+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഢീഷയിൽ മാവോയിസ്റ്റ് ആക്രമണം: സൈനികൻ കൊല്ലപ്പെട്ടു

കന്ദമാൽ: ഒഢീഷയിലെ കന്ദമാലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. പത്തു സൈനികർക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രി ബലിഗുദയിലെ വനത്തിൽ പതിയിരുന്ന മാവോയിസ്റ്റുകൾ സൈനികർക്കു നേരെ വെടിയു
ഒഢീഷയിൽ മാവോയിസ്റ്റ് ആക്രമണം: സൈനികൻ കൊല്ലപ്പെട്ടു
കന്ദമാൽ: ഒഢീഷയിലെ കന്ദമാലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. പത്തു സൈനികർക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രി ബലിഗുദയിലെ വനത്തിൽ പതിയിരുന്ന മാവോയിസ്റ്റുകൾ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിലെ സൈനികനായ ലക്ഷ്‌മീകാന്ദ് ജയിനാണ് മരിച്ചത്. മാവോയിസ്റ്റ് ആക്രമണത്തെ തുടർന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. പരിക്കേറ്റ മൂന്നു സൈനികരെ ബലിഗുദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഗുരുതരമായി പരിക്കേറ്റവരെ ബർഹാംപുരിലെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിയും പോലീസ് മേധാവി അറിയിച്ചു.
More in Latest News :