അയർലൻഡിലെ ഹോം റൂൾ മൂവ്മെന്റിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യയിൽ ഹോം റൂൾ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. 1916 ൽ ആനി ബസന്റാണ് ഇന്ത്യയിലെ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചത്. ബാലഗംഗാധര തിലകും പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ബ്രിട്ടീഷ് ഇന്ത്യയിൽ തന്നെ നാട്ടു രാജ്യങ്ങൾക്ക് സ്വയംഭരണാവകാശം നൽകുക, രാഷ്ട്രീയ വിദ്യാഭ്യാസം നൽകുക, സ്വയം ഭരണത്തിനായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക, ബ്രിട്ടീഷുകാരുടെ ഭരണനയങ്ങൾക്കെതിരേ സംസാരിക്കാൻ ഇന്ത്യക്കാരെ സജ്ജരാക്കുക, ബ്രിട്ടീഷ് ഗവണ്മെന്റിൽ ഇന്ത്യക്കാർക്ക് വേണ്ടത്ര പ്രാധാന്യം നേടിയെടുക്കുക തുടങ്ങിയവയായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം.അതിനുവേണ്ടി പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടത്തുന്നതിനിടയിലാണ് 1917ൽ ആനി ബസന്റിനെ അറസ്റ്റ് ചെയ്യുന്നത്. ഇതും വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവച്ചു.
1918 ആയപ്പോഴേക്കും ബാലഗംഗാധര തിലക് ഇംഗ്ലണ്ടിലേക്കു പോയി. ഇതോടെ ആനി ബസന്റിന് ഒറ്റയ്ക്ക് പ്രസ്ഥാനത്തെ നയിക്കാനാകാത്ത സ്ഥിതി വന്നു. അപ്പോഴേക്കും ഗാന്ധിജി ഒരു നേതാവായി ഉയർന്നു വരാൻ തുടങ്ങിയിരുന്നു. അതോടെ പ്രസ്ഥാനവും കോണ്‍ഗ്രസിൽ ലയിച്ചു.