അടിസ്ഥാനസൗകര്യ വികസനത്തിലൂന്നിയാണ് പലപ്പോഴും രാജ്യങ്ങള്‍ വികസനക്കുതിപ്പു നടത്തിയത്. അമേരിക്കയില്‍ പ്രസിഡന്റ് റൂസ്വെല്‍റ്റ് കൊണ്ടുവന്ന പുതിയ കരാര്‍, മഹാമാന്ദ്യത്തിനുശേഷം രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരം ജപ്പാനു നിര്‍ണായകമായതു ഗതാഗതാധിഷ്ഠിത വികസനമാണ്. 1960-1990 കാലഘട്ടത്തില്‍ ദക്ഷിണകൊറിയ പ്രതിവര്‍ഷം ശരാശരി 10% നിരക്കില്‍ വളര്‍ച്ച കൈവരിച്ചു.
1980-2010 കാലഘട്ടത്തില്‍ ചൈനയും സമാനവേഗം കൈവരിച്ചു. ഇതിന്റെ ഫലമായി ഈ രാജ്യങ്ങളിലെ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനം സാധ്യമായി. നിര്‍ണായക ഘടകമായത് വിവിധ തലങ്ങളുള്ള ഗതാഗത ശൃംഖലയായിരുന്നു. അത് വിതരണമേഖലയില്‍ ചെലവു ഗണ്യമായി കുറയ്ക്കുകയും കയറ്റുമതി മത്സരശേഷി വര്‍ധിപ്പിക്കുകയും ചെയ്തു.
സമാനമായ സാമ്പത്തിക പരിവര്‍ത്തനത്തിന് ഇന്ത്യ ശ്രമിക്കുമ്പോള്‍, കയറ്റുമതി തന്നെയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. എന്നിരുന്നാലും, അടിസ്ഥാനസൗകര്യങ്ങള്‍ പലപ്പോഴും നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഉയര്‍ത്തുന്നതില്‍ ഒരു തടസമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടിസ്ഥാനസൗകര്യങ്ങളുടെ പ്രാധാന്യം
അടിസ്ഥാനസൗകര്യങ്ങളില്‍ ചെലവിടുന്നതിലൂടെ വിവിധ മേഖലകളിലാണ് അനന്തരഫലങ്ങളുണ്ടാകുന്നത്. തൊഴിലാളികള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയ്ക്കായുള്ള വര്‍ധിച്ച ആവശ്യകതയിലൂടെ മാത്രമല്ല, മെച്ചപ്പെട്ട സമ്പര്‍ക്കസംവിധാനത്തിന്റെ ഫലമായും അതിവേഗം പുരോഗതിയുണ്ടാകുന്നു. ചരക്കുനീക്കവും യാത്രയും അതിവേഗത്തിലാക്കും.
വിതരണസംവിധാനത്തിന്റെ ചെലവു കുറയും. കൂടാതെ, സാമ്പത്തികഞെരുക്കത്തിന്റെ കാലത്ത്, ഈ വര്‍ധന സാമ്പത്തികവികാസകാലത്തേക്കാള് വലുതാണ്. പൊതുനിക്ഷേപത്തിന് ഇതു ഫലപ്രദമാക്കാം. സ്വകാര്യനിക്ഷേപങ്ങൾ വർധിക്കാനും ഇതിടയാക്കും.
ഏകോപനം
അതേസമയം, ഒരു രാജ്യത്തിന്റെ അടിസ്ഥാനസൗകര്യവികസനപദ്ധതി വ്യത്യസ്ത ഗതാഗത രീതികളിലൂടെ ചരക്കുനീക്കത്തിനും യാത്രയ്ക്കും പ്രയോജനപ്പെടണം. ഇതിന് ഒരു ഏകോപിത സമീപനം ആവശ്യമാണ്. ഉദാഹരണത്തിന്, റോഡുകള്‍ റെയില്‍വേ ലൈനുകളിലേക്ക് എത്തുകയും അത് തുറമുഖങ്ങളിലേക്ക് എത്തുകയും വേണം.
ഒന്നിലധികം വ്യാവസായിക ക്ലസ്റ്ററുകള്‍ ഇന്ത്യയിലുടനീളം മുളപൊട്ടുന്നതിനാല് ഈ നഗരകേന്ദ്രങ്ങള്‍ സന്തുലിതമായ പ്രാദേശിക വികസനം സാധ്യമാക്കും. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ വരുമാനത്തിനു കരുത്തു പകരുകയും സാമൂഹിക മേഖലകളില്‍ കൂടുതൽ ചെലവഴിക്കല്‍ സാധ്യമാക്കുകയും ചെയ്യും.
എങ്കിലും, ഇന്ത്യ അതു നേടാന്‍ ശ്രമിക്കുമ്പോള്‍, കാര്യങ്ങൾ അത്ര എളുപ്പമല്ല. ഉദാഹരണമായി, ഗതാഗതമേഖലയില്‍ റോഡുകളാണ് കൂടുതലുള്ളത്. ഇന്ത്യയിലെ ചരക്കുനീക്കത്തിന്റെ 64 ശതമാനവും റോഡുകളിലൂടെയാണ്.
റോഡ് ഗതാഗതത്തില്‍ ഡീസല്‍ മുഖ്യപങ്കുവഹിക്കുമ്പോള്‍, എണ്ണവില വര്‍ധിക്കുന്നതിനാല്‍ ഗതാഗതച്ചെലവുയരുന്നു. മാത്രമല്ല, ഇന്ധനം ജിഎസ്ടിയുടെ ഭാഗമല്ലാത്തതിനാല്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ല. കൂടുതല്‍ കാര്യക്ഷമമായ രീതിയായി തുടരുകയാണ്
ഓരോ മേഖലയും ബന്ധപ്പെടാനാകാത്ത വിധത്തില്‍ പ്രവര്ത്തിച്ചിരുന്നതിനാലാണിത്. സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയാത്തതിനാല്‍ കൂട്ടിച്ചേര്ക്കപ്പെടേണ്ടവയൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല. നിര്മാണമാനദണ്ഡങ്ങളുടെ കുറവും കാര്യക്ഷമമല്ലാത്ത വിതരണശൃംഖലയും നമ്മുടെ ആഗോള മത്സരശേഷിക്കു തടസമായി.
കാര്യക്ഷമവും തടസമില്ലാത്തതുമായ വിവിധമുഖ ഗതാഗത ശൃംഖല കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കരുത്തുറ്റ ആസൂത്രണത്തിലൂടെയും ഏകോപനത്തോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവണ്മെന്റ് വകുപ്പുകള്‍ ഇതിനാവശ്യമാണ്.
ദേശീയ ആസൂത്രണപദ്ധതിയായ ഗതിശക്തി നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്ന് 2021ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു. വിവിധ വകുപ്പുകള്‍ക്കിടയില്‍ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന പ്രതിസന്ധികൾ തരണം ചെയ്യാനുള്ള നീക്കമാകും ഗതിശക്തി പരിപാടി.
വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികള്‍ കൂട്ടിയോജിപ്പിക്കും. ലോകോത്തര നിലവാരമുള്ള, തടസമില്ലാത്ത ഗതാഗത ശൃംഖല സൃഷ്ടിക്കാന്‍ ഗതിശക്തി സഹായിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാകും ദേശീയ ആസൂത്രണ പദ്ധതി നടപ്പാക്കുക. അടിസ്ഥാന സൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ഐടി സംവിധാനങ്ങളും ഇതുപയോഗിക്കും.
വിതരണശൃംഖല
കാര്യക്ഷമമായ വിതരണശൃംഖല ആവശ്യമാണ്. വ്യാവസായിക പാര്‍ക്കുകളും വിതരണപാര്ക്കുകളും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാകുംവിധം വലുതാക്കേണ്ടതുണ്ട്.
ഡിഎംഐഡിസി എന്നറിയപ്പെട്ടിരുന്ന ദേശീയ, വ്യാവസായിക ഇടനാഴി വികസന കോര്പറേഷന് (എന്‍ ഐ സി ഡി സി) ഈ വ്യവസായ ഇടനാഴികള്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന ഗവണ്മെന്റുകളുമായി മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിക്കും. ഭൂമേഖലകള്‍ കണ്ടെത്തുന്നതില്‍ സംസ്ഥാന ഗവണ്മെന്റുകള് മുന്‍കൈ എടുക്കണം.
2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഒഴിവാക്കി ഹരിത റെയില്‍വേ എന്ന നേട്ടത്തിലേക്കു പോകുന്നതിനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ വൈദ്യുതീകരണത്തിന് വലിയ ഊന്നല്‍ നല്‍കുകയും 2014 മുതല്‍ 10 മടങ്ങു വര്‍ധനയുണ്ടാക്കുകയും ചെയ്തു.
തടസമില്ലാത്ത വിവിധമുഖ അടിസ്ഥാനസൗകര്യ ശൃംഖല സൃഷ്ടിക്കുന്നതിലൂടെ, വിതരണസംവിധാനത്തിന്റെ ചെലവുകുറയ്ക്കും. ഇതാണ് ഗതിശക്തി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലോകോത്തര നിലവാരമുള്ള, തടസമില്ലാത്ത വിവിധമുഖ ഗതാഗത ശൃംഖല സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ തീരുമാനങ്ങള്‍; അതിലൂടെ ഇന്ത്യയും രൂപാന്തരം പ്രാപിക്കും.