+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​സി മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ലേ​ക്ക് കൂ​ടു​മാ​റു​മെ​ന്ന് ക​രു​തു​ന്നി​ല്ല: സോ​റി​യാ​നോ

ല​ണ്ട​ൻ: ല​യ​ണ​ൽ മെ​സി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ക്ല​ബാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ൽ ചേ​രു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് ക്ല​ബ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഫെ​റ​ൻ സോ​റി​യാ​നോ. മെ​സി​യെ ത​നി​ക്ക് ന​ന്നാ
മെ​സി മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ലേ​ക്ക് കൂ​ടു​മാ​റു​മെ​ന്ന് ക​രു​തു​ന്നി​ല്ല: സോ​റി​യാ​നോ
ല​ണ്ട​ൻ: ല​യ​ണ​ൽ മെ​സി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ക്ല​ബാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ൽ ചേ​രു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് ക്ല​ബ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഫെ​റ​ൻ സോ​റി​യാ​നോ. മെ​സി​യെ ത​നി​ക്ക് ന​ന്നാ​യി അ​റി​യാം. മെ​സി​യും കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. അ​ദ്ദേ​ഹം ബാ​ഴ്സ​ലോ​ണ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യെ​ന്നാ​ണ് ക​രു​തു​ന്നതെ​ന്നും ബാ​ഴ്സ​യു​ടെ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ് കൂടിയായ സോ​റി​യാ​നോ പ​റ​ഞ്ഞു.

എ​ന്നാ​ൽ ബാ​ഴ്സ​യു​മാ​യു​ള്ള മെ​സി​യു​ടെ ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ താ​രം ക്ല​ബ് വി​ടാ​നു​ള്ള സാ​ധ്യ​ത​യും സോ​റി​യാ​നോ ത​ള്ളി ക​ള​ഞ്ഞി​ല്ല. ബാ​ഴ്സ​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മെ​സി ചൈ​ന​യി​ലോ യു​എ​സി​ലോ ഉ​ള്ള ക്ല​ബി​ൽ ചേ​ർ​ന്നേ​ക്കാം. അ​തു​വ​രെ മെ​സി ബാ​ഴ്സ​യി​ൽ ത​ന്നെ തു​ട​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും സോ​റി​യാ​നോ പ​റ​ഞ്ഞു.

2003 മു​ത​ൽ 2008 ബാ​ഴ്സ​ലോ​ണ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു സോ​റി​യാ​നോ.
More in Latest News :