+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൾ സെന്‍റർ തട്ടിപ്പ്: നാല് ഇന്ത്യക്കാരടക്കമുള്ളവർ കുറ്റക്കാരെന്ന് യുഎസ്

വാഷിംഗ്ടണ്‍: യുഎസ് പൗരൻമാരെ ലക്ഷ്യമിട്ട് കോൾ സെന്‍റർ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പിൽ നാല് ഇന്ത്യക്കാരും പാക്കിസ്ഥാൻകാരനുമടക്കം അഞ്ചു പേർ കുറ്റക്കാരാണെന്ന് യുഎസ് നീതിന്യായ കോടതി. ഇന്ത്യ ആസ്ഥാനമായുള്
കോൾ സെന്‍റർ തട്ടിപ്പ്: നാല് ഇന്ത്യക്കാരടക്കമുള്ളവർ കുറ്റക്കാരെന്ന് യുഎസ്
വാഷിംഗ്ടണ്‍: യുഎസ് പൗരൻമാരെ ലക്ഷ്യമിട്ട് കോൾ സെന്‍റർ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പിൽ നാല് ഇന്ത്യക്കാരും പാക്കിസ്ഥാൻകാരനുമടക്കം അഞ്ചു പേർ കുറ്റക്കാരാണെന്ന് യുഎസ് നീതിന്യായ കോടതി. ഇന്ത്യ ആസ്ഥാനമായുള്ള കോൾ സെന്‍റർ വഴിയാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. രാജുഭായ് പട്ടേൽ (32), വിരാജ് പട്ടേൽ (33), ദിലീപ് കുമാർ അംബൽ പട്ടേൽ (53) എന്നീ ഇന്ത്യാക്കാരും പാക്കിസ്ഥാൻ പൗരനായ ഫഹദ് അലി (25)യുമാണ് കുറ്റക്കാരെന്ന് ടെക്സസിലെ ജില്ലാ കോടതി ജഡ്ജി ഡോവിഡ് ഹിറ്റ്നർ കണ്ടെത്തി.

മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലെ അനധികൃത കോൾ സെന്‍ററുകളിലെ ജീവനക്കാർ യുഎസ് പൗരന്മാരിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നാണു പരാതി. ആദായനികുതി വകുപ്പിൽനിന്നാണെന്നു തെറ്റിധരിപ്പിച്ചാണു തട്ടിപ്പിനു കളമൊരുക്കിയത്. ഹർദിക് പട്ടേലിന്‍റെ നേതൃത്വത്തിലാണു കോൾ സെന്‍റർ നടത്തിയിരുന്നത്. ഹർദിക് പട്ടേലും സമാന കേസിൽ കുറ്റക്കാരനാണെന്ന് ഇതേ കോടതി കണ്ടെത്തിയിരുന്നു.

വിരാജ് പട്ടേലാണ് ഇന്ത്യയിലെ കോൾ സെന്‍ററുകലുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചിരുന്നത്. ഇല്ലിനോയി കേന്ദ്രീകരിച്ച് രാജുഭായ് പട്ടേലും കാലിഫോർണിയയിൽ ദിലീപ് കുമാറും ചിക്കാഗോയിൽ ഫഹദ് അലിയുമാണ് തട്ടിപ്പ് നടത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എഫ്ബിഐ ഉദ്യോഗസ്ഥർ നേരത്തേ മുംബൈയിൽ എത്തിയിരുന്നു.

യുഎസിലെ ഐആർഎസ് (നികുതി വിഭാഗം) ഉദ്യോഗസ്ഥർ ചമഞ്ഞു യുഎസ് പൗരൻമാരെ ഫോണ്‍ ചെയ്യുന്ന സംഘം അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിയും. വിവരങ്ങൾ നൽകിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നു ഭീഷണിയുമുണ്ടാകും. ബാങ്കിൽനിന്നെന്ന വ്യാജേന വിളിക്കുന്നവർ, കുടിശിക വരുത്തിയ തുക തങ്ങൾ നൽകുന്ന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
More in Latest News :