വൈസ്രോയിയായിരുന്ന ചെംസ്ഫോർഡ് പ്രഭുവും സ്റ്റേറ്റ് സെക്രട്ടറിയായ മൊണ്ടേഗു പ്രഭുവും ചേർന്ന് ഇന്ത്യയിൽ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളാണ് മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങൾ എന്ന് അറിയപ്പെടുന്നത്. 1919 ലാണ് ഇതു നടപ്പിലാക്കിയത്. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് എന്നും ഇത് അറിയപ്പെടുന്നു.
പരമാധികാരം ബ്രിട്ടീഷുകാരിൽ തന്നെ നിലനിർത്തിക്കൊണ്ടായിരുന്നു ഈ ഭരണപരിഷ്കാരം നടപ്പിലാക്കിയത്. ഇന്ത്യൻ പ്രവിശ്യകളിൽ ദ്വിഭരണം നടപ്പിലാക്കുന്നതായിരുന്നു പരിഷ്കാരത്തിലെ പ്രധാന നിർദേശം. കൂടാതെ വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗണ്‍സിലിലെ ഇന്ത്യൻ പ്രതിനിധികളുടെ എണ്ണം മൂന്നായി ഉയർത്താനും നിർദേശമുണ്ടായിരുന്നു. ഇന്ത്യയിൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്ഥാപിതമായതും ഈ ആക്ടിനു ശേഷമാണ്.