സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലും ഗാന്ധിജി സന്ദർശനം നടത്തിയിരുന്നു. ഗാന്ധിജി അഞ്ച് തവണയാണ് കേരളം സന്ദർശിച്ചത്.
1. 1920 ഓഗസ്റ്റ് 18. മലബാറിലായിരുന്നു ഗാന്ധിജിയുടെ ആദ്യത്തെ സന്ദർശനം. നിസഹകരണ പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനം എന്നിവയുടെ ദേശീയ തലത്തിലുള്ള പ്രചരണത്തിനായാണ് കേരളത്തിലെത്തിയത്. കെ. മാധവൻ നായരായിരുന്നു ഗാന്ധിജിയുടെ പരിഭാഷകൻ.
2.1925 മാർച്ച് 8-19. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് ഗാന്ധിജി രണ്ടാമത് കേരള സന്ദർശനം നടത്തിയത്. ആ സന്ദർശന വേളയിലാണ് മാർച്ച് 12 ന് അദ്ദേഹം ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടത്. കുമാരനാശാനായിരുന്നു പരിഭാഷകൻ.
3.1927 ഒക്ടോബർ 9-15. മൂന്നാം തവണ കേരളത്തിലെത്തിയ ഗാന്ധിജി വൈക്കത്തും തൃശൂരിലും സന്ദർശനം നടത്തി.തൃശൂരിലെ വിവേകോദയം സ്കൂളിൽ ഖാദിയുടെ പ്രചരണത്തിനായി ചർക്കയിൽ നൂൽനൂൽക്കുന്ന മത്സരം സംഘടിപ്പിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനി കുറൂർ നീലകണ്ഠൻ നന്പൂതിരിപ്പാടിന്റെ സഹോദരി മണക്കുളം മല്ലിക തന്പുരാട്ടിക്കായിരുന്നു സമ്മാനം. ഗാന്ധിജിയാണ് സമ്മാനം നൽകിയത്. കൂടാതെ ആ യാത്രയിലാണ് വള്ളത്തോൾ നാരായണ മേനോനെ പരിചയപ്പെടുന്നത്.
(അവസാന സന്ദർശനങ്ങളെക്കുറിച്ചു നാളെ)