കേരളത്തിലെ സമരങ്ങളിൽ പ്രാധാന്യം ഏറെയുള്ളതാണ് വൈക്കം സത്യഗ്രഹം. അതിനു നേതൃത്വം നൽകിയത് ടി.കെ. മാധവൻ എന്ന വിപ്ലവകാരിയായിരുന്നു.1885 സെപ്റ്റംബർ 2 ന് മാവേലിക്കര കണ്ണമംഗലത്ത് ഒരു ധനിക ഈഴവ കുടുംബത്തിലായിരുന്നു ടി.കെ. മാധവന്റെ ജനനം. ചെറുപ്പം മുതൽ പഠനത്തിലും സംഘാടനം, രാഷ്ട്രീയ പ്രവർത്തനങ്ങൾ എന്നിവയിലുമൊക്കെ മാധവൻ തല്പരനായിരുന്നു. ഉപരിപഠനത്തിനായി തിരുവനന്തപുരം രാജകീയ വിദ്യാലയത്തിൽ ചേർന്നെങ്കിലും അച്ഛൻ മരിച്ചതോടെ പഠനം അവസാനിച്ചു. 1902-ൽ ഈഴവ അസോസിയേഷൻ സ്ഥാപിച്ചു. പഠിക്കുന്ന കാലത്തേ മികച്ച പ്രസംഗകനായി അറിയപ്പെട്ട അദ്ദേഹം അക്കാലത്തെ പത്രങ്ങളിലും മാസികകളിലും ലേഖനങ്ങൾ എഴുതിയിരുന്നു.
1914ൽ ശ്രീ നാരായണഗുരുവുമായി പരിചയപ്പെട്ട അദ്ദേഹം ഗുരുവിനുവേണ്ടി ആലുവയിൽ ഒരു സംസ്കൃത പഠനശാല സ്ഥാപിക്കുന്നതിനായി ധനം ശേഖരിക്കാൻ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രസംഗകനുമായിരുന്നു. ഇക്കാലത്ത് സ്വസമുദായത്തിനുവേണ്ടി ഒരു പത്രം എന്ന ചിന്തയെതുടർന്ന് 1915ൽ ദേശാഭിമാനി പത്രം സ്ഥാപിച്ചു. (ഇപ്പോൾ പ്രചാരത്തിലുള്ള ദേശാഭിമാനിയല്ല). അക്കാലത്തു നിലനിന്നിരുന്ന ഈഴവവിരുദ്ധമായ അനാചാരങ്ങൾക്കെതിരെ ദേശാഭിമാനിയിലൂടെ അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായത് ശ്രീമൂലം പ്രജാസഭയിൽ അംഗമാകാൻ കഴിഞ്ഞതാണ്.
1917, 18 വർഷങ്ങളിൽ അദ്ദേഹം പ്രജാസഭയിൽ അംഗമായിരുന്നു. ഈ ഘട്ടങ്ങളിൽ അദ്ദേഹം പൗരസമത്വത്തിനായി ശക്തിയായി വാദിച്ചു. തീണ്ടൽ, തൊടീൽ എന്നീ ദുരചാരങ്ങൾ ഇല്ലാതാക്കാനാണ് ക്ഷേത്രപ്രവേശനത്തിനായി അദ്ദേഹം വാദിച്ചത്. ഇതിനു മുന്നോടിയായി ‘ക്ഷേത്രപ്രവേശനം’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.
1921ൽ മഹാത്മാഗാന്ധി തിരുനെൽവേലിയിൽ എത്തിയപ്പോൾ മാധവൻ അദ്ദേഹത്തെ കണ്ട് തന്റെ ആശയങ്ങൾ അറിയിച്ചു.1923ൽ കാക്കിനട കോൺഗ്രസ് സമ്മേളനത്തിലും 1924ലെ ബൽഗാം സമ്മേളനത്തിലും സംബന്ധിച്ചു.1924 മാർച്ച് 30 ന് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1930 ഏപ്രിൽ 27 ന് അന്തരിച്ചു. ക്ഷേത്രപ്രവേശനം, ഡോ. പല്പു - ജീവചരിത്രം, ഹരിദാസി (വിവർത്തനം), എന്റെ ജയിൽ വാസം ഇവയാണ് അദ്ദേഹത്തിന്റെ കൃതികൾ.