+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിനിമയെ സിനിമയായി കണ്ടാൽ പോരേ‍?... പോരാ; സിനിമ ജീവിതത്തെ തൊടുന്നുണ്ട്

സി​നി​മ​യെ സി​നി​മ​യാ​യി ക​ണ്ടാ​ൽ പോ​രേ എ​ന്ന് ന്യൂ ​ജ​ന​റേ​ഷ​ൻ ചെ​റു​പ്പ​ക്കാ​ർ ഉ​ച്ച​ത്തി​ൽ ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു സ​മ​യ​മാ​ണി​ത്. സി​നി​മ വെ​റു​മൊ​രു ക​ലാസൃ​ഷ്ടി മാ​ത്ര​മ​ല്ലേ? അ​തി​നെ
സിനിമയെ സിനിമയായി കണ്ടാൽ പോരേ‍?... പോരാ; സിനിമ ജീവിതത്തെ തൊടുന്നുണ്ട്
സി​നി​മ​യെ സി​നി​മ​യാ​യി ക​ണ്ടാ​ൽ പോ​രേ എ​ന്ന് ന്യൂ ​ജ​ന​റേ​ഷ​ൻ ചെ​റു​പ്പ​ക്കാ​ർ ഉ​ച്ച​ത്തി​ൽ ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു സ​മ​യ​മാ​ണി​ത്. സി​നി​മ വെ​റു​മൊ​രു ക​ലാസൃ​ഷ്ടി മാ​ത്ര​മ​ല്ലേ? അ​തി​നെ ഒ​രു വി​നോ​ദോ​പാ​തി മാ​ത്ര​മാ​യി ക​ണ്ടാ​ൽ പോ​രേ? എ​ന്നൊ​ക്കെ​യാ​ണ് ന​വ സി​നി​മ നി​ർ​മാ​താ​ക്ക​ൾ പ​റ​ഞ്ഞുകൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ക്ഷേ, സ​ത്യ​മെ​ന്താ​ണ്?

സി​നി​മ ജീ​വി​ത​ത്തെ തൊ​ടു​ന്നു​ണ്ട്; ആ​ഴ​ത്തി​ൽ ത​ന്നെ! ചി​ല നേ​ര​ങ്ങ​ളി​ൽ സി​നി​മ ജീ​വി​തം ത​ന്നെ​യാ​ണ്! സി​നി​മയുടെ താ​ത്വി​കാ​ച​ര്യ​ൻ​മാ​രി​ൽ ഒ​രാ​ളാ​യ ഇ​ൻ​ഗ​ർ ബ​ർ​ഗ്‌മാ​ൻ എ​ഴു​തു​ന്നു. "മ​റ്റേ​തൊ​രു ക​ലാരൂ​പ​ത്തെ​ക്കാൾ ശ​ക്ത​മാ​യും വ്യ​ക്ത​മാ​യും സി​നി​മ നി​ങ്ങ​ളു​ടെ മ​ന​ഃസാ​ക്ഷി​യു​ടെ ഉ​ൾ​മു​റി​യി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ആ​ത്മാ​വി​ന്‍റെ ഇ​രു​ണ്ട മു​റി​ക​ളെ അ​ത് പ്ര​കാ​ശി​പ്പി​ക്കു​ന്നു...'.

ക​ഫ​ർ​ണാം പോ​ലു​ള്ള സു​ന്ദ​ര​മാ​യ സി​നി​മ​ക​ൾ ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച ലെ​ബ​നീ​സ് സം​വി​ധാ​യി​ക ന​ദീ​ൻ ല​ബാ​ക്കി പറയുന്നു: "സി​നി​മ ആ​ളു​ക​ളെ സ്വ​പ്നം കാ​ണാ​ൻ മാ​ത്ര​മ​ല്ല, ചി​ന്തി​പ്പി​ക്കാ​നും ചി​ന്ത​യി​ലൂ​ടെ മാ​റ്റം വ​രു​ത്താ​നും അ​ത് നി​ര​ന്ത​ര​മാ​യി ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്.'

"ഒ​രു ന​ല്ല സി​നി​മ ക​ണ്ടി​രി​ക്കു​മ്പോ​ൾ നി​ങ്ങ​ൾ സി​നി​മ തിയറ്റ​റി​ലാ​ണെ​ന്ന് മ​റ​ന്നു​പോ​കു​ന്നു; ജീ​വി​ത​ത്തെ മു​ഖാ​മു​ഖം നേ​രി​ടാ​ൻ നി​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​ക്ക​പ്പെ​ടു​ന്നു' എ​ന്ന് റൊ​മാ​ൻ പൊ​ളാ​ൻ​സ്കി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. ജീ​ൻ-ലൂ​ക്ക് ഗൊദ​ാർ​ദി​ന്‍റെ പ്ര​ശ​സ്ത വാ​ച​ക​വും ഓ​ർ​ക്കു​ക. "സി​നി​മ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ നി​ങ്ങ​ൾ ചി​ന്തി​ക്കു​ക​യ​ല്ല, സി​നി​മ നി​ങ്ങ​ളെ ചി​ന്തി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ക!'

അവബോധങ്ങൾ

ഒ​ബെ​ദ് ചി​നോ​യി സം​വി​ധാ​നം ചെ​യ്ത എ ​ഗേ​ൾ ഇ​ൻ ദി ​റി​വ​ർ ദു​ര​ഭി​മാ​ന​ക്കൊ​ല​യെക്കുറി​ച്ച് അ​വബോധ​മു​ണ​ർ​ത്തി​യ സി​നി​മ​യാ​ണ്. ഓ​രോ വ​ർ​ഷ​വും ലോ​ക​ത്ത് അ​യ്യാ​യി​രം യു​വ​തി​ക​ളെ​ങ്കി​ലും ഇ​ങ്ങ​നെ കൊ​ല ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ഈ ​ദു​ര​വ​സ്ഥ മാ​റ്റാ​നു​ള്ള പ്രേ​ര​ക​മാ​യി ഈ ​സി​നി​മ. ഓ​സ്കർ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലെ പ്ര​സം​ഗ​ത്തി​ൽ, ഒ​ബൈ​ദ് ചി​നോ​യി ഇ​ങ്ങ​നെ പ​റ​ഞ്ഞു "ഈ ​സി​നി​മ ക​ണ്ട​തി​നുശേ​ഷം പാ​കി​സ്ഥാൻ പ്ര​ധാ​നമ​ന്ത്രി ന​വാ​സ് ഷെ​രീ​ഫ് ദു​ര​ഭി​മാ​ന​ക്കൊ​ല​യെക്കുറി​ച്ചു​ള്ള നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​വാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു...' ഇ​താ​ണ് ഒ​രു സി​നി​മ​യു​ടെ ശ​ക്തി.

തിരുത്തൽ

മോ​ർ​ഗ​ൻ സ്പു​ർ​ലോ​ക് "സൂ​പ്പ​ർ സൈ​സ് മീ' ​എ​ന്ന പേ​രി​ൽ ഒ​രു ഡോ​ക്യു​മെന്‍റ​റി അ​വ​ത​രി​പ്പി​ച്ചു. മ​ക്ഡൊ​ണാ​ൾ​ഡ്സ് ഭ​ക്ഷ​ണ ശൃം​ഖ​ല​യി​ലെ സൂ​പ്പ​ർ സൈ​സ് ഓ​പ്ഷ​ൻ മാ​ത്രം ഭ​ക്ഷി​ച്ച് ക​ഴി​ച്ചുകൂ​ട്ടി​യ ഒ​രു​ മാ​സ​ക്കാ​ലം ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം അ​തി​ൽ വി​വ​രി​ച്ച​ത്. 20 പൗ​ണ്ട് ശ​രീ​ര​ഭാ​രം കൂ​ടി. പൊ​ണ്ണത്ത​ടി​യു​ടെ സ​ക​ല പ്ര​ശ്ന​ങ്ങ​ളും അ​ദ്ദേ​ഹം അ​നു​ഭ​വി​ക്കു​വാ​ൻ തു​ട​ങ്ങി.

പൊ​തു​വേ ആ​രോ​ഗ്യ​മു​ണ്ടാ​യി​രു​ന്ന ശ​രീ​രം ഇപ്പോൾ എ​ല്ലാ രോ​ഗ​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ച്ച് പാ​ർ​പ്പി​ക്കു​ന്ന സ​ത്രം പോ​ലെ​യാ​യി മാ​റി. ഡോ​ക്യു​മെ​ന്‍റ​റി പു​റ​ത്തി​റ​ങ്ങിക്ക​ഴി​ഞ്ഞ​പ്പോ​ൾ ഫാ​സ്റ്റ് ഫു​ഡ് സം​സ്കാ​രം മ​ര​ണസം​സ്കാ​ര​മാ​ണെ​ന്ന് ആ​ളു​ക​ൾ തി​രി​ച്ച​റി​ഞ്ഞുതു​ട​ങ്ങി. ആ​റാ​ഴ്ച​ക്കു​ള്ളി​ൽത​ന്നെ മ​ക്ഡൊ​ണാ​ൾ​ഡ്സ് അ​വ​രു​ടെ സൂ​പ്പ​ർ സൈ​സ് ഓ​പ്ഷ​ൻ വേ​ണ്ടെ​ന്നുവ​ച്ചു. കു​റ​ച്ചു​കൂ​ടി ആ​രോ​ഗ്യ​കര​മാ​യ ഭ​ക്ഷ്യവി​ഭ​വ​ങ്ങ​ൾ മെ​നു​വി​ൽ ചേ​ർ​ക്കു​ക​യും ചെ​യ്തു.

ഡാ​ർ​ഡൈ​ൻ ബ്ര​ദേ​ഴ്സ് സം​വി​ധാ​നം ചെ​യ്ത് അ​വ​ത​രി​പ്പി​ച്ച ഒ​രു സി​നി​മ​യാ​ണ് റൊ​സേറ്റ. ഒ​രു ടീ​നേ​ജ് പെ​ൺ​കു​ട്ടി ജോ​ലി​സ്ഥ​ല​ത്ത് അ​നു​ഭ​വി​ക്കു​ന്ന ക​ഷ്ട​ത​ക​ൾ കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​വാ​ൻ ഈ ​സി​നി​മ​യ്ക്ക് ക​ഴി​ഞ്ഞു. ഈ ​സി​നി​മ ആ​ളു​ക​ളു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക് ചേ​ക്കേ​റിക്കഴി​ഞ്ഞ​പ്പോ​ൾ കൗ​മാ​ര ജോ​ലി​ക്കാ​രു​ടെ ദു​ര​വ​സ്ഥ​ക​ളെക്കുറി​ച്ചു​ള്ള ച​ർ​ച്ച​ക​ളും ഉ​യ​ർ​ന്നു​വ​ന്നു. ബെ​ൽ​ജി​യം നി​യ​മ നി​ർ​മാ​താ​ക്ക​ൾ ടീ​നേ​ജ് വ​ർ​ക്കേ​ഴ്‌​സി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നുവേ​ണ്ടി റൊ​സേറ്റ ലോ ​എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക നി​യ​മം പാ​സാക്കി.

"കാ​ത്തി! കം ​ഹോം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം ഭ​വ​ന​രാ​ഹി​ത്യ​വും അ​തി​ന്‍റെ ദൈ​ന്യ​ത​ക​ളു​മാ​ണ്. വീ​ടി​ല്ലാ​തെ അ​ല​യു​ന്ന​വ​രു​ടെ അ​ല​ച്ചി​ലു​ക​ൾ പ്രേ​ക്ഷ​ക​രു​ടെ നെ​ഞ്ചി​ലെ നോ​വ​നു​ഭ​വ​മാ​യി മാ​റി​യ​പ്പോ​ൾ ലോ​ക​ത്തി​ലെ ഭ​വ​ന​രാ​ഹി​ത്യം എ​ന്ന വ​ലി​യ പ്ര​ശ്നം മ​നു​ഷ്യ മ​ന​ഃസാ​ക്ഷി​യെ തൊ​ട്ടു​ണ​ർ​ത്താ​ൻ തു​ട​ങ്ങി. പ​ല​യി​ട​ത്തും വീ​ടി​ല്ലാ​ത്ത​വ​രെ വീ​ട​ണ​യ്ക്കു​വാ​നു​ള്ള നി​സ്വാ​ർ​ഥസേ​വ​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​വാ​ൻ ഈ ​ചെ​റി​യ സി​നി​മ​യ്ക്ക് സാ​ധി​ച്ചു.

മ​ജീ​ദ് മ​ജീ​ദി​യു​ടെ "ചി​ൽ​ഡ്ര​ൻ ഓ​ഫ് ഹെ​വെ​ൻ", "ക​ള​ർ ഓ​ഫ് പാ​ര​ഡൈ​സ്', "ഫാ​ദ​ർ' എ​ന്നീ സി​നി​മ​ക​ൾ കാ​ണി​ക​ളെ ഒ​രേ സ​മ​യം നി​ഷ്ക​ള​ങ്ക​ത​യു​ടെ വ​ർ​ണ​പ്പകി​ട്ടാ​ർ​ന്ന ലോ​ക​ത്തേ​ക്ക് കൂ​ട്ടി​ക്കൊണ്ടുപോ​കു​ക​യും അ​വ​രു​ടെ നി​സഹാ​യാ​വ​സ്ഥ​ക​ളെക്കുറി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ക​യും ചെ​യ്തു. ന​മ്മു​ടെ ജീ​വി​തം ന​മുക്കുവേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ലയെ​ന്നും സ്വാ​ർ​ത്ഥ​ത​യു​ടെ ക​ടു​ക​ടു​ത്ത കം​ഫ​ർ​ട്ട് സോ​ൺ ഭേ​ദി​ച്ച് പു​റ​ത്തേ​ക്കു വ​രു​മ്പോ​ഴേ ഒ​രു ചി​ത്ര​ശ​ല​ഭ​ത്തി​ന്‍റെ അ​ഴ​കാ​ഴ​ങ്ങ​ൾ ലോ​ക​ത്തി​നേ​കു​വാ​ൻ ഒ​രാ​ൾ​ക്ക് പ​റ്റു​ക​യു​ള്ളൂ എ​ന്നും മ​ന​സിലാ​ക്കിത്തരു​ന്നു​ണ്ട് ഇ​ത്ത​രം സി​നി​മ​ക​ൾ.

എ​റോ​ൾ മോ​റി​സി​ന്‍റെ "ദ തി​ൻ ബ്ലൂ​ലൈ​ൻ' എ​ന്ന സി​നി​മ അ​ന്യാ​യ​മാ​യി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട Randall Dale Adams ന് ​അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ജീ​വി​തം തി​രി​കെന​ൽ​കി​യ സി​നി​മ​യാ​ണ്.​ വ​ധ​ശി​ക്ഷ​യ്ക്കുവി​ധി​ക്ക​പ്പെ​ട്ട നി​ർ​ദോ​ഷി​യു​ടെ നി​ഷ്ക​ള​ങ്ക​ത വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ച്ച ആ ​ചി​ത്രം ഒ​രാ​ൾ​ക്കെ​ങ്കി​ലും ജീ​വി​ത​ത്തി​ലേ​ക്ക് തു​റ​ന്നി​ട്ട വാ​തി​ലാ​യി മാ​റി. "എ ​ഷോ​ർ​ട്ട് ഫി​ലിം എബൗ​ട്ട് കി​ല്ലിം​ഗ്'എ​ന്ന സു​ന്ദ​ര​മാ​യ സി​നി​മ വ​ധ​ശി​ക്ഷ​യെക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്ക് തു​ട​ക്ക​മി​ട്ടു.പോ​ള​ണ്ടി​ൽ വ​ധ​ശി​ക്ഷ എ​ടു​ത്തു​മാ​റ്റു​ന്ന​തി​നുവേ​ണ്ടി​യു​ള്ള നി​യ​മം പാ​സാ​ക്കു​ക​യും ചെ​യ്തു.

"ബാം​ബി' എ​ന്ന സി​നി​മ 1942-ൽ ​റി​ലീ​സ് ആ​യ ചി​ത്ര​മാ​ണ്. വേ​ട്ട​യാ​ട​പ്പെ​ടു​ന്ന ഒ​രു മാ​ൻകു​ട്ടി​യാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം. ആ ​സി​നി​മ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന ജ​ന്തുജീ​വ​ജാ​ല​ങ്ങ​ളു​ടെ ദ​യ​നീ​യ​ാവ​സ്ഥ​യു​ടെ നേ​ർ​ക്കാ​ഴ്ച കാ​ണി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു. സി​നി​മ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം വേ​ട്ട​യാ​ട​ൽ ഹോ​ബി​യാ​ക്കി​യ​വ​രു​ടെ എ​ണ്ണം പെ​ട്ടെ​ന്ന് അ​ൻ​പ​തുശ​ത​മാ​നം കു​റ​ഞ്ഞു. "ബാം​ബി ഇ​ഫ​ക്ട്' എ​ന്നാ​ണ് ഈ ​മാ​റ്റം അ​റി​യ​പ്പെ​ടു​ക.​

ഡേ ആഫ്‌​റ്റ​ർ ടു​മൊ​റൊ എ​ന്ന സി​നി​മ കാ​ലാ​വ​സ്ഥ മാ​റ്റം പ്ര​കൃ​തി​യു​ടെ താ​ളംതെ​റ്റി​ക്കു​ന്ന​തി​നെക്കുറി​ച്ചു​ള്ള സി​നി​മ​യാ​ണ്. പ്ര​കൃ​തി​യു​ടെ ത​ന​താ​യ താ​ളം തെ​റ്റി​ക്കു​ന്ന​തി​ൽ മ​നു​ഷ്യ​ൻ വ​ഹി​ക്കു​ന്ന പ​ങ്കും പി​ന്നീ​ട് സ​ഹി​കെ​ട്ട പ്ര​കൃ​തി ന​ട​ത്തു​ന്ന സം​ഹാ​ര​താ​ണ്ഡ​വ​വും സി​നി​മ​യു​ടെ പ്ര​മേ​യ​മാ​യി. പ്ര​കൃ​തി​യെ അ​തി​രുക​വി​ഞ്ഞു ദ്രോ​ഹി​ക്കു​ന്ന മ​നു​ഷ്യ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​യി ആ ​സി​നി​മ മാ​റി.

"എ​ൻ​ഡ് ഓ​ഫ് ദ ലൈ​ൻ' എ​ന്ന സി​നി​മ ഓ​വ​ർ ഫി​ഷി​ങ്ങി​നെക്കുറി​ച്ചു​ള്ള ചി​ത്ര​മാ​ണ്. ക​ട​ലി​നെ ക​ച്ച​വ​ട​ലാ​ഭ​ത്തോ​ടുകൂ​ടി ക​ണ്ണി​ല്ലാ ചൂ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ​യു​ള്ള മു​ന്ന​റി​യി​പ്പ്! സ​മൂ​ഹ​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക​മാ​യ താ​ൽ​പ​ര്യ​ങ്ങ​ളെ ഇത് ഏറെ സ്വാ​ധീ​നി​ച്ചു.

ഉയിർത്തെഴുന്നേല്പ്

സി​നി​മ കാ​ല​ത്തി​ന്‍റെ ക​ണ്ണാ​ടി​യാ​ണ്. ച​രി​ത്രം എ​ങ്ങ​നെ​യാ​ണെ​ന്നും ച​രി​ത്രം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നും സി​നി​മ പ​റ​യാ​തെ പ​റ​യു​ന്നു​ണ്ട്. ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ എ​ൽ സാ​ൽ​വ​ദോ​റി​ൽ പ​ട്ടാ​ള ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​പ്ല​വ​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞുത​ന്ന "റൊ​മേ​റൊ' എ​ന്ന ചെ​റു സി​നി​മ "ഉ​യി​ർ​പ്പി​ന്‍റെ ഉ​ജ്വല മു​ഹൂ​ർ​ത്ത​ത്തെ വി​ളി​ച്ച​റി​യി​ക്കു​ന്ന കാ​റ്റു​പോ​ലെ' വീ​ശി​ത്തു​ട​ങ്ങി. പി​ന്നെ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​ടെ പ്ര​സ്ഥാ​ന​ങ്ങ​ളെ പി​ഴു​തെ​റി​യു​ന്ന കൊ​ടു​ങ്കാ​റ്റു​ക​ൾ ഉ​യ​രു​വാ​ൻ തു​ട​ങ്ങി.

"വി​വ സ​പാ​ട്ട' എ​ന്ന സി​നി​മ മെ​ക്സി​ക്കൻ ദേ​ശീ​യ​ത​യു​ടെ പ്ര​തീ​ക​മാ​യി മാ​റി. ഒ​രു ജ​ന​ത എ​ങ്ങ​നെ​യാ​ണ് സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നെ​തി​രേ ഉ​യ​ിർ​ത്തെ​ഴു​ന്നേ​ൽക്കു​ന്ന​തെ​ന്ന് അ​തു​പോ​ലു​ള്ള സി​നി​മ​ക​ൾ കാ​ണി​ച്ചുത​ന്നു. ആ​ളു​ക​ളി​ൽ ദേ​ശീ​യവി​കാ​ര​വും തി​ൻ​മ​യ്ക്കെ​തി​രാ​യു​ള്ള വി​പ്ല​വ ബോ​ധ​വും പ​ക​ർ​നന്നുന​ൽ​കു​വാ​ൻ ഇ​ത്ത​രം സി​നി​മ​ക​ൾ​ക്ക് സാ​ധി​ച്ചു. പാ​ട്രി​യ​റ്റ്, ബ്രേ​വ് ഹാ​ർ​ട്ട് പോ​ലു​ള്ള ഹോ​ളി​വു​ഡ് സി​നി​മ​ക​ളും സ്വ​ന്തം ദേ​ശ​ത്തെ സ്നേ​ഹി​ക്കു​ന്ന​തി​ന് പ്രേ​ര​ണ​യേ​കു​ന്ന ക​രു​ത്തു​റ്റ പ്ര​തീ​ക​ങ്ങ​ൾ നി​റ​ച്ച സി​നി​മ​ക​ളാ​യി മാ​റി.

ഹാ​വ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി "മ​ദ​ർ തെ​രേ​സ ഇ​ഫ​ക്ട്' എ​ന്ന പേ​രി​ൽ ഒ​രു പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മ​ദ​ർ തെ​രേ​സ രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന രം​ഗം ക​ണ്ടു​കൊ​ണ്ടു​നി​ൽ​ക്കു​ന്ന സ്റ്റു​ഡ​ന്‍റ്സി​ന്‍റെ ശ​രീ​ര​ത്തോ​ടു ചേ​ർ​ത്തു​വ​ച്ച ചി​ല ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​വ​രു​ടെ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. മ​ദ​ർ തെ​രേ​സ ക​രു​ണാ​ർ​ദ്ര​ത​യോ​ടെ ആ​ളു​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന രം​ഗം ക​ണ്ടു​കൊ​ണ്ടി​രു​ന്ന​വ​രി​ൽ രോ​ഗപ്ര​തി​രോ​ധശ​ക്തി പ​ത്തി​ര​ട്ടി​യാ​യി വ​ർ​ധിച്ചു എ​ന്നൊ​രു ക​ണ്ടെ​ത്ത​ൽ ഈ ​പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ഈ ​ഒ​രു ശാ​രീ​രി​ക മാ​റ്റ​ത്തെ പ്ര​തി​പാ​ദി​ക്കു​വാ​ൻ മ​ദ​ർ തെ​രേ​സ ഇ​ഫ​ക്ട് എ​ന്നൊ​രു പ്ര​യോ​ഗം ഈ ​തീ​സ്സി​സി​ൽ ഉ​ണ്ട്. വെ​റു​മൊ​രു ഡോ​ക്യു​മെ​ന്‍ററി ചി​ത്രം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾത​ന്നെ ഒ​രാ​ളു​ടെ ഉ​ള്ളി​ൽ ക​രു​ണാ​ർ​ദ്ര​ത​യു​ടെ പു​ഴ​യൊ​ഴു​ക്ക് സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു വി​മ​ലീ​ക​ര​ണ പ്ര​ക്രി​യ, അ​യാ​ളി​ൽ സ​ംഭ​വ്യ​മാ​യി അ​യാ​ൾ കു​റ​ച്ചു​കൂ​ടി വി​ശാ​ല ഹൃ​ദയ​ത്തി​നു​ട​മ​യാ​കു​ന്നു​വെ​ന്നും ഈ ​പ്ര​ബ​ന്ധം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

"വേ ​ഹോം' എ​ന്ന സൗ​ത്ത് കൊ​റി​യ​ൻ സി​നി​മ​യി​ൽ വൃ​ദ്ധ​രോടുള്ള സ്നേ​ഹനി​ർ​ഭ​ര​ത​യി​ലേ​ക്ക് മ​ട​ങ്ങിവ​രാ​നു​ള്ള ക്ഷ​ണ​മാ​ണു​ള്ള​ത്. ആ ​സി​നി​മ സൗ​ത്ത് കൊ​റി​യ​യി​ൽ വ​ലി​യൊ​രു മാ​റ്റ​മു​ണ്ടാ​ക്കി. ഉ​പേ​ക്ഷി​ക്ക​പ്പെ​ടേ​ണ്ട എ​ക്‌​സ്പ​യ​റി ഡേ​റ്റ് ക​ഴി​ഞ്ഞ ച​ര​ക്കു​ക​ൾ അ​ല്ല വൃ​ദ്ധ​മാ​താ​പി​താ​ക്ക​ൾ എ​ന്നും അ​വ​ർ​ക്ക് ഹൃ​ദ​യ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ടംകൊ​ടു​ക്ക​ലാ​ണ് വേ​ണ്ട​ത് എ​ന്നുമുള്ള ചി​ന്ത ശ​ക്ത​മാ​യി. വ​യോ​ജ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​താ​പി​താ​ക്ക​ളെ ത​ള്ളിയി​ടു​ന്ന പ്ര​വ​ണ​ത​യ്ക്ക് വ​ള​രെ വ​ലി​യൊ​രു തോ​തി​ൽ ശ​മ​നം വ​രു​ത്തു​ന്ന​തി​ന് ഈ ​സി​നി​മ സൗ​ത്ത് കൊ​റി​യ​യി​ൽ കാ​ര​ണ​മാ​യി മാ​റി.

"ആ​ൽ​ഫി' അ​തി​സു​ന്ദ​ര​മാ​യ ചി​ത്ര​മാ​ണ്. സ്വ​ന്തം സു​ഖാ​നു​ഭൂ​തി​ക​ളു​ടെ ജീ​വി​ത​ത്തി​ലൂ​ടെ നി​ല​വി​ട്ട കാ​റ്റു​പോ​ലെ പ​റ​ക്കു​ന്ന ക​ഥാ​നാ​യ​ക​ൻ. മാ​റി മാ​റി പ്രേ​മി​ക്കു​ക​യും കാ​മി​ക്കു​ക​യും ഓ​രോ ബ​ന്ധ​ത്തി​ലും ഉ​ണ്ടാ​കു​ന്ന കു​ഞ്ഞു​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഒ​രു ത​വ​ണ ന​ശി​പ്പി​ക്ക​പ്പെ​ട്ട ഭ്രൂ​ണം ക​ണ്ടി​ട്ട് ഇ​യാ​ൾ സ്വ​ർ​ഗ​ത്തി​ലേ​ക്ക് നോ​ക്കും മ​ട്ടി​ൽ അ​ല​റി വി​ളി​ച്ചു പ​റ​യു​ന്നു​ണ്ട് "ഐ ​മ​ർ​ഡ​ർ​ഡ് ദ ​പെ​ർ​ഫെ​ക്റ്റ്‌ലി ഫോ​ർ​മ്ഡ് ഹ്യൂ​മ​ൻ ബീ​യി​ങ്' എ​ന്ന്. ഈ ​ഒ​രു സീ​ൻ ബ്ലാ​ക്ക് സ്ട്രീ​ട് അ​ബോ​ർ​ഷ​നെ​തി​രേ​യു​ള്ള അ​തി​ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന ഒ​രു സീ​നാ​യി മാ​റി.ഗർഭഛിദ്രത്തിനെ​തി​രേ ശ​ക്ത​മാ​യ വി​കാ​രവി​ചാ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​വാ​ൻ "ആ​ൽ​ഫി'ക്ക് ​സാ​ധി​ച്ചു.​

സുഖപ്പെടുത്തുന്ന സിനിമ

പ​ർ​സ്യൂ​ട്ട് ഓ​ഫ് ഹാ​പ്പി​ന​സ്, ബ​ക്ക​റ്റ് ലി​സ്റ്റ്, ലൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫു​ൾ മു​ത​ലാ​യ സി​നി​മ​ക​ൾ ക​ണ്ടി​രി​ക്കു​മ്പോ​ൾ പ്രേ​ക്ഷ​ക​ൻ പെ​ട്ടെ​ന്നൊ​രു മ​ഴപ്പെയ്ത്തി​ൽ ശു​ദ്ധി​യു​ള്ള​വ​നാ​യി മാ​റു​ന്നു. സ്വാ​ർ​ഥ​ത​യു​ടെ ഇ​രു​ൾമു​റി​യി​ൽനി​ന്നു പു​റ​ത്തെ വെ​ട്ട​ത്തി​ലേ​ക്ക് വ​രാ​ൻ ശാ​ന്ത​മാ​യി, സൗ​മ്യ​മാ​യി ആ​രോ അ​യാ​ളെ ക്ഷ​ണി​ക്കു​ക​യാ​ണ്. പു​റ​ത്തേ​ക്ക​യാ​ൾ വ​രു​മ്പോ​ൾ ദൈ​വ​ത്തി​ന്‍റെ പു​തി​യൊ​രു ജ്ഞാ​ന​ത്തി​ന്‍റെ മ​ഴ​പ്പെ​യ്ത്തി​ൽ ആ​യാ​ൾ പു​തി​യ സൃ​ഷ്ടി​യാ​യി പി​റ​ക്കു​ക​യാ​ണ്. സി​നി​മ ന​ൽ​കു​ന്ന വി​മ​ലീ​ക​ര​ണ പ്ര​ക്രി​യ ഇ​തുത​ന്നെ​യാ​ണ്.

കൊല്ലുന്നത്

സി​നി​മ​ ജീ​വി​ത​ത്തി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്നു​ണ്ട്. സ​മൂ​ഹ​ത്തെ വേ​റൊ​രു ദി​ശ​യി​ലേ​ക്ക് വ​ഴിതി​രി​ച്ച് വി​ടു​ന്നു​മു​ണ്ട്. ആ ​ദി​ശ ഒ​ന്നു​കി​ൽ വ​ള​രെ ഭാ​വ​ത്മ​ക​മാ​കാം, അ​ല്ലെ​ങ്കി​ൽ തീ​ർ​ത്തും നി​ഷേ​ധ​പ​ര​മാ​കാം. 2012-​ൽ ജ​യിം​സ് ഹോ​ൾ​മ്സ് എ​ന്നൊ​രാ​ൾ 12 പേ​രെ വെ​ടി​വ​ച്ച് കൊ​ല്ലു​ക​യും 70 പേ​രെ മാ​ര​ക​മാ​യി മു​റി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഡാ​ർ​ക് നൈ​റ്റ് റൈസസ് എ​ന്ന സി​നി​മ ക​ണ്ട​തി​ന്‍റെ പ്ര​ചോ​ദ​ന​ത്താ​ൽ താ​ൻ അ​തി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യ ജോ​ക്ക​റി​നാ​ൽ ആ​വേ​ശി​ത​നാ​യി എ​ന്നാ​ണയാ​ൾ പ​റ​ഞ്ഞ​ത്. അ​യാ​ൾ പോ​ലീ​സി​നോ​ട് പി​ന്നീ​ട് പ​റ​ഞ്ഞ​ത്, താ​ന​ല്ല, ത​ന്നി​ൽ നി​റ​ഞ്ഞാ​ടി​യ ജോ​ക്ക​റാ​ണ് ഈ ​കൊ​ടും ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​ത് എ​ന്നാ​ണ്.

1971-ൽ ​ഇ​റ​ങ്ങി​യ "എ ​ക്ലോ​ക്ക് വ​ർ​ക്ക് ഓ​റ​ഞ്ച്' എ​ന്ന സി​നി​മ അ​മേ​രി​ക്ക​യി​ൽ ക്രൈം ​റേ​റ്റ് പെ​ട്ടെ​ന്ന് കൂ​ടാ​ൻ കാ​ര​ണ​മാ​ക്കി. 1915ൽ ​ബെ​ർ​ത്ത് ഓ​ഫ് നേ​ഷ​ൻ എ​ന്ന സി​നി​മ ഇ​റ​ങ്ങി​യ​തോ​ടുകൂ​ടി "കൂ ​ക്ലൂ​ക്ക്‌​സ് ക്ലാ​ൻ' എ​ന്ന തീ​വ്ര​വാ​ദി സം​ഘ​ട​ന​യി​ലേ​ക്ക് 5 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് പു​തു​താ​യി ചേ​ർ​ന്ന​ത്! സി​നി​മ ഇ​സ് എ ​ഡേ​ഞ്ച​റ​സ് മീ​ഡി​യം എ​ന്ന് ആ​വ​ർ​ത്തി​ച്ച് പ്ര​ഖ്യാ​പി​ച്ചു അ​ന്ന​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റായിരുന്ന വുഡ്റോ വിൽസൺ.

താ​രേ സെമീ​ൻ പ​ർ, രം​ഗ് ദേ ​ബ​സ​ന്തീ, ത്രീ ​ഇ​ഡി​യ​റ്റ്സ്, പീ.​കേ പോ​ലു​ള്ള ന​ല്ല സി​നി​മ​ക​ൾ പ്ര​ദാ​നം ചെ​യ്ത ആ​മി​ർ ഖാ​ൻ ഒ​രു ഇ​ന്‍റ​ർ​വ്യൂ​വി​ൽ ഇ​ങ്ങ​നെ പ​റ​ഞ്ഞു. "സി​നി​മ​യി​ലൂ​ടെ ഒ​രു ക​ലാ​കാ​ര​ൻ സ​മൂ​ഹ​ത്തി​ന് ചൈ​ത​ന്യം ന​ൽ​ക​ണം, ഉ​യ​ർ​ന്ന മൂ​ല്യ​ങ്ങ​ൾ അ​യാ​ൾ കു​ഞ്ഞു​ങ്ങ​ളി​ലും യു​വ​ജ​ന​ങ്ങ​ളി​ലും പ​ക​ർ​ന്നുന​ൽ​ക​ണം, ഒ​രു നാ​ടി​നെ​യും സ​മൂ​ഹ​ത്തെ​യും ക​ലാ​കാ​ര​ൻ വ​ള​ർ​ത്തി​യെ​ടു​ക്ക​ണം.' ശ​രി​യാ​ണ്, സ​മൂ​ഹ​ത്തി​ന് ഒ​രു കൃ​പ​യു​ടെ സൗ​ന്ദ​ര്യം പ​ക​ർ​ന്നുന​ൽ​കാ​നും ഉ​യ​ർ​ന്ന മൂ​ല്യ​ങ്ങ​ൾ പു​തി​യൊ​രു ത​ല​മു​റ​യ്ക്ക് ന​ൽ​കി ദി​ശാ​ബോ​ധം സൃ​ഷ്ടി​ക്കു​വാ​നും ഒ​രു സ​മൂ​ഹ​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും സി​നി​മാക്കാ​ര​നും ക​ട​മ​യു​ണ്ട്. ഇ​നി​യും സി​നി​മ സി​നി​മ​യാ​യി ക​ണ്ടാ​ൽ പോ​രേ എ​ന്ന് പ​റ​യാ​തി​രി​ക്കു​ക! സി​നി​മ ജീ​വി​ത​ത്തെ തൊ​ടു​ന്നു​ണ്ട്, സി​നി​മ ജീ​വി​തം ത​ന്നെ​യാ​ണ്!