കോഴിക്കോട് ഗവണ്മെന്റ് കോളജ്
ഹേ, പത്രാധിപരേ മലയാളജില്ലയിലെ നിവാസികളുടെ പുഷ്ടിയും ജനസമുദായത്തിൽ വ്യാപ്തമായിട്ടുള്ള നാഗരികത്വത്തിന്റെ വർധനയും പല വിധത്തിലും പിരിപ്പിച്ചുവന്ന മുതലെടുപ്പിന്റെ സംഖ്യയും മറ്റും വിചാരിച്ചാൽ ഈ ജില്ല മദ്രാസ് സംസ്ഥാനത്തിൽ തഞ്ചാവൂർ ജില്ലയൊഴികെയുള്ള എല്ലാ ജില്ലകളെക്കാളും മഹത്തരമായിട്ടുള്ളതാണെന്നു സർവ ജനങ്ങളും സമ്മതിക്കുമെന്നു തോന്നുന്നു.
ഇത്ര ധനപുഷ്ടിയും ജനപുഷ്ടിയും ഉള്ള ഈ ജില്ലയിൽ പ്രജകളുടെ ക്ഷേമത്തിനും നന്മയ്ക്കുംവേണ്ടി ആകപ്പാടെ ഒരു രണ്ടാം തരം കോളജ് മാത്രം ഉണ്ടായിരുന്നതും കൂടി ഇപ്പോൾ ഗവണ്മെന്റിൽനിന്നു എടുത്തുകളയാൻ ഭാവിക്കുന്നത് എത്രയോ കഷ്ടമായുള്ള ഒരു കാര്യംതന്നെ.