ബംഗാളിലെ പ്രശസ്തമായ ദാസ് കുടുംബത്തിൽ 1870 നവംബർ 5 നാണു ദേശബന്ധു എന്നറിയപ്പെടുന്ന സി.ആർ. ദാസിന്റെ ജനനം. ലണ്ടൻ മിഷണറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
1890ൽ കോൽക്കത്തയിലെ പ്രസിഡൻസി കോളജിൽനിന്നു ബിരുദം നേടി. തുടർന്ന് ഇംഗ്ലണ്ടിലേക്കു പോയി. 1892ൽ ദാദാഭായ് നവറോജി ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്തി. ഇംഗ്ലണ്ടിൽനിന്നു നിയമബിരുദം നേടിയ ദാസ് 1893ൽ ഇന്ത്യയിലേക്കു മടങ്ങിയെത്തി.
ഫോർവേഡ് എന്ന പേരിൽ ഒരു പത്രം തുടങ്ങിയ അദ്ദേഹം പിന്നീട് അതിന്റെ പേര് ലിബർട്ടി എന്നാക്കി. 1924ൽ നടന്ന കോൺഗ്രസിന്റെ ബൽഗാം സമ്മേളനം നിയമസഭാപ്രവേശനം അംഗീകരിച്ചപ്പോൾ കോൽക്കത്താ കോർപ്പറേഷന്റെ ആദ്യ മേയറായി തെരെഞ്ഞെടുത്തത് ദാസിനെയായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് ദാസും സ്വാതന്ത്ര്യദിന പ്രക്ഷോഭങ്ങളുടെ ഭാഗമാകുന്നത്.1905ൽ ദാസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനയാണ് "സ്വദേശി മണ്ഡലി'എന്നത്. മലഞ്ച, മാല, സാഗർ സംഗീത്, കിഷോർ കിഷോരി എന്നിവ ദാസിന്റെ സാഹിത്യ സംഭാവനകളാണ്.വന്ദേമാതരം പത്രത്തിന്റെ സ്ഥാപകരിൽ ഒരാൾ ദാസാണ്.
1920ലെ കോൺഗ്രസ് സമ്മേളനത്തിൽവച്ച് ഗാന്ധിജിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലും അതൊക്കെയും പറഞ്ഞു തീർത്താണ് നിസഹകരണ പ്രസ്ഥാനത്തിനായി അദ്ദേഹം മുന്നിട്ടിറങ്ങിയത്. എന്നാൽ അപ്രതീക്ഷിതമായി ഗാന്ധിജി നിസഹകരണ പ്രസ്ഥാനം അവസാനിപ്പിച്ചപ്പോൾ മോത്തിലാൽ നെഹ്റുവിനോപ്പം ചേർന്നാണ് ദാസ് സ്വരാജ് എന്ന പാർട്ടി രൂപീകരിച്ചത്.
ഭവാനിപ്പുരിലെ തന്റെ വീടുപോലും രാഷ്ട്രത്തിനു സംഭാവന നൽകിയ വ്യക്തിയാണ് ദാസ്. 1925 ജൂൺ 16നാണ് അദ്ദേഹം അന്തരിച്ചത്. 1950ൽ കോൽക്കത്തയിൽ റെയിൽവേ എൻജിൻ നിർമാണ ഫാക്ടറി ആരംഭിച്ചപ്പോൾ ദാസിന്റെ പേരാണു നൽകിയത്.