+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈന ഒാർത്തുവയ്ക്കേണ്ട പാഠങ്ങൾ

ഇ​ന്ത്യ ഒ​രു രാ​ജ്യ​മെ​ന്ന​നി​ല​യി​ൽ വേ​രു​പി​ടി​ച്ച​ത് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്ര​മാ​ണ്. അതുവരെ വിദേശാധിപത്യത്തിൻ കീഴിലായിരു ന്ന ഈ ​വ​ലി​യ ഭൂ​പ്ര​ദേ​ശ​ത്തി​ലെ അ​തിബൃ​ഹ​ത്താ​യ ജ​ന​
ചൈന ഒാർത്തുവയ്ക്കേണ്ട പാഠങ്ങൾ
ഇ​ന്ത്യ ഒ​രു രാ​ജ്യ​മെ​ന്ന​നി​ല​യി​ൽ വേ​രു​പി​ടി​ച്ച​ത് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്ര​മാ​ണ്. അതുവരെ വിദേശാധിപത്യത്തിൻ കീഴിലായിരു ന്ന ഈ ​വ​ലി​യ ഭൂ​പ്ര​ദേ​ശ​ത്തി​ലെ അ​തിബൃ​ഹ​ത്താ​യ ജ​ന​സ​ഞ്ച​യ​ത്തി​ന് യാ​തൊ​രു ഏ​കീകൃ​ത സ്വ​ഭാ​വ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വി​വി​ധ ഭാ​ഷ​ക​ൾ, മ​ത​ങ്ങ​ൾ, ആ​ചാ​ര​ങ്ങ​ൾ, വ​ർ​ഗ​ങ്ങ​ൾ വ​സ്ത്ര​ധാ​ര​ണ രീ​തി​ക​ൾ. ആകാ​ര​ത്തി​ലും നി​റ​ത്തി​ലും പോ​ലും വ്യത്യസ്തത! ബ്രി​ട്ടീ​ഷു​കാ​രാ​ണ് ഇ​ന്ത്യ എ​ന്ന രാ​ജ്യ​ത്തി​ന്‍റെ ഭൂ​പ്ര​ദേ​ശ​ത്തെ ഏ​കീ​ക​രി​ച്ച​തെ​ങ്കി​ൽ, ജ​ന​ത്തെ ഏ​കീ​ക​രി​ച്ച​ത് സ്വാ​ത​ന്ത്ര്യ സ​മ​ര​പ്ര​സ്ഥാ​ന​മാ​ണ്. ഇ​ന്ത്യ​ക്കാ​ര​ന്‍റെ രാ​ജ്യ​സ്നേ​ഹം സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ ജ​ന്മ​മെ​ടു​ത്ത​തും ബി​ട്ടീ​ഷ് വി​രോ​ധ​ത്തി​ന്‍റെ വ​ള​ത്തി​ൽ ത​ഴ​ച്ചുവ​ള​ർ​ന്ന​തു​മാ​ണ്. 1947 ൽ ​സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​മ്പോ​ൾ, കൊ​ടി​യ ദാ​രി​ദ്ര്യ​വും വി​ഭ​ജ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ക​ല​ഹ​വും ര​ക്തച്ചൊ​രി​ച്ചി​ലു​മാ​യി​രു​ന്നു ഇ​ന്ത്യക്കു സ്വന്തം.

ചൈ​ന​യു​ടെ ച​രി​ത്രം തി​ര​യു​മ്പോ​ൾ,1368 ൽ ​മം​ഗോ​ളി​യ​ൻ ആ​ധി​പ​ത്യ​ത്തി​ൽ​നി​ന്നു ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത മി​ങ് രാ​ജ​വം​ശ​വും, അ​വ​രി​ൽ​നി​ന്ന് 1644 ൽ ​ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത് 1912 വ​രെ ഭ​രി​ച്ച ക്വി​ങ് രാ​ജ​വം​ശ​വുമൊക്കെ ത​ദ്ദേ​ശീ​യ​രാ​യി​ട്ടു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളാ​യി​രു​ന്നു. ഇ​ന്നു കാ​ണു​ന്ന രൂ​പ​ത്തി​ലു​ള്ള അ​തി​ർ​ത്തി​ക​ളാ​ൽ വ​ല​യം ചെ​യ്യ​പ്പെ​ട്ട ചൈ​നീ​സ് ഭൂ​പ​ടം ക്വി​ങ് രാ​ജ​വം​ശ​ത്തി​ന്‍റെ കാ​ല​ത്ത് രൂ​പ​പ്പെ​ട്ട​താ​ണ്. ചൈ​ന​യി​ലെ 139 കോ​ടി ​ജ​നങ്ങളി​ൽ ഏ​താ​ണ്ട് മു​ഴു​വ​ൻ ആ​ളു​ക​ളുംത​ന്നെ ഹാ​ൻ എ​ന്ന ഒ​റ്റ വം​ശ​ത്തി​ൽ പെ​ടു​ന്ന​വ​രും ചൈ​നീ​സ് എ​ന്ന് ന​മ്മ​ൾ വി​ളി​ക്കു​ന്ന മാ​ൻ​ഡ​റി​ൻ ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​രു​മാ​ണ്.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന വി​പ്ല​വ സ​മ​ര​ങ്ങ​ളി​ലൂ​ടെ ക്വി​ങ് രാ​ജ​വം​ശ​ത്തെ പു​റം​ത​ള്ളി 1912 ൽ ​ചൈ​ന ഒ​രു ജ​ന​കീ​യ റി​പ്പ​ബ്ലി​ക്ക് ആ​യി മാ​റി. ചൈ​നീ​സ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി എ​ന്ന രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​മാ​ണ് ഈ ​വി​പ്ല​വ സ​മ​ര​ങ്ങ​ൾ ന​യി​ച്ച​തും പി​ന്നീ​ട് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ഭ​രി​ച്ച​തും. 1949 ൽ ​ഈ ഭ​ര​ണ​ത്തെ ര​ക്തരൂ​ഷി​ത വി​പ്ല​വ​ത്തി​ലൂ​ടെ മാ​വോയുടെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ടി​മ​റി​ച്ച് ചൈ​ന​യി​ൽ ഏ​കാ​ധി​പ​ത്യ ക​മ്യൂണി​സ്റ്റ് ഭ​ര​ണം സ്ഥാ​പി​ത​മാ​യി.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ൽ ജ​യം നേ​ടി​യ ചേ​രി​യു​ടെ ഭാ​ഗം എ​ന്ന നി​ല​യി​ലും ജ​പ്പാ​നെ ഏ​റ്റ​വും ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച രാ​ജ്യം എ​ന്ന നി​ല​യി​ലും ഐക്യരാഷ്‌ട്ര സഭയുടെ രൂ​പീ​ക​ര​ണ​ത്തി​ൽ പ​ങ്കു​പ​റ്റാ​നാ​യ ചൈ​നയ്​ക്ക് അ​തി​ന്‍റെ വീ​റ്റോ അ​ധി​കാ​ര​മു​ള്ള അ​ഞ്ച് സ്ഥി​രാ​ംഗങ്ങ​ളി​ൽ ഒ​ന്നാ​കു​വാ​നും സാ​ധി​ച്ചു. വി​ദേ​ശ​ശ​ക്തി​ക​ൾ കൊ​ള്ള​യ​ടി​ച്ച് ഉ​പേ​ക്ഷി​ച്ചു​പോ​യ ഇ​ന്ത്യ​യു​ടെ എ​ളി​യ തു​ട​ക്ക​വു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​മ്പോ​ൾ ചൈ​ന​യു​ടെ അ​ടി​സ്ഥാ​നം വ​ള​രെ ബൃ​ഹ​ത്താ​ണ് എ​ന്നു തി​രി​ച്ച​റി​യാ​നാ​വും.

ടിബറ്റിലെ കടന്നുകയറ്റം

ഇ​ന്ത്യ​യു​ടെ വി​സ്തീ​ർ​ണ​ത്തി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​ത്തോളം വിസ്തീർണം വരുന്ന വ​രു​ന്ന ടി​ബ​റ്റ​ൻ ഭൂ​പ്ര​ദേ​ശം ചൈ​ന​യു​ടെ 25 ശ​ത​മാ​നം വ​രും. ഭൂ​മി​യി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് 12 മാ​സ​വും അ​തിശൈ​ത്യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ജ​ന​സം​ഖ്യ​യും വ​ള​രെ കു​റ​വാ​ണ്. 33 ല​ക്ഷ​ത്തി​ൽ താ​ഴെ. ദീ​ർ​ഘകാ​ല​മാ​യി ബു​ദ്ധ​മ​താ​ചാ​ര്യ​ന്മാ​രാ​യ ദ​ലൈ​ലാ​മമാ​രാ​ണ് ഇ​വി​ടം നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. ലാ​സ ത​ല​സ്ഥാ​ന​മാ​യു​ള്ള ദ​ലൈ​ലാ​മ ഭ​ര​ണം ആ​രം​ഭി​ച്ച​ത് അ​ഞ്ചാം ദ​ലൈ​ലാ​മ​യു​ടെ കാ​ല​ത്ത്, 1642 ലാ​ണ്. അ​ക്കാ​ല​ത്തൊ​ക്കെ ചൈ​ന ഭ​രി​ച്ചി​രു​ന്ന ക്വി​ങ് രാ​ജ​വം​ശ​വും പി​ന്നീ​ട് അ​വ​രെ പു​റ​ത്താ​ക്കി 1912 ൽ ​വ​ന്ന റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ൺ​മെ​ന്‍റും വ്യ​ത്യ​സ്ത​മാ​യ സം​സ്കാ​ര​വും വം​ശ പാ​ര​മ്പ​ര്യ​വു​മു​ള്ള ടി​ബ​റ്റി​നെ സ​മ്പൂ​ർ​ണ അ​ധി​കാ​ര​ങ്ങ​ളു​ള്ള സ്വ​യംഭ​ര​ണ സം​വി​ധാ​ന​മാ​യാ​ണ് ക​ണ്ടി​രു​ന്ന​ത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ലൊ​ക്കെ ടി​ബ​റ്റി​ന് സ്വ​ന്ത​മാ​യി നാ​ണ​യ​വും കൊ​ടി​യു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു.

1950 ൽ, ​ര​ക്ത​രൂ​ഷി​ത​മാ​യ പ​ട്ടാ​ള ന​ട​പ​ടി​യി​ലൂ​ടെ, ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം, ത​ദ്ദേ​ശീ​യ സേ​ന​യെ ത​ക​ർ​ത്ത് ടി​ബ​റ്റി​ൽ ക​ട​ന്നു​ക​യ​റു​ക​യും 17 വ്യ​വ​സ്ഥ​ക​ളു​ള്ള ഒ​രു എ​ഗ്രി​മെ​ന്‍റി​ൽ നി​ർ​ബ​ന്ധ​പൂ​ർ​വം ഒ​പ്പി​ടു​വി​ച്ചു​കൊ​ണ്ട് ടി​ബ​റ്റി​നെ ചൈ​ന​യു​ടെ ഭാ​ഗ​മാ​ക്കു​ക​യും ചെ​യ്തു. ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​ത്തെ അം​ഗീ​ക​രി​ക്കാ​തെ, ആ​ത്മാ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​ൻ ടി​ബ​റ്റു​കാ​ർ പ​ല​ത​ര​ത്തി​ലും ചെ​റു​ത്തു നി​ല്പു​ക​ൾ ന​ട​ത്തി. 1959 ൽ ​ഇ​തൊ​രു വി​പ്ല​വ​മാ​യി രൂ​പ​പ്പെ​ടു​ക​യും ടി​ബ​റ്റി​ൽ സ്ഥി​ര​മാ​യി ത​മ്പ​ടി​ച്ചി​രു​ന്ന ചൈ​നീ​സ് പ​ട്ടാ​ളം സ​മ​ര​ത്തെ അ​തി​നി​ഷ്ഠൂര​മാ​യി അ​ടി​ച്ച​മ​ർ​ത്തു​ക​യും ചെ​യ്തു. മാ​ർ​ച്ച് 10 മു​ത​ൽ മൂ​ന്ന് ദി​വ​സം കൊ​ണ്ട് ഏ​താ​ണ്ട് 15,000 ടി​ബ​റ്റുകാ​ർ വ​ധി​ക്ക​പ്പെ​ട്ടു.

ദലൈലാമയ്ക്ക് അഭയം

അ​ന്ന് 24 വ​യ​സു​ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പ​തി​നാ​ലാം ദ​ലൈ​ലാ​മ ഇ​ന്ത്യ​യി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ടു. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ടി​ബ​റ്റ​ൻ വം​ശ​ജ​രും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി. ടി​ബ​റ്റു​കാ​രു​ടെ സ്വാ​ത​ന്ത്ര്യസ​മ​ര മു​ന്നേ​റ്റ​ങ്ങ​ളി​ൽ മൊ​ത്തം 87,000 ടി​ബ​റ്റു​കാ​ർ​ക്കു മ​ര​ണം സം​ഭ​വി​ച്ച​താ​യി ചൈ​നീ​സ് ഭ​ര​ണ​കൂ​ടം ക​ണ​ക്കാ​ക്കു​മ്പോ​ൾ മ​ര​ണ​സം​ഖ്യ 4,30, 000 എ​ന്നാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്ന ടി​ബ​റ്റു​കാ​ർ പ​റ​യു​ന്ന​ത്. 30 ല​ക്ഷ​ത്തോ​ളം മാ​ത്രം വ​രു​ന്ന ഒ​രു ചെ​റു​സ​മൂ​ഹ​ത്തി​ൽ നി​ന്നാ​ണ് ഇ​ത്ര വ​ലി​യ ജീ​വ​നാ​ശ​മു​ണ്ടാ​യ​ത് എ​ന്നോ​ർ​ക്ക​ണം! ടി​ബ​റ്റ​ൻ ബു​ദ്ധമ​ത വി​ശ്വാ​സി​ക​ൾ, അ​വ​രു​ടെ ലാ​മ​മാ​ർ പു​ന​ർ​ജ​നി​ക്കു​മെ​ന്നും അ​വ​രാ​ണ് ക​ലാ​കാ​ല​ങ്ങ​ളി​ൽ ദ​ലൈ​ലാ​മ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട​തെ​ന്നും വി​ശ്വ​സി​ക്കു​ന്നു. ചൈ​നീ​സ് ഗ​വ​ൺമെ​ന്‍റ് പ​റ​യു​ന്ന​ത് ലാ​മാ​മാ​രെ നി​യ​മി​ക്കു​ന്ന​തൊ​ക്കെ ത​ങ്ങ​ൾ ചെ​യ്തുകൊള്ളാം എ​ന്നാ​ണ്. അ​വ​ര​ങ്ങി​നെ ചെ​യ്യു​ക​യും ചെ​യ്തു. ടി​ബ​റ്റ​ൻ ജ​ന​ത​യും ക​മ്യൂണി​സ്റ്റ് സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ മ​ന​സി​ലാ​ക്കാ​ൻ ഈ ​ച​രി​ത്രം ഉ​പ​ക​രി​ക്കും.

പ​ഞ്ച​ശീ​ല ത​ത്വ​ങ്ങ​ൾ

ഇ​ന്ത്യ​ക്ക് ചൈ​ന​യു​മാ​യി 3,488 കി​ലോ​മീ​റ്റ​ർ അ​തി​ർ​ത്തി​യു​ണ്ട്. ചൈ​ന​യി​ൽ ഏ​കാ​ധി​പ​ത്യ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തുമു​ത​ൽ ഈ ​അ​തി​ർ​ത്തി​യി​ൽ ഉ​ട​നീ​ളം ചൈ​നീ​സ് അ​വ​കാ​ശ വാ​ദ​ങ്ങ​ളു​മു​ണ്ട്. ചൈ​ന​യി​ലെ, ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്ക​ൻ ഗ​വൺമെ​ന്‍റി​നെ അ​ട്ടി​മ​റി​ച്ച് അ​ധി​കാ​ര​ത്തി​ലേ​റി​യ കമ്യൂ​ണി​സ്റ്റ് ഗ​വ​ൺമെ​ന്‍റി​നെ അം​ഗീ​ക​രി​ക്കാ​ൻ പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം മ​ടി​കാ​ണി​ച്ച​പ്പോ​ഴും തു​ട​ക്ക​ത്തി​ലെ അം​ഗീ​ക​രി​ച്ച രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ചൈ​ന​യു​ടെ ടി​ബ​റ്റ​ൻ ക​ട​ന്നു​ക​യ​റ്റ​ത്തെ വി​മ​ർ​ശി​ച്ച ഇ​ന്ത്യ​ൻ നി​ല​പാ​ട് പ​ക്ഷെ ചൈ​ന​ക്ക് അ​രോ​ച​ക​മാ​യി . ചൈ​ന​യു​ടെ സിം​ഗ്‌​ജി​യാ​ങ് പ്ര​വി​ശ്യ​യി​ൽ​നി​ന്ന് ടി​ബ​റ്റി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ ക​ട​ക്കാ​വു​ന്ന ഇ​ന്ത്യ​ൻ മേ​ഖ​ല​യാ​യ അ​ക്‌​സാ​യി ചി​ൻ മേ​ഖ​ല​യി​ൽ പ​ട്ടാ​ള​ത്തെ വി​ന്യ​സി​ച്ചു​കൊ​ണ്ടാ​ണ് ചൈ​ന അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ത്.

1954 ൽ ​നെ​ഹ്‌​റു പീ​ക്കി​ങ് സ​ന്ദ​ർ​ശി​ച്ച​ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ർ​ധി​പ്പി​ക്കു​ക​യും പ​ഞ്ച​ശീ​ല ത​ത്വ​ങ്ങ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന സൗ​ഹൃ​ദ ക​രാ​റി​ലെ​ത്തു​ക​യും ഇ​ന്ത്യ ടി​ബ​റ്റി​ന്‍റെ മേ​ലു​ള്ള ചൈ​നീ​സ് ആ​ധി​പ​ത്യം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. പ​ക്ഷ,േ അ​തേ​വ​ർ​ഷം ചൈ​ന പ്ര​സി​ദ്ധീ​ക​രി​ച്ച അ​വ​രു​ടെ ഭൂ​പ​ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ 1,20,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഭൂ​പ്ര​ദേ​ശം അ​വ​രു​ടേ​താ​യി കാ​ണി​ച്ചി​രു​ന്നു. (അ​ന്നും ഇ​ന്നും അ​താ​ണ് ചൈ​ന) ഇ​ന്ത്യ പ്ര​ധി​ഷേ​ധി​ച്ച​പ്പോ​ൾ ചെ​റി​യ തെ​റ്റു​വ​ന്ന​താ​യി ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഇന്ത്യയോട് അസൂയ

1959 ൽ ​ദ​ലൈ​ലാ​മ​ക്ക് ഇ​ന്ത്യ അ​ഭ​യം ന​ൽ​കി​യ​ത് ക​ഠി​ന​മാ​യ അ​പ​മാ​ന​മാ​യാ​ണ് മാ​വോ സെ​ദോ​ങ് ക​ണ്ട​ത്. ടി​ബ​റ്റ​ൻ ക​ലാ​പ​ത്തി​നു പി​ന്നി​ൽ ഇ​ന്ത്യ​യാ​ണെ​ന്ന് മാ​വോ ഔ​ദ്ധ​ത്യ​ത്തോ​ടെ ആ​രോ​പി​ച്ച​പ്പോ​ഴും അ​പ​ക​ടം മ​ണ​ക്കാ​ൻ നെ​ഹ്‌​റു​വി​ന് ക​ഴി​യാ​തെ​പോ​യ​ത്, പ​ഞ്ച​ശീ​ല ത​ത്വ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച സൗ​ഹൃ​ദ​ത്തി​ലെ അ​മി​ത വി​ശ്വാ​സം കൊ​ണ്ടാ​ണോ, അ​തോ ദാ​രി​ദ്ര്യ​ത്തി​ൽനി​ന്നു കു​ത​റി നി​വ​രാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​ക്ക് ഒ​രു യു​ദ്ധ​ത്തെ വി​ഭാ​വ​നം ചെ​യ്യാ​ൻ ക​ഴി​യാ​തെ പോ​യ​തു​കൊ​ണ്ടാ​ണോ? നി​ർ​ണ​യി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ല!

കൊ​ളോ​ണി​യ​ൽ ആധി​പ​ത്യ​ത്തി​ൽ നി​ന്ന്, ര​ണ്ടാം ലോ​ക ​മ​ഹായു​ദ്ധ​ശേ​ഷം സ്വാ​ത​ന്ത്ര്യം പ്രാ​പി​ച്ച നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നി​നു​പോ​ലും നേ​ടാ​നാ​വാ​ത്ത അ​സാ​ധാ​ര​ണ​മാ​യ വ​ള​ർ​ച്ചാ​വേ​ഗം പ്ര​ത്യേ​കി​ച്ചു ശാ​സ്ത്ര, സാ​ങ്കേ​തി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ക്ക് ആ​ർ​ജി​ക്കാ​നാ​യ​ത് ചൈ​ന​ക്ക് അ​സൂ​യ ഉ​ള​വാ​ക്കി​യി​രു​ന്നു എ​ന്ന​തും വാ​സ്ത​വ​മാ​ണ്. ഏ​ഷ്യ​യി​ലെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ ഏ​കശ​ക്തി എ​ന്ന ചൈ​നീ​സ് അ​ഹ​ങ്കാ​ര​ത്തി​ന് അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ ചൈ​ത​ന്യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഈ ​പു​തി​യ രാ​ജ്യം ഭീ​ഷ​ണി ആ​യേ​ക്കും എ​ന്ന​വ​ർ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നു.

പ്രതീക്ഷിക്കാതെ യുദ്ധം

1962 ന്‍റെ തു​ട​ക്കം മു​ത​ൽ​ക്കെ അ​തി​ർ​ത്തി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ചെ​റി​യ​ചെ​റി​യ ഏ​റ്റു​മു​ട്ട​ലു​ക​ൾ ഇ​ന്ത്യ - ചൈ​ന പ​ട്ടാ​ള​ങ്ങ​ൾ ത​മ്മി​ൽ ന​ട​ന്നി​രു​ന്നു. ല​ഡാ​ക്കി​ലെ ലേ​യി​ൽ ചു​ഷു​ൾ മി​ലി​റ്റ​റി പോ​സ്റ്റി​ലെ ഇ​ന്ത്യ​ൻ ഗൂ​ർ​ഖ പ​ട്ടാ​ള​ത്തോ​ട്, നേ​പ്പാ​ളി​ക​ളും ചൈ​ന​ക്കാ​രും സ​ഹോ​ദ​ര​രാ​ണെ​ന്നും സ​ഹോ​ദ​ര​ർ​ക്കെ​തി​രെ ഇ​ന്ത്യ​ക്കു​വേ​ണ്ടി പൊ​രു​ത​രു​തെ​ന്നും ചൈ​നീ​സ് പ​ട്ടാ​ളം 1962 ജൂ​ലൈ​യി​ൽ മൈ​ക്ക് ഉ​പ​യോ​ഗി​ച്ച് ആ​ഹ്വാ​നം ചെ​യ്തു. ഗൂ​ർ​ഖ​ക​ൾ വം​ശ​പ​ര​മാ​യി ചൈ​ന​ക്കാ​രു​ൾ​പ്പെ​ടു​ന്ന മം​ഗോ​ളി​യ​ൻ വം​ശ​ജ​രാ​ണ​ല്ലോ.

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും 1962 ഒ​ക്ടോ​ബ​ർ 20 ന് ​ചൈ​നാ​പ്പ​ട അ​തി​ർ​ത്തി​യാ​യ മ​ക്മഹോ​ൻ രേ​ഖ ലം​ഘി​ച്ച് വ​ൻ​സ​ന്നാ​ഹ​ത്തോ​ടെ ല​ഡാ​ക്കി​ൽ പ്ര​വേ​ശി​ക്കു​ന്ന​തുവ​രെ ഇ​ന്ത്യ​യി​ൽ ആ​രും ചൈ​ന​യു​മാ​യി ഒ​രു യു​ദ്ധം സം​ഭ​വി​ക്കു​മെ​ന്ന് വി​ചാ​രി​ച്ച​തേ​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ന​മു​ക്ക് യാ​തൊ​രു മു​ന്നൊ​രു​ക്ക​ങ്ങ​ളും ഇ​ല്ലാ​യി​രു​ന്നു. മു​ഴു​വ​ൻ വാ​ർ​ത്താ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ത​ക​ർ​ത്ത അ​വ​ർ ഇ​ന്ത്യ​യു​ടെ തു​ട​ർ​ന്നു​ള്ള നീ​ക്ക​ങ്ങ​ളെ​യും ത​ട​സ​പ്പെ​ടു​ത്തി. ല​ഡാ​ക്കി​ൽ പ്ര​വേ​ശി​ച്ച അ​തേ​സ​മ​യ​ത്തു​ത​ന്നെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ നാം​കാ​ച്ചു പു​ഴ​യു​ടെ താ​ഴ്‌​വ​ര​യി​ലും സി​ക്കി​മി​ലെ നാ​ഥു​ലാ ചു​ര​ത്തി​ലും ആ​ക്ര​മ​ണം ന​ട​ത്തി . അ​താ​യ​ത് മു​ഴു​വ​ൻ ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി​യും യു​ദ്ധമു​ഖ​മാ​യി.

ഇ​ന്ത്യ​യു​ടെ 20,000 വ​രു​ന്ന അ​തി​ർ​ത്തി ര​ക്ഷാ സേ​ന​യോ​ട് നേ​രി​ട്ട​ത് ഏ​താ​ണ്ട് അ​ഞ്ചി​ര​ട്ടി, യു​ദ്ധ സ​ന്ന​ദ്ധ​രാ​യ ചൈ​ന​യു​ടെ പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി ആ​ണ്. ലോ​കം മു​ഴു​വ​ൻ ശ്ര​ദ്ധി​ച്ച ധീ​ര​ത​യും പോ​രാ​ട്ട​വീ​ര്യ​വും പ്ര​ക​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ യോ​ദ്ധാ​ക്ക​ൾ​ക്ക് പ​ക്ഷെ, എ​ണ്ണ​ത്തി​ലും ഒ​രു​ക്ക​ത്തി​ലും വ​ള​രെ മു​ന്നി​ലാ​യി​രു​ന്ന ചൈ​നീ​സ് സേ​ന​യെ പൂ​ർ​ണ​മാ​യി ത​ട​യാ​നാ​യി​ല്ല. ല​ഡാ​ക്കി​ലെ അ​ക്സാ​യ് ചി​ൻ എ​ന്ന മ​നു​ഷ്യ വാ​സ​മി​ല്ലാ​ത്ത മ​ഞ്ഞു മ​രു​ഭൂ​മി പ്ര​ദേ​ശം അ​വ​ർ പി​ടി​ച്ചെ​ടു​ത്തു .

അ​ക്സാ​യ് ചി​ൻ അ​ട​ക്കം ഏ​താ​ണ്ട് 45,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഇ​ന്ത്യ​ൻ പ്ര​ദേ​ശം 1962 ലെ ​യു​ദ്ധ​ത്തി​ൽ ചൈ​ന കൈ​യ​ട​ക്കി​യെ​ന്നാ​ണ് ക​ണ​ക്ക്. ഒ​ന്നും​ത​ന്നെ മ​നു​ഷ്യ​വാ​സ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ള​ല്ല; അ​വ​രു​ടെ അ​തി​ർ​ത്തി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കാ​നും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള സു​ഗ​മ​മാ​യ ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കാ​നു​മാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ൾ അ​വ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ക.

ഇന്ത്യക്കു കിട്ടിയ പാഠങ്ങൾ

ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സൈ​നിക​ശേ​ഷി​യു​ടെ പോ​രാ​യ്മ മ​ന​സി​ലാ​ക്കാ​നും അ​യ​ല​ത്തെ അ​സൂ​യ​ക്കാ​ര​നാ​യ വി​ഷ​മേ​റി​യ ശ​ത്രു​വി​നെ തി​രി​ച്ച​റി​യാ​നും ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ ദേ​ശീ​യ ഏ​ക​താ ബോ​ധം വാ​നോ​ളം ഉ​യ​രു​വാ​നും സ​ഹാ​യി​ച്ചു​വെ​ന്ന​താ​ണ് ആ​ദ്യ ഇ​ന്ത്യ-ചൈ​ന യു​ദ്ധ​ത്തി​ലെ ന​മ്മു​ടെ പ്ര​ധാ​ന നേ​ട്ടം. തു​ട​ർ​ന്ന് 1965 ലും 1971 ​ലും ചൈ​നീ​സ് സ​ഹാ​യ​ത്തി​ന്‍റെ ഹു​ങ്കി​ൽ ന​മ്മോ​ടെ​തി​രി​ട്ട പാ​ക്കി​സ്ഥാ​നെ നി​ഷ്പ്ര​യാ​സം അ​ടി​യ​റ​വ് പ​റ​യി​ക്കാ​ൻ ഈ ​യു​ദ്ധ​ത്തി​ലെ പാ​ഠ​ങ്ങ​ൾ ന​മ്മെ വ​ലു​താ​യി സ​ഹാ​യി​ച്ചു. സ്വാ​ത​ന്ത്ര്യം നേ​ടി 27 വ​ർ​ഷം കൊ​ണ്ട്, ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട ടെ​ക്നോ​ള​ജി​യു​ള്ള ന്യൂ​ക്ലി​യ​ർ ബോം​ബ്, സ്വ​യം നി​ർ​മി​ച്ച് ആ​യു​ധ​പ്പു​ര കി​ട​യ​റ്റ​താ​ക്കാ​നു​ള്ള വി​വേ​ക​വും ഈ ​യു​ദ്ധം സ​മ്മാ​നി​ച്ച​താ​ണ്. ഹി​മപ​ർ​വ​തശി​ഖ​ര​ങ്ങ​ളി​ലെ അ​തി​ക​ഠി​ന ചു​റ്റു​പാ​ടു​ക​ളി​ൽ പൊ​രു​താ​നു​ള്ള നൈ​സ​ർ​ഗി​ക ശേ​ഷി​യു​ൾ​ക്കൊ​ണ്ട, ടി​ബ​റ്റ​ൻ അ​ഭ​യാ​ർ​ഥിക​ളി​ൽ​നി​ന്നു​ള്ള അ​തു​ല്യ പോ​രാ​ളി​ക​ളെ ചേ​ർ​ത്ത്, അ​വ​രു​ടെ ര​ക്ത​ത്തി​ല​ലി​ഞ്ഞു​ചേ​ർ​ന്ന അ​ന്യാ​ദൃ​ശ്യ​മാ​യ ചൈ​നീ​സ് വി​രോ​ധം ഉ​ൾ​ക്കൊ​ണ്ട് രൂ​പ​പ്പെ​ടു​ത്തി​യ 'സ്പെ​ഷ്യ​ൽ ഫ്രോ​ണ്ടി​യ​ർ ഫോ​ഴ്സ്' (എ​സ്എ​ഫ്എ​ഫ്) എ​ന്ന പ​ട്ടാ​ള റെ​ജി​മെ​ന്‍റും ഈ ​യു​ദ്ധ​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണ്. ഇ​പ്പോ​ൾ ഇ​ന്ത്യ-ചൈ​ന അ​തി​ർ​ത്തി​യി​ൽ ന​ട​ക്കു​ന്ന സം​ഘ​ർ​ഷ​ത്തി​ൽ, ചൈ​ന​യെ ത​ള​ച്ചു​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത് എ​സ്എ​ഫ്എ​ഫ് ആ​ണെ​ന്ന​ത് യാ​ദൃ​ച്ഛിക​മ​ല്ല. അ​ന്ന് ഗൂ​ർ​ഖ പ​ട്ടാ​ള​ത്തെ സ​ഹോ​ദ​ര​സ്നേ​ഹം പ​റ​ഞ്ഞ് സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കുനേ​രെ ഇ​ന്ന് സ്വ​ന്തം നാ​ട്ടു​കാ​ർ തോ​ക്ക് ചൂ​ണ്ടു​ന്നു.

ഡോ. ​ജോ​സ് ജോ​ൺ മ​ല്ലി​ക​ശേ​രി
(കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ളജ് മു​ൻ പ്രി​ൻ​സി​പ്പ​ലാ​ണ് ലേ​ഖ​ക​ൻ)