സന്ധിവാതം കാരണമുള്ള മുട്ടുവേദന പലർക്കും ഉണ്ടാകാറുണ്ട്. വേദന അസഹ്യമാകുകയും ഡോക്ടറെ സമീപിക്കുകയും ചെയ്യുന്പോഴായിരിക്കും ഇത്തരം രോഗങ്ങൾ മൂലമുള്ള വേദന പൂർണമായും മാറ്റാൻ സാധിക്കുമെന്നും മുട്ടുവേദനയ്ക്കുള്ള മരുന്നുകളില്ലാതെ ജീവിക്കാൻ സാധിക്കുമെന്നും പലരുമറിയുന്നത്.
കാൽമുട്ടിലെ സന്ധി നമ്മെ വ്യത്യസ്ത രീതികളിൽ ചലിക്കാൻ അനുവദിക്കുന്നു. സന്ധി സമ്മർദത്തെ ആഗിരണം ചെയ്യുകയും തടസമില്ലാതെ ചലിക്കുകയും ചെയ്യുന്നതുകൊണ്ട് ആരോഗ്യമുള്ള ഒരു കാൽമുട്ട് അനായാസം മടങ്ങുന്നു. ഇതു നടക്കാനും മുട്ടുമടക്കി ഇരിക്കാനും വേദനയില്ലാതെ തിരിയാനും അനുവദിക്കുന്നു. പക്ഷേ കാൽമുട്ടിന് തകരാറുള്ളപ്പോൾ സന്ധിക്കു സമ്മർദം ആഗിരണം ചെയ്യുന്നതിനുള്ള ശേഷി നഷ്ടപ്പെട്ടേക്കാം.
കാൽമുട്ടിന്റെ ഒന്നോ അതിലധികമോ ഭാഗങ്ങൾക്കു തകരാറുണ്ടെങ്കിൽ അതു സന്ധികളുടെ ചലനത്തെ ബാധിക്കുന്നു. കാലാന്തരത്തിൽ തരുണാസ്ഥികളിൽ വിള്ളലുണ്ടാകുകയോ തേയ്മാനം സംഭവിക്കുകയോ ചെയ്യുന്നു. സന്ധികൾ പരസ്പരം ഉരയാനാരംഭിക്കുന്പോൾ വേദന അനുഭവപ്പെട്ടേക്കാം. തന്മൂലം ചലിക്കുന്പോഴോ വിശ്രമിക്കുന്പോഴോ വേദനയുണ്ടാവാം. അതിനാൽ ആർത്രൈറ്റിസ് രോഗികൾ കൃത്യസമയത്തു തന്നെ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.
ആർത്രൈറ്റിസ് മൂലമുണ്ടാകുന്ന അപചയത്തിന്റെ ആദ്യഘട്ടത്തിൽ ഓസ്റ്റിയോഫൈറ്റസ് (എല്ലുകളുടെ പുറത്തേക്കുള്ള വളർച്ച) സംഭവിക്കുന്നു. കാലാന്തരത്തിൽ നടക്കുന്പോൾ പോലും ഈ മൂർച്ചയുള്ള ഓസ്റ്റിയോ ഫൈറ്റസ് സ്നായുക്കൾ ദ്രവിക്കുന്നതിന് കാരണമാകും. തന്മൂലം കാൽമുട്ടിന് പൂർണമായ അപചയം സംഭവിച്ചേക്കാം.
നടക്കാൻ സാധിക്കാത്തത്ര വൈകല്യങ്ങളുണ്ടായിരുന്ന പലരും കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി പഴയതുപോലെ ഉന്മേഷത്തോടുകൂടി നടക്കുന്നുണ്ട്. സന്ധിവാതം മൂലമോ മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന മുട്ടുവേദന കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്. തന്മൂലം മറ്റ് അസുഖങ്ങൾ ഒന്നുമില്ലെങ്കിൽ വേദനസംഹാരിയുടെ സഹായമില്ലാതെയും പരസഹായം ഇല്ലാതെയും നടക്കുവാനും ദൈംദിന കാര്യങ്ങൾ ചെയ്യാനും സാധിക്കുന്നു.
ഡോ. ജെഫേഴ്സണ്‍ ജോർജ്
(ലേഖകൻ കിംസ് ഹെൽത്ത് ഓർത്തോപീഡിക്സ് കണ്‍സൾട്ടന്റ് ആണ്)