1899 ഡിസംബർ 26നു ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിലെ സുനം എന്ന പ്രദേശത്തായിരുന്നു സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായ ഉദ്ധം സിംഗിന്റെ ജനനം. അച്ഛനും അമ്മയും ബാല്യത്തിലേ മരിച്ചതിനാൽ ഉദ്ധം സിംഗും സഹോദരൻ മുക്ത സിംഗും പഞ്ചാബിലെ ഒരു അനാഥാലയത്തിലാണ് വളർന്നത്. മെട്രിക്കുലേഷൻ പാസായതോടെ 1919ൽ അനാഥാലയത്തിൽനിന്നു പുറത്തെത്തി.
ഭഗത് സിംഗിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട ഉദ്ധം സിംഗും വിപ്ലവ പ്രവർത്തനങ്ങളിലാണ് താല്പര്യപ്പെട്ടിരുന്നത്. 1924 ൽ ഗദ്ദാർ പാർട്ടി പ്രവർത്തകനായി. 1927 ൽ ഭഗത് സിംഗിന്റെ നിർദേശപ്രകാരം വെടിക്കോപ്പുകളുടെ ഏകോപനം ഏറ്റെടുത്തു.
എന്നാൽ, അധികം വൈകാതെതന്നെ ലൈസൻസ് ഇല്ലാത്ത റിവോൾവറുകളും വെടിക്കോപ്പുകളും കയ്യിൽ വച്ചതിന് അറസ്റ്റിലായി. അഞ്ചു വർഷത്തെ ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയ ഉദ്ധം സിംഗ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ കാഷ്മീരിലേക്കുള്ള യാത്രയിൽ ജർമനിയിലേക്ക് രക്ഷപ്പെട്ട അദ്ദേഹം 1934ൽ ലണ്ടനിൽ എത്തി. അവിടെ വച്ച് രഹസ്യമായി ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച ഒ. ഡെയറിനെ വധിച്ചു.
സൈനികരിൽനിന്നു സംഘടിപ്പിച്ച തോക്ക് ഒരു പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഡെയറിനെ കൊല്ലാനായി എത്തിയത്. 1940 ഏപ്രിൽ ഒന്നിനാണ് സിംഗിനെ കസ്റ്റഡിയിൽ എടുത്തത്. ബ്രിക്സ്റ്റൺ ജയിലിൽ വിചാരണ തടവുകാരനായി കഴിയുമ്പോൾ ഉദ്ധം സിംഗ് റാം മുഹമ്മദ് സിംഗ് ആസാദ് എന്ന പേര് സ്വീകരിച്ചു.
ആദ്യത്തെ മൂന്ന് പേരുകൾ പഞ്ചാബിലെ അന്നത്തെ മതങ്ങളെ സൂചിപ്പിക്കുന്നതും ആസാദ് (സ്വാതന്ത്ര്യം ) ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള നിലപാടുമായിരുന്നു. ജയിലിൽ 42 ദിവസത്തെ നിരാഹാര സമരവും അദ്ദേഹം നടത്തി.1940 ജൂലൈ 31 ന് പെന്റോൻവില്ല ജയിലിൽ ഉദ്ധം സിംഗിനെ തൂക്കിലേറ്റി.