+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി-ബ്രാഞ്ചിൽനിന്നു വിവരം നൽകണം: വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടിബ്രാഞ്ചിൽ നിന്നു വിവരാവകാശപ്രകാരം രേഖകൾ നൽകണമെന്ന് വിവരാവകാശ കമ്മീഷൻ. ഡിജിപി ടി.പി. സെൻകുമാറിനാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്.ടി ബ്രാഞ്ചിലെ
ടി-ബ്രാഞ്ചിൽനിന്നു വിവരം നൽകണം: വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി-ബ്രാഞ്ചിൽ നിന്നു വിവരാവകാശപ്രകാരം രേഖകൾ നൽകണമെന്ന് വിവരാവകാശ കമ്മീഷൻ. ഡിജിപി ടി.പി. സെൻകുമാറിനാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്.

ടി ബ്രാഞ്ചിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന് ഡിജിപി സെൻകുമാർ കഴിഞ്ഞ മാസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 2009-ലെ ഡിജിപി ജേക്കബ് പുന്നൂസിന്‍റെ സർക്കുലറിലെ നിർദ്ദേശ പ്രകാരം വിവരങ്ങൾ നൽകണമെന്നും ഇത് കർശനമായി പാലിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ സർക്കുലർ പുറപ്പെടുവിച്ചത്. പോലീസിലെ പല വിവരങ്ങളും രഹസ്യ സ്വഭാവമുള്ളവയെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു ഡിജിപിയുടെ നടപടി.
More in Latest News :