വ​കാ​ശ​വും ഉ​ട​മ​സ്ഥാ​വ​കാ​ശ​വും അ​വ​ർ​ക്കു ന​ഷ്ട​പ്പെ​ടും. ഇ​ന്ധ​ന​വി​ലനി​ർ​ണ​യാ​വ​കാ​ശം എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കു തീ​റെ​ഴു​തിക്കൊടു​ത്ത​തി​ന്‍റെ ദു​ഷ്ഫലങ്ങൾ പാ​ഠ​മാ​ക്കി​യ​വ​ർ​ക്കു കോ​ർ​പ​റേ​റ്റു​വ​ത്ക​ര​ണ​ത്തെ എ​തി​ർ​ക്കാ​തി​രി​ക്കാ​നാ​വു​ക​യി​ല്ല.

ജ​നാ​ധി​പ​ത്യ​ത്തെ കാ​റ്റി​ൽപ്പറ​ത്തി​യ നി​യ​മ​ങ്ങ​ൾ

വി​വാ​ദ കാ​ർ​ഷ​ിക​നി​യ​മ​ങ്ങ​ളെ ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ നി​യ​മ​ങ്ങ​ൾ മാ​ത്ര​മാ​യി ല​ഘൂ​ക​രി​ച്ചു കാ​ണാ​നാ​വി​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും പാ​ർ​ല​മെ​ന്‍റ​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ​യും സ​ക​ല സീ​മ​ക​ളെ​യും ലം​ഘി​ച്ച് ഏ​ക​പ​ക്ഷീ​യ​മാ​യി​ട്ടാ​ണ് നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 123-ാം അ​നുഛേ​ദ​​പ്ര​കാ​രം രാഷ്‌ട്രപ​തി​ക്ക് അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ക്കാം. ഇ​വി​ടെ അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​മി​ല്ല. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്കു കൃ​ത്യ​മാ​യ അ​റി​വു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ​യോ ഇ​രു​ സ​ഭ​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ ജോ​യി​ന്‍റ് സെ​ല​ക്ട് ക​മ്മി​റ്റി​യു​ടെ​യോ സൂ​ക്ഷ്മ​പ​ഠ​ന​ത്തി​നു വി​ഷ​യ​ങ്ങ​ൾ വി​ടു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​ചെ​യ്തി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​നു മ​റു​പ​ടി ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു സാ​ധി​ച്ചി​ട്ടി​ല്ല. ക​ർ​ഷ​ക​രു​ടെ നി​ല​നി​ല്പി​നെ​ത്ത​ന്നെ ബാ​ധിക്കു​ന്ന നി​യ​മ​ങ്ങ​ളാ​യി​ട്ടും അ​വ​രോ​ടു കൂ​ടി​യാ​ലോ​ച​ന​ക​ൾ കൂ​ടാ​തെ​യാ​ണ് നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്.

ജ​നാ​ധി​പ​ത്യ​മാ​ർ​ഗ​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ​വ​ന്ന് ഏ​കാ​ധി​പ​തിയെ​പ്പോ​ലെ ഭ​ര​ണം ന​ട​ത്തു​ന്ന രീ​തി​യെ​യാ​ണ് ക​ർ​ഷ​ക​ർ പൊ​രു​തിത്തോല്പി​ച്ച​ത്. ക​ാർ​ഷ​ിക നി​യ​മ​ങ്ങ​ൾ ശ​രി​യാ​ണെ​ന്നാ​ണു പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​ത്. എ​ല്ലാ​വ​രെ​യും ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി​യാ​യ​ത് എ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ട്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മാ​പ്പുപറച്ചിലിനു ക​ർ​ഷ​കസം​ഘ​ട​ന​ക​ൾ വി​ല​ക​ൽ​പ്പി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം ആ ​ക​ണ്ണീ​രി​നു​പി​ന്നി​ൽ പ​ശ്ചാ​ത്താ​പ​മി​ല്ല എ​ന്ന​താ​ണ്.

അയലാളൻ