+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോഗം കൂടിയിട്ടും സമാധാനമില്ല; കാട്ടാക്കടയിൽ സിപിഎം നേതാവിന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്

കാ​ട്ടാ​ക്ക​ട: നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന കാ​ട്ടാ​ക്ക​ട​യി​ൽ വീ​ണ്ടും അ​ക്ര​മം ത​ല​പൊ​ക്കി. സി​ഐ​ടി​യു ഏരിയാ സെ​ക്ര​ട്ട​റി​യും സി​പി​എം കാ​ട്ടാ​ക്ക​ട ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​ഫ്
യോഗം കൂടിയിട്ടും സമാധാനമില്ല; കാട്ടാക്കടയിൽ സിപിഎം നേതാവിന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്
കാ​ട്ടാ​ക്ക​ട: നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന കാ​ട്ടാ​ക്ക​ട​യി​ൽ വീ​ണ്ടും അ​ക്ര​മം ത​ല​പൊ​ക്കി. സി​ഐ​ടി​യു ഏരിയാ സെ​ക്ര​ട്ട​റി​യും സി​പി​എം കാ​ട്ടാ​ക്ക​ട ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​ഫ്രാ​ൻ​സി​സി​ന്‍റെ വീ​ട്ടി​നു നേ​രെ കഴിഞ്ഞ രാത്രി നാ​ട​ൻ ബോം​ബെ​റി​ഞ്ഞു. ആക്രമണത്തിൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

കാ​ട്ടാ​ക്ക​ട മൊ​ളി​യൂ​ർ ക്ഷേ​ത്ര റോ​ഡി​ൽ ക്യ​ഷിഭ​വ​ന് സ​മീ​പ​മാ​ണ് ഫ്രാ​ൻ​സി​ന്‍റെ വീ​ട്. അർധരാത്രി പന്ത്രണ്ടോടെ വീ​ടി​ന്‍റെ മു​ൻ വ​ശ​ത്ത് എ​ന്തോ സാ​ധ​നം വീ​ണ​താ​യി വീ​ട്ടു​കാ​ർ ശബ്ദം കേട്ടു. തു​ട​ർ​ന്ന് പൊ​ട്ടിത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന് സയന്‍റിഫിക് വി​ദ​ഗ്ധ​ർ സ്ഥലത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

ക​ഴി​ഞ്ഞ മാസം 25 മുതലാണ് കാട്ടാക്കടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ഇ​രു പാ​ർ​ട്ടി​യുടെയും ഓ​ഫീ​സു​ക​ൾ ത​ക​ർ​ത്തി​രു​ന്നു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അക്രമം അരങ്ങേറുകയും ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സംഘർഷം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രദേശത്ത് നിലനിൽക്കുന്പോഴാണ് വീണ്ടും അക്രമമുണ്ടാകുന്നത്.

ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാണ് വീട്ടുകാരുടെ മൊഴി. ജില്ലയിലെ സംഘർഷങ്ങളെ തുടർന്ന് ഈ വീടിന് നേരത്തെ പോലീസ് സുരക്ഷ നൽകിയിരുന്നു. ചൊവ്വാഴ്ച സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് പുലർച്ചെ ആക്രമണം നടന്നത്. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.
More in Latest News :