1. അഹിംസ: മൃഗങ്ങളെ കൊല്ലാതിരിക്കല്‍ മാത്രമല്ല അഹിംസ. അത് സ്നേഹമാണ്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സ്നേഹം നിലനിര്‍ത്തണം.
2. സത്യം: അസത്യം പറയാതിരിക്കല്‍ മാത്രമല്ല സത്യം. സത്യമെന്നത് ദൈവമാണ്. സത്യാന്വേഷി ദൈവത്തെയാണ് അന്വേഷിക്കുന്നത്.
3. ബ്രഹ്മചര്യം: ശാരീരിക അനുഷ്ഠാനം മാത്രമല്ല ബ്രഹ്മചര്യം. ബ്രഹ്മത്തിലേക്കുള്ള യാത്രയാണത്.
4. അസ്തേയ: മോഷ്ടിക്കാതിരിക്കല്‍. തന്റെ ആവശ്യങ്ങളെ പരിമിതപ്പെടുത്തി മറ്റുള്ളവര്‍ക്കുകൂടി ലഭ്യമാകേണ്ട വസ്തുക്കളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക.
5. അസംഗ്രഹ: ആര്‍ത്തി വെടിയുക. സമ്പത്തും സ്വത്തുക്കളും അനാവശ്യമായി സ്വന്തമാക്കുന്നതില്‍നിന്ന് അകന്നുനില്ക്കണം.
6. അധ്വാനം: കായികാധ്വാനം വേണ്ട ജോലികൾ മഹത്തരമാണ്. അധ്വാനിച്ചു ജീവിക്കണം.
7. ആസ്വാദ: മനുഷ്യ ശരീരത്തിന് ആവശ്യമായ ഭക്ഷമാണ് കഴിക്കേണ്ടത്. അനാവശ്യമായ ഭക്ഷണശീലം ഒഴിവാക്കണം.
8. നിർഭയത്വം: ഒന്നിനെയും ഭയക്കരുത്. ഭയമില്ലായ്മ മറ്റുള്ളവരെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ കാരണമാക്കരുത്.
9. സർവധർമഭാവന: എല്ലാ മതങ്ങളോടും ബഹുമാനം വേണം. എല്ലാ മതങ്ങളും മനുഷ്യനെ സത്യത്തിലേക്കാണു നയിക്കുന്നത്.
10. സ്വദേശി: സ്വന്തം രാജ്യത്തെ വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പ്രാദേശിക ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ സമീപത്തുള്ള ഒരു വ്യക്തിയെയാണ് സഹായിക്കുന്നത്.
11. അയിത്തോച്ചാടനം: മനുഷ്യർ പരസ്പരം ആദരവോടെയാണ് കഴിയേണ്ടത്. അയിത്തം പാപമാണ്. അയിത്തത്തിനിരയാകുന്നവർ ഹരിജനങ്ങൾ അഥവാ ദൈവത്തിന്റെ ജനമാണ്.