തിരുവനന്തപുരം: ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണ നേട്ടം സ്വന്തമാക്കിയ പി.യു. ചിത്രയെ ലോക മീറ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടത് സംബന്ധിച്ച് സെലക്ഷൻ കമ്മിറ്റി അംഗംകൂടിയായിരുന്ന പി.ടി. ഉഷയോട് വിശദീകരണം തേടുമെന്ന് കായിക മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
അനുകൂല തീരുമാനം ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷ. രാജ്യാന്തര മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഭാവി പ്രതീക്ഷയായ താരത്തെ ഒഴിവാക്കിയത് ഗൗരവതരമായ കാര്യമാണ്. പൊതുവികാരം മാനിച്ച് നീതിയോടെ പ്രവർത്തിക്കാൻ കേന്ദ്രം നിലപാട് എടുക്കണമെന്നും മന്ത്രി പറഞ്ഞു.