+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിളച്ചുമറിഞ്ഞ് സുഗന്ധം വിളയും ഭൂമി

പ​​​തി​​​വി​​​ലും വീര്യം നിറഞ്ഞ പോ​​​രാ​​​ട്ട​​​മാ​​​ണ് ഇടുക്കി ജി​​​ല്ല​​​യി​​​ലെ എ​​​ല്ലാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​വ​​​ണ​​​. നി​​​ർ​​​മാ​​​ണ​​​നി​​​രോ​​​ധ​​​നം, ഭൂ​​​പ​​​തി​​​വ് ച​​​
തിളച്ചുമറിഞ്ഞ് സുഗന്ധം വിളയും ഭൂമി
പ​​​തി​​​വി​​​ലും വീര്യം നിറഞ്ഞ പോ​​​രാ​​​ട്ട​​​മാ​​​ണ് ഇടുക്കി ജി​​​ല്ല​​​യി​​​ലെ എ​​​ല്ലാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​വ​​​ണ​​​. നി​​​ർ​​​മാ​​​ണ​​​നി​​​രോ​​​ധ​​​നം, ഭൂ​​​പ​​​തി​​​വ് ച​​​ട്ട​​​പ​​​രി​​​ഷ്ക​​​ര​​​ണം, കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എമ്മിന്‍റെ മു​​​ന്ന​​​ണി​​​മാ​​​റ്റം, ഇ​​​ടു​​​ക്കി​​​പാ​​​ക്കേ​​​ജ് തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന ച​​​ർ​​​ച്ച​​​യാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജി​​​ല്ല​​​യി​​​ലെ അ​​​ഞ്ചു​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും വീ​​​റും​​​വാ​​​ശി​​​യും ഏ​​​റു​​​ക​​​യാ​​​ണ്. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സു​​​ക​​​ൾ നേ​​​രി​​​ട്ട് ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന തൊ​​​ടു​​​പു​​​ഴ​​​യും ഇ​​​ടു​​​ക്കി​​​യും മ​​​ന്ത്രി എം.​​​എം.​ മ​​​ണി മ​​​ത്സ​​​രി​​​ക്കു​​​ന്ന ഉ​​​ടു​​​ന്പ​​​ൻ​​​ചോ​​​ല​​​യും സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ്.

ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശ​​​ക്ത​​​മാ​​​യ സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്ന ഹൈ​​​റേ​​​ഞ്ച് സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി​​​യു​​​ടെ​​​യും മൂ​​​ന്നാ​​​റി​​​ലെ തോ​​​ട്ടം​​​തൊ​​​ഴി​​​ലാ​​​ളി കൂ​​​ട്ടാ​​​യ്മ​​​യാ​​​യ പൊ​​​ന്പി​​​ള ഒ​​​രു​​​മൈ​​​യു​​​ടെ​​​യും സ്വാ​​​ധീ​​​നം ഇ​​​ക്കു​​​റി ഇ​​​ല്ലാ​​​ത്ത​​​ത് മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി​​​ട്ടു​​​ണ്ട്. നി​​​ർ​​​മാ​​​ണനി​​​രോ​​​ധ​​​നം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ജി​​​ല്ല​​​യി​​​ൽ ഭൂ​​​പ​​​രി​​​ഷ്ക​​​ര​​​ണ ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി​​​ചെ​​​യ്യാ​​​ത്ത സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫ് ന​​​ട​​​ത്തി​​​യ ഹ​​​ർ​​​ത്താ​​​ലോ​​​ടെ ഈ ​​​വി​​​ഷ​​​യം പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​ക്കി മാ​​​റ്റാ​​​ൻ യു​​​ഡി​​​എ​​​ഫി​​​നാ​​​യി. എ​​​ന്നാ​​​ൽ ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ച്ച​​​താ​​​യും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സാ​​​ധ്യ​​​മാ​​​യ​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്നു​​​മു​​​ള്ള ഉ​​​റ​​​പ്പാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ മു​​​ന്നി​​​ൽ​​​ വ​​​യ്ക്കു​​​ന്ന​​​ത്.

2016ൽ ഉ​​​ടു​​​ന്പ​​​ൻ​​​ചോ​​​ല, പീ​​​രു​​​മേ​​​ട്, ദേ​​​വി​​​കു​​​ളം മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​നൊ​​​പ്പമായിരുന്നു. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എം യു​​​ഡി​​​എ​​​ഫ് വി​​​ട്ട് എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ എ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​ടു​​​ക്കി​​​യും എ​​​ൽ​​​ഡി​​​എ​​​ഫി​​​ലാ​​​യി. ​നി​​​ല​​​വി​​​ൽ തൊ​​​ടു​​​പു​​​ഴ മാ​​​ത്ര​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പ​​​മു​​​ള്ള​​​ത്.

തൊ​​​ടു​​​പു​​​ഴ

യു​​​ഡി​​​എ​​​ഫി​​​ന് ശ​​​ക്ത​​​മാ​​​യ മേ​​​ൽ​​​ക്കോ​​​യ്മ​​​യു​​​ള്ള തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് പി.​​​ജെ.​ ജോ​​​സ​​​ഫ് ത​​​ന്നെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യും യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി.​ നേ​​​ര​​​ത്തേ ജോസഫിന്‍റെ സ​​​ഹ​​​യാ​​​ത്രി​​​ക​​​നും നി​​​ല​​​വി​​​ൽ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എം ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യം​​​ഗ​​​വു​​​മാ​​​യ പ്ര​​​ഫ.​ കെ.​​​ഐ.​​​ആ​​​ന്‍റ​​​ണി​​​യാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി. എ​​​ൻ​​​ഡി​​​എ​​​യ്ക്കു​​​വേ​​​ണ്ടി ബി​​​ജെ​​​പി​​​യി​​​ലെ യു​​​വ​​​നേ​​​താ​​​വ് പി.​ ​​ശ്യാം​​​രാ​​​ജും മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും കൂ​​​ടി​​​യ ഭൂ​​​രി​​​പ​​​ക്ഷം(45,587)നേ​​​ടി​​​യ പി.​​​ജെ. ​ജോ​​​സ​​​ഫ് വി​​​ക​​​സ​​​ന​​​ത്തി​​​ൽ തൊ​​​ടു​​​പു​​​ഴ​​​യെ സം​​​സ്ഥാ​​​ന​​​ത്തെ മാ​​​തൃ​​​കാ മ​​​ണ്ഡ​​​ല​​​മാ​​​ക്കി​​​യെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​വു​​​മാ​​​യി വോ​​​ട്ട​​​ർ​​​മാ​​​രെ സ​​​മീ​​​ക്കു​​​ന്പോ​​​ൾ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​യി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് 37,023 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു മേ​​​ൽ​​​ക്കോ​​​യ്മ. ആ​​​കെ​​​യു​​​ള്ള 12 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഒ​​​ന്പ​​​തി​​​ട​​​ത്തും യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​പ്പോ​​​ൾ തൊ​​​ടു​​​പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലും വെ​​​ള്ളി​​​യാ​​​മ​​​റ്റ​​​ത്തും സ്വ​​​ത​​​ന്ത്ര​​​രു​​​ടെ പി​​​ന്തു​​​ണ​​​യി​​​ലാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​ത്തി​​​ലേ​​​റി​​​യ​​​ത്.

ഇ​​​ടു​​​ക്കി

കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എമ്മിന്‍റെ മു​​​ന്ന​​​ണി​​​മാ​​​റ്റ​​​ത്തെ തു​​​ട​​​ർ​​​ന്നു ശ​​​ക്ത​​​മാ​​​യ മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​മാ​​​ണ് ഇ​​​ടു​​​ക്കി. ​യു​​​ഡി​​​എ​​​ഫി​​​ന് ശ​​​ക്ത​​​മാ​​​യ അ​​​ടി​​​ത്ത​​​റ​​​യു​​​ള്ള ഇ​​​വി​​​ടെ ക​​​ഴി​​​ഞ്ഞ നാ​​​ലു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ചു ജ​​​യി​​​ച്ച കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എ​​​മ്മി​​​ലെ റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ ഇ​​​ക്കു​​​റി എ​​​ൽ​​​ഡി​​​എ​​​ഫ് പ​​​ക്ഷ​​​ത്തു​​​നി​​​ന്നാ​​​ണ് ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്.​ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്താ​​​യി​​​രു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് വി​​​ട്ട് പി.​​​ജെ.​ ജോ​​​സ​​​ഫി​​​നൊ​​​പ്പം ചേ​​​ർ​​​ന്ന ഇ​​​ടു​​​ക്കി മു​​​ൻ എം​​​പി കെ. ​​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യും മ​​​ത്സ​​​രി​​​ക്കു​​​ന്നു.

ഭൂ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ യു​​​ഡി​​​എ​​​ഫ് പ്ര​​​ചാ​​​ര​​​ണ ആ​​​യു​​​ധ​​​മാ​​​ക്കു​​​ന്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പ​​​ട്ട​​​യം, പെ​​​ൻ​​​ഷ​​​ൻ​ വി​​​ത​​​ര​​​ണ​​​വു​​​മെ​​​ല്ലാം എ​​​ൽ​​​ഡി​​​എ​​​ഫും ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്നു.​ എ​​​ൻ​​​ഡി​​​എ​​​യ്ക്കു​​​വേ​​​ണ്ടി ബി​​​ഡി​​​ജെ​​എ​​​സി​​​ലെ അ​​​ഡ്വ.​ സം​​​ഗീ​​​ത വി​​​ശ്വ​​​നാ​​​ഥ​​​നും ക​​​ള​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യ​​​തോ​​​ടെ ശ​​​ക്ത​​​മാ​​​യ മ​​​ത്സ​​​ര​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 9,333 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണ് റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ വി​​​ജ​​​യി​​​ച്ച​​​ത്. 2019-ലെ ​​​ലോ​​​ക്സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് 20,928 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 27,403 വോ​​​ട്ട് നേ​​​ടി​​​യ എ​​​ൻ​​​ഡി​​​എ​​​യ്ക്ക് ലോ​​​ക്സ​​​ഭ​​​യി​​​ൽ 10,891 വോ​​​ട്ടു​​​ക​​​ൾ മാ​​​ത്ര​​​മേ ല​​​ഭി​​​ച്ചു​​​ള്ളൂ.​​​കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എമ്മിന്‍റെ മു​​​ന്ന​​​ണി​​​മാ​​​റ്റ​​​ത്തി​​​നു ശേ​​​ഷം ന​​​ട​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഏ​​​ക ന​​​ഗ​​​ര​​​സ​​​ഭ​​​യാ​​​യ ക​​​ട്ട​​​പ്പ​​​ന​​​യും നാ​​​ലു​​​ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ന്ന​​​പ്പോ​​​ൾ മ​​​റ്റു അ​​​ഞ്ചു​​​ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ശേ​​​ഷി​​​ക്കെ വി​​​ജ​​​യം ല​​​ക്ഷ്യ​​​മി​​​ട്ട് മൂ​​​ന്നു മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും അ​​​തി​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലാ​​​ണ്.

ഉ​​​ടു​​​ന്പ​​​ൻ​​​ചോ​​​ല

മ​​​ന്ത്രി എം.​​​എം.​ മ​​​ണി​​​യു​​​ടെ മ​​​ണ്ഡ​​​ല​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഉ​​​ടു​​​ന്പ​​​ൻ​​​ചോ​​​ല ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​നാ​​​ണ് സാ​​​ക്ഷ്യം​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്.​ ക​​​ർ​​​ഷ​​​ക​​​രും തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും വി​​​ധി നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ എം.​​​എം.​ മ​​​ണി​​​ക്ക് മു​​​ൻ എം​​​എ​​​ൽ​​​എ യു​​​ഡി​​​എ​​​ഫി​​​ലെ അ​​​ഡ്വ. ​ഇ.​​​എം. ​ആ​​​ഗ​​​സ്തി ശ​​​ക്ത​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​യു​​​യ​​​ർ​​​ത്തു​​​ന്നു. എ​​​ൻ​​​ഡി​​​എ​​​യ്ക്കു വേ​​​ണ്ടി ബി​​​ഡി​​​ജെ​​എ​​സി​​​ലെ സ​​​ന്തോ​​​ഷ് മാ​​​ധ​​​വ​​​നും മ​​​ത്സ​​​രരം​​​ഗ​​​ത്തു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എം.​​​എം. ​മ​​​ണി 1,109 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​വി​​​ടെ​​നി​​​ന്നു വി​​​ജ​​​യി​​​ച്ച​​​ത്. 1987 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും വി​​​ജ​​​യി​​​ച്ച യു​​​ഡി​​​എ​​​ഫി​​​ൽനി​​​ന്നു കെ.​​​കെ.​ ജ​​​യ​​​ച​​​ന്ദ്ര​​​ൻ 2001-ൽ ​​​സീ​​​റ്റ് പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ​​​ല്ലാം വി​​​ജ​​​യം എ​​​ൽ​​​ഡി​​​എ​​​ഫി​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു.

വൈ​​​ദ്യു​​​തിമ​​​ന്ത്രി​​​യാ​​​യ എം.​​​എം.​ മ​​​ണി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ഇ​​​ക്കു​​​റി എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ തു​​​റു​​​പ്പു​​​ചീ​​​ട്ട്. എ​​​ന്നാ​​​ൽ ഭൂ​​​പ്ര​​​ശ്ന​​​ങ്ങ​​​ളും തോ​​​ട്ടം​​​തൊ​​​ഴി​​​ലാ​​​ളി മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​രോ​​​ധക്കോ​​​ട്ട​​​ തീ​​​ർ​​​ക്കു​​​ന്ന​​​ത്. ജി​​​ല്ല​​​യി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് ഏ​​​റെ പ്ര​​​തീ​​​ക്ഷ വ​​​യ്ക്കു​​​ന്ന മ​​​ണ്ഡ​​​ലം എ​​​ങ്ങ​​​നെ​​​യും കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കാ​​​നു​​​ള്ള തീ​​​വ്രശ്ര​​​മ​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റേ​​​ത്.

2019-ലെ ​​​ലോ​​​ക്സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 12,494 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം യു​​​ഡി​​​എ​​​ഫ് നേ​​​ടി​​​യി​​​രു​​​ന്നു. ഈ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​നു​​​ള്ള​​​ത്.​​​എ​​​ന്നാ​​​ൽ ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ഭ​​​ര​​​ണം പി​​​ടി​​​ക്കാ​​​നാ​​​യ​​​ത് എ​​​ൽ​​​ഡി​​​എ​​​ഫി​​​നും പ്ര​​​തീ​​​ക്ഷ​​​ ന​​​ൽ​​​കു​​​ന്നു. എ​​​ൻ​​​ഡി​​​എ​​​യ്ക്ക് ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 10,863 വോ​​​ട്ടു​​​ക​​​ളാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ല​​​ഭി​​​ച്ച​​​ത്.

പീ​​​രു​​​മേ​​​ട്

ജി​​​ല്ല​​​യി​​​ൽ യു​​​ഡി​​​എ​​​ഫി​​​നും എ​​​ൽ​​​ഡി​​​എ​​​ഫി​​​നും തു​​​ല്യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​മാ​​​ണ് പീ​​​രു​​​മേ​​​ട്. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 314 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ സി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി​​യാ​​യി​​രു​​ന്ന ഇ.​​​എ​​​സ്.​ ബി​​​ജി​​​മോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ലെ അ​​​ഡ്വ. സി​​​റി​​​യ​​​ക് തോ​​​മ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ കൈ​​​വി​​​ട്ട വി​​​ജ​​​യം ഇ​​​ക്കു​​​റി തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​മെ​​​ന്ന പ്ര​​​തി​​​ജ്ഞ​​​യി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യും യു​​​ഡി​​​എ​​​ഫി​​​നാ​​​യി മ​​​ത്സ​​​രരം​​​ഗ​​​ത്തു​​​ള്ള അ​​​ഡ്വ.​ സി​​​റി​​​യ​​​ക് തോ​​​മ​​​സ്. തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വാ​​​യ വാ​​​ഴൂ​​​ർ സോ​​​മ​​​നാ​​​ണ് ഇ​​​ക്കു​​​റി എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി. ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്കും വെ​​​ല്ലു​​​വി​​​ളി സൃ​​​ഷ്ടി​​​ച്ച് ബി​​​ജെ​​​പി​​​യി​​​ലെ ശ്രീ​​​ന​​​ഗ​​​രി രാ​​​ജ​​​നും രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ ഇ​​​വി​​​ടെ മത്സ​​​രം ക​​​ടു​​​ക​​​ട്ടി​​​യാ​​​ണ്.

പൂ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന തോ​​​ട്ടം​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളും മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വി​​​ക​​​സ​​​ന​​​മു​​​ര​​​ടി​​​പ്പു​​​മെ​​​ല്ലാം യു​​​ഡി​​​എ​​​ഫ് മു​​​ഖ്യ പ്ര​​​ചാ​​​ര​​​ണ വി​​​ഷ​​​യ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്പോ​​​ൾ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ചാ​​​ര​​​ണം മു​​​ന്നേ​​​റു​​​ന്ന​​​ത്.​ ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 23,380 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് നേ​​​ടി​​​യ​​​തെ​​​ങ്കി​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ളം മാ​​​റി.​ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ആ​​​റു​​​ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ന്ന​​​പ്പോ​​​ൾ മൂ​​​ന്നു​​​ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന് നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​നാ​​​യ​​​ത്. എ​​​ൻ​​​ഡി​​​എ്ക്ക് ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 11,833 വോ​​​ട്ടു​​​ക​​​ളും ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 9,070 വോ​​​ട്ടു​​​ക​​​ളു​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്.​

ദേ​​​വി​​​കു​​​ളം

സം​​​വ​​​ര​​​ണ മ​​​ണ്ഡ​​​ല​​​മാ​​​യ ദേ​​​വി​​​കു​​​ള​​​ത്ത് പു​​​തു​​​മു​​​ഖ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള മ​​​ത്സ​​​ര​​​മാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്.​​​കോ​​​ണ്‍ഗ്ര​​​സ് മൂ​​​ന്നാ​​​ർ ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഡി.​ ​​കു​​​മാ​​​റാ​​​ണ് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി.​ ഡി​​​വൈ​​​എ​​​ഫ്ഐ സം​​​സ്ഥാ​​​ന​​​ ക​​​മ്മി​​​റ്റി​​​യം​​​ഗം എ.​ ​​രാ​​​ജ​​​യാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​നാ​​​യി പോ​​​രാ​​​ടു​​​ന്ന​​​ത്. എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​ഐ​​​എ​​​ഡി​​​എം​​​കെ അം​​​ഗ​​​ത്തി​​​ന്‍റെ പ​​​ത്രി​​​ക ത​​​ള്ളി​​​യ​​​തോ​​​ടെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന എ​​​സ്.​ ഗ​​​ണേ​​​ശ​​​ന് പി​​​ന്തു​​​ണ​ ന​​​ൽ​​​കാ​​​ൻ എ​​​ൻ​​​ഡി​​​എ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​

യു​​​ഡി​​​എ​​​ഫി​​​നും എ​​​ൽ​​​ഡി​​​എ​​​ഫി​​​നും തു​​​ല്യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​മാ​​​ണ് ദേ​​​വി​​​കു​​​ളം.​ ക​​​ഴി​​​ഞ്ഞ ആ​​​റു​​​ത​​​വ​​​ണ​​​യും യു​​​ഡി​​​എ​​​ഫി​​​നു​​​വേ​​​ണ്ടി എ.​​​കെ.​ മ​​​ണി മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ൾ ആ​​​ദ്യ​​​മൂ​​​ന്നു​​​ത​​​വ​​​ണ വി​​​ജ​​​യം മ​​​ണി​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു.​ എ​​​ന്നാ​​​ൽ പി​​​ന്നീ​​​ടു ന​​​ട​​​ന്ന മൂ​​​ന്നു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി എ​​​സ്.​ രാ​​​ജേ​​​ന്ദ്ര​​​നാ​​​യി​​​രു​​​ന്നു വി​​​ജ​​​യം. 2006 മു​​​ത​​​ൽ ഇ​​​ദ്ദേ​​​ഹ​​​മാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.​

തോ​​​ട്ടം ​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി മൂ​​​ന്നാ​​​റി​​​ൽ ശ​​​ക്ത​​​മാ​​​യ മു​​​ന്നേ​​​റ്റം ന​​​ട​​​ത്തി​​​യ പൊ​​​ന്പി​​​ള ഒ​​​രു​​​മൈ​​​യു​​​ടെ തേ​​​രോ​​​ട്ട​​​ത്തി​​​ന് ക​​​ടി​​​ഞ്ഞാ​​​ണി​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ​​​യ​​​ത്തി​​​ലൂ​​​ടെ എ​​​ൽ​​​ഡി​​​എ​​​ഫി​​​നാ​​​യി​​​രു​​​ന്നു.​ ജാ​​​തി സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ളും എ​​​സ്റ്റേ​​​റ്റ് ല​​​യ​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു സ്വ​​​ന്ത​​​മാ​​​യി വീ​​​ടെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മെ​​​ല്ലാം ഇ​​​വി​​​ടെ മു​​​ഖ്യ​​​ പ്ര​​​ചാ​​​ര​​​ണവി​​​ഷ​​​യ​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ന്പോ​​​ൾ ഇ​​​ക്കു​​​റി​​​യും പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത​​​യ്ക്കു കു​​​റ​​​വി​​​ല്ല. മ​​​ണ്ഡ​​​ലം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ എ​​​ല്ലാ ശ്ര​​​മ​​​വും എ​​​ൽ​​​ഡി​​​എ​​​ഫ് ന​​​ട​​​ത്തു​​​ന്പോ​​​ൾ പ​​​ഴ​​​യ​​​കാ​​​ല പ്ര​​​താ​​​പം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ ക​​​ഠി​​​ന​​​ശ്ര​​​മം.

ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് 5,782 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.​​​എ​​​ന്നാ​​​ൽ 2019-ലെ ​​​ലോ​​​ക്സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് 24,036 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യ മേ​​​ൽക്കൈ നേ​​​ടി​​​യ​​​പ്പോ​​​ൾ എ​​​ൻ​​​ഡി​​​എ​​​യ്ക്ക് 7,498 ​​​വോ​​​ട്ടു​​​ക​​​ളും ല​​​ഭി​​​ച്ചു.​ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് മി​​​ക​​​ച്ച​​​പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ചു.​ ആ​​​കെ​​​യു​​​ള്ള 13 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ എ​​​ട്ടി​​​ട​​​ത്തും എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​പ്പോ​​​ൾ അ​​​ഞ്ചി​​​ട​​​ത്ത് മാ​​​ത്ര​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന് മേ​​​ൽക്കൈ നേ​​​ടാ​​​നാ​​​യ​​​ത്.

ജെ​​​യി​​​സ് വാ​​​ട്ട​​​പ്പി​​​ള്ളി​​​ൽ