+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിത്രയോട് സർക്കാർ കനിഞ്ഞു: പരിശീലനത്തിനു മാസംതോറും 25,000 രൂപയുടെ സഹായം

തിരുവനന്തപുരം: അത്‌ലറ്റ് പി.യു. ചിത്രയ്ക്കു സർക്കാർ ധനസഹായം. പരിശീലനത്തിനായി ചിത്രയ്ക്കു പ്രതിമാസം 25,000 രൂപ വീതം നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാസം 10,000 രൂപയും ദിവസം 500 രൂപയുമ
ചിത്രയോട് സർക്കാർ കനിഞ്ഞു: പരിശീലനത്തിനു മാസംതോറും 25,000 രൂപയുടെ സഹായം
തിരുവനന്തപുരം: അത്‌ലറ്റ് പി.യു. ചിത്രയ്ക്കു സർക്കാർ ധനസഹായം. പരിശീലനത്തിനായി ചിത്രയ്ക്കു പ്രതിമാസം 25,000 രൂപ വീതം നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാസം 10,000 രൂപയും ദിവസം 500 രൂപയുമാണ് പരിശീലനത്തിനായി നൽകുക. തനിക്കൊരു ജോലി വേണമെന്ന് ചിത്രയുടെ ആവശ്യത്തെ തുടർന്നായിരുന്നു സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാന്പ്യൻഷിൽ 1,500 മീറ്റർ ഓട്ടത്തിൽ ചിത്ര സ്വർണം നേടിയിരുന്നു. എന്നാൽ ലണ്ടനിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അത്‌ലറ്റിക് ഫെഡറേഷൻ ചിത്രയുടെ പേര് ഒഴിവാക്കിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്കു ഇടയായി.

ചിത്രയെ ഒഴിവാക്കിയ ഫെഡറേഷന്‍റെ നടപടിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയിരുന്നു. ചിത്രയുടെ പരിശീലനത്തിനു ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽക്കുമെന്നു കായിക മന്ത്രി എ.സി. മൊയ്തീനും അറിയിച്ചിരുന്നു.
More in Latest News :